పరిశుద్ధ గ్రంథము
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 109
കര്‍ത്താവേ, പ്രതികാരം ചെയ്യണമേ1 : ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ!
2 : എന്തെന്നാല്‍, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവായ് എന്റെ നേരേ തുറന്നിരിക്കുന്നു; അത് എനിക്കെതിരേ വ്യാജം പറയുന്നു.
3 : വിദ്വേഷം നിറഞ്ഞവാക്കുകള്‍കൊണ്ട്അവര്‍ എന്നെ വളഞ്ഞു; അകാരണമായി അവര്‍ എന്നെ ആക്രമിക്കുന്നു.
4 : ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പോലും എന്റെ സ്നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു.
5 : നന്മയ്ക്കുപകരം തിന്‍മയുംസ്നേഹത്തിനുപകരം വിദ്വേഷവുംഅവരെനിക്കു തരുന്നു.
6 : അവനെതിരേ ഒരു ദുഷ്ടനെ നിയോഗിക്കണമേ! നീചന് അവന്റെ മേല്‍ കുറ്റം ആരോപിക്കട്ടെ!
7 : വിചാരണയില്‍ അവന് കുറ്റക്കാരനായികാണപ്പെടട്ടെ! അവന്റെ പ്രാര്‍ഥനപാപമായി പരിഗണിക്കപ്പെടട്ടെ!
8 : അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ! അവന്റെ വസ്തുവകകള്‍ മറ്റൊരുവന്‍അപഹരിക്കട്ടെ!
9 : അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയുമായിത്തീരട്ടെ!
10 : അവന്റെ മക്കള്‍ അലഞ്ഞുനടന്നുഭിക്ഷയാചിക്കട്ടെ! അവര്‍ വസിക്കുന്ന നഷ്ടശിഷ്ടങ്ങളില്‍ നിന്ന് അവര്‍ ആട്ടിയോടിക്കപ്പെടട്ടെ!
11 : കടക്കാര് അവന്റെ സ്വത്തു പിടിച്ചെടുക്കട്ടെ! അവന്റെ അധ്വാനത്തിന്റെ ഫലങ്ങള്‍അന്യര്‍ കൊള്ളയടിക്കട്ടെ!
12 : അവനോടു കാരുണ്യം കാണിക്കാന്‍ആരുമുണ്ടാകാതിരിക്കട്ടെ! അവന്റെ അനാഥരായ മക്കളോട് ആര്‍ക്കും അലിവു തോന്നാതിരിക്കട്ടെ!
13 : അവന്റെ വംശം അറ്റുപോകട്ടെ! രണ്ടാം തലമുറയില്‍ അവന്റെ പേരുമാഞ്ഞുപോകട്ടെ!
14 : അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഓര്‍മിക്കപ്പെടട്ടെ! അവന്റെ മാതാവിന്റെ പാപംമാഞ്ഞുപോകാതിരിക്കട്ടെ!
15 : അവനിരന്തരം കര്‍ത്താവിന്റെ മുന്‍പാകെ ഉണ്ടായിരിക്കട്ടെ! അവന്റെ സ്മരണ ഭൂമിയില്‍നിന്ന് വിച്ഛേദിക്കപ്പെടട്ടെ!
16 : എന്തെന്നാല്‍, കരുണ കാണിക്കാന്‍ അവന് ഓര്‍ത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകര്‍ന്നവരെയും അവരുടെ മരണംവരെ അവന് പിന്‍തുടര്‍ന്ന്ഉപദ്രവിച്ചു.
17 : ശപിക്കുക അവന് ഇഷ്ടമായിരുന്നു; ശാപങ്ങള്‍ അവന്റെ മേല്‍ നിപതിക്കട്ടെ! അനുഗ്രഹിക്കാന്‍ അവന് ഇഷ്ടപ്പെട്ടില്ല; അത് അവനില്‍നിന്ന് അകന്നുനില്ക്കട്ടെ!
18 : വസ്ത്രമെന്നപോലെ അവന് ശാപമണിഞ്ഞു; അതു ജലംപോലെ അവന്റെ ശരീരത്തിലും എണ്ണപോലെ അവന്റെ അസ്ഥികളിലുംകിനിഞ്ഞിറങ്ങട്ടെ!
19 : അത് അവന് അണിയുന്ന അങ്കിപോലെയും നിത്യം ധരിക്കുന്ന അരപ്പട്ടപോലെയുംആയിരിക്കട്ടെ!
20 : എനിക്കെതിരായി തിന്മ സംസാരിക്കുകയും എന്റെ മേല്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ത്താവില്‍നിന്നുള്ള പ്രതിഫലം ഇതായിരിക്കട്ടെ!
21 : എന്നാല്‍, എന്റെ കര്‍ത്താവായ ദൈവമേ, എന്നോട് അങ്ങയുടെ നാമത്തിനൊത്തവിധം പ്രവര്‍ത്തിക്കണമേ; അങ്ങയുടെ വിശിഷ്ടമായ കാരുണ്യത്തെപ്രതി എന്നെ മോചിപ്പിക്കണമേ!
22 : ഞാന്‍ ദരിദ്രനും അഗതിയുമാണ്;എന്റെ ഹൃദയം നുറുങ്ങിയിരിക്കുന്നു.
23 : സായാഹ്നത്തിലെ നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; വെട്ടുകിളിയെ എന്നപോലെ എന്നെ കുടഞ്ഞെറിയുന്നു.
24 : ഉപവാസംകൊണ്ട് എന്റെ കാല്‍മുട്ടുകള്‍ദുര്‍ബലമായിരിക്കുന്നു; ഞാന്‍ എല്ലും തോലുമായിരിക്കുന്നു.
25 : എന്റെ മേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കുഞാന്‍ നിന്ദാപാത്രമാണ്; അവര്‍ എന്നെ കാണുമ്പോള്‍ പരിഹാസപൂര്‍വം തലകുലുക്കുന്നു.
26 : എന്റെ ദൈവമായ കര്‍ത്താവേ, എന്നെ സഹായിക്കണമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ!
27 : കര്‍ത്താവേ, ഇത് അങ്ങയുടെ കരമാണെന്നും അവിടുന്നാണ് ഇതു ചെയ്തതെന്നുംഅവര്‍ അറിയട്ടെ!
28 : അവര്‍ ശപിച്ചുകൊള്ളട്ടെ; എന്നാല്‍ അവിടുന്ന് അനുഗ്രഹിക്കണമേ; എന്റെ എതിരാളികള്‍ ലജ്ജിതരാകട്ടെ! അങ്ങയുടെ ദാസന് സന്തുഷ്ടനാകട്ടെ!
29 : എന്നില്‍ കുറ്റമാരോപിക്കുന്നവര്‍ അപമാനം ധരിക്കട്ടെ! അതു പുതപ്പെന്നപോലെ അവരെ പൊതിയട്ടെ!
30 : എന്റെ അധരങ്ങള്‍ കര്‍ത്താവിന്ഏറെ കൃതജ്ഞതയര്‍പ്പിക്കും; ജനക്കൂട്ടത്തിന്റെ നടുവില്‍ ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
31 : മരണശിക്ഷയ്ക്കു വിധിക്കുന്നവരില്‍ നിന്നു രക്ഷിക്കാന്‍ അഗതിയുടെ വലത്തുവശത്ത്, അവിടുന്നു നില്ക്കും.