ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 24
-
മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു
- Verse 1: ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍േറതാണ്.
- Verse 2: സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
- Verse 3: കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്ക്കും?
- Verse 4: കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്, മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
- Verse 5: അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
- Verse 6: ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
- Verse 7: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍ ; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്ക്കുവിന് , മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
- Verse 8: ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവുതന്നെ.
- Verse 9: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍ ; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്ക്കുവിന് , മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
- Verse 10: ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.