పరిశుద్ధ గ్రంథము
പഴയ നിയമം
സംഖ്യ
അദ്ധ്യായം 26
-
രണ്ടാമത്തെ ജനസംഖ്യ
- Verse 1: മഹാമാരി നിലച്ചതിനു ശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന് എലെയാസറിനോടും അരുളിച്ചെയ്തു :
- Verse 2: ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രം ഗോത്രമായി എടുക്കുക.
- Verse 3: കര്‍ത്താവു കല്പിച്ചതനുസരിച്ച്
- Verse 4: ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്:
- Verse 5: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്മാരായ ഹനോക്ക്, ഫല്ലു,
- Verse 6: ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍.
- Verse 7: ഇവയുള്‍പ്പെട്ട റൂബന്‍ ഗോത്രത്തില്‍ നാല്പത്തിമൂവായിരത്തിയെഴുനൂറ്റിമുപ്പത് ആളുകള്‍.
- Verse 8: ഫല്ലുവിന്റെ പുത്രന് ഏലിയാബ്,
- Verse 9: ഏലിയാബിന്റെ പുത്രന്മാര്: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘവും കര്‍ത്താവിനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടു ചേര്‍ന്നു മോശയ്ക്കും അഹറോനും എതിരായി മത്സരിച്ച, സമൂഹത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ.
- Verse 10: ഭൂമി വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘം മരിച്ച് ഒരടയാളമായിത്തീര്‍ന്നു.
- Verse 11: എന്നിട്ടും കോറഹിന്റെ പുത്രന്മാര് മരിച്ചില്ല.
- Verse 12: ശിമയോന് ഗോത്രത്തില്‍ നെമുവേല്‍, യാഖീന്‍, യാമിന്,
- Verse 13: സേരഹ്, ഷാവൂള്‍ എന്നിവരുടെ കുലങ്ങള്‍.
- Verse 14: ഈ കുലങ്ങള്‍ ഉള്‍പ്പെട്ട ശിമയോന് ഗോത്രത്തില്‍ ഇരുപത്തീരായിരത്തിയിരുനൂറ് ആളുകള്‍.
- Verse 15: ഗാദ് ഗോത്രത്തില്‍ സെഫോന്, ഹഗ്ഗി, ഷൂനി,
- Verse 16: ഓസ്നി, ഏരി,
- Verse 17: അരോദ്, അരേലി എന്നിവരുടെ കുലങ്ങള്‍.
- Verse 18: ഇവയുള്‍പ്പെട്ട ഗാദ് ഗോത്രത്തില്‍ നാല്പതിനായിരത്തിയഞ്ഞൂറ് ആളുകള്‍.
- Verse 19: യൂദായുടെ പുത്രന്മാര് ഏരും ഓനാനും. ഏരും ഓനാനും കാനാന്‍ ദേശത്തുവച്ചു മരിച്ചു.
- Verse 20: യൂദാ ഗോത്രത്തില്‍ ഷേലഹ്, പേരെസ്, സേരഹ് എന്നിവരുടെ കുലങ്ങള്‍.
- Verse 21: പേരെസിന്റെ കുലത്തില്‍ ഹെസ്രോണ്‍, ഹാമൂല്‍ എന്നിവരുടെ കുടുംബങ്ങള്‍.
- Verse 22: ഇവയുള്‍പ്പെടുന്ന യൂദാ ഗോത്രത്തില്‍ എഴുപത്താറായിരത്തിയ ഞ്ഞൂറ് ആളുകള്‍.
- Verse 23: ഇസാക്കര്‍ ഗോത്രത്തില്‍ തോലാ, പുവാഹ്,
- Verse 24: യാഷൂബ്, ഷിമ്രോന്‍ എന്നിവരുടെ കുലങ്ങള്‍.
- Verse 25: ഇവയുള്‍പ്പെട്ട ഇസാക്കര്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിമുന്നൂറ് ആളുകള്‍.
- Verse 26: സെബുലൂണ്‍ ഗോത്രത്തില്‍ സെരെദ്, ഏലോന്‍, യാഹ്ലേല്‍ എന്നിവരുടെ കുലങ്ങള്‍.
- Verse 27: ഇവയുള്‍പ്പെട്ട സെബുലൂണ്‍ ഗോത്രത്തില്‍ അറുപതിനായിരത്തിയഞ്ഞൂറ് ആളുകള്‍.
- Verse 28: ജോസഫിന്റെ പുത്രന്മാര് മനാസ്സെയും എഫ്രായിമും.
- Verse 29: മനാസ്സെയുടെ പുത്രന്‍മാഖീര്‍.
- Verse 30: മാഖീര്‍ ഗിലയാദിന്റെ പിതാവായിരുന്നു. ഗിലയാദില്‍നിന്ന്, യേസെര്‍, ഹേലെക്ക്,
- Verse 31: അസ്രിയേല്‍, ഷെക്കെം,
- Verse 32: ഷെമിദ, ഹേഫെര്‍ എന്നിവരുടെ കുടുംബങ്ങള്‍.
- Verse 33: ഹേഫെറിന്റെ മകനായ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ എന്നീ പുത്രിമാരാണ് ഉണ്ടായിരുന്നത്.
- Verse 34: മനാസ്സെ ഗോത്രത്തില്‍ അമ്പത്തീരായിത്തിയെഴുനൂറ് ആളുകള്‍.
- Verse 35: എഫ്രായിം ഗോത്രത്തില്‍ ഷുത്തേലാഹ്, ബേക്കെര്‍, താഹാന്‍ എന്നിവരുടെ കുലങ്ങള്‍.
- Verse 36: ഷുത്തേലാഹിന്റെ മകനാണ് ഏരാന്‍.
- Verse 37: ഇവയുള്‍പ്പെട്ട എഫ്രായിം ഗോത്രത്തില്‍ മുപ്പത്തീരായിരത്തിയഞ്ഞൂറ് ആളുകള്‍. ഇവ രണ്ടും ജോസഫിന്റെ പുത്രന്മാരുടെ ഗോത്രങ്ങളാണ്.
- Verse 38: ബഞ്ചമിന് ഗോത്രത്തില്‍ ബേലാ, അഷ്ബേല്‍, അഹിറാം,
- Verse 39: ഷെഫൂഫാം, ഹൂഫാം എന്നിവരുടെ കുലങ്ങള്‍.
- Verse 40: ബേലായുടെ കുലത്തില്‍ അര്‍ദ്, നാമാന് എന്നിവരുടെ കുടുംബങ്ങള്‍.
- Verse 41: ഇവയുള്‍പ്പെട്ട ബഞ്ചമിന് ഗോത്രത്തില്‍ നാല്പത്തയ്യായിരത്തിയറുനൂറ് ആളുകള്‍.
- Verse 42: ദാന്‍ ഗോത്രത്തില്‍ ഷൂഹാമിന്റെ കുലം,
- Verse 43: ദാന്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിനാനൂറ് ആളുകള്‍.
- Verse 44: ആഷേര്‍ ഗോത്രത്തില്‍ യിമ്ന, യിഷ്വി, ബറിയ എന്നിവരുടെ കുലങ്ങള്‍.
- Verse 45: ബറിയായുടെ കുലത്തില്‍ ഹേബെര്‍, മല്ക്കിയേല് എന്നിവരുടെ കുടുംബങ്ങള്‍.
- Verse 46: ആഷേറിനു സേറാ എന്നൊരു പുത്രിയുണ്ടായിരുന്നു.
- Verse 47: ആഷേര്‍ ഗോത്രത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറ് ആളുകള്‍.
- Verse 48: നഫ്താലി ഗോത്രത്തില്‍ യഹ്സേല്‍, ഗൂനി,
- Verse 49: യേസെര്‍, ഷില്ലേം എന്നിവരുട കുലങ്ങള്‍.
- Verse 50: ഇവയുള്‍പ്പെട്ട നഫ്താലി ഗോത്രത്തില്‍ നാല്പത്തയ്യായിരത്തിനാനൂറ് ആളുകള്‍.
- Verse 51: അങ്ങനെ ഇസ്രായേല്‍ ജനം ആകെ ആറു ലക്ഷത്തിയോരായിരത്തിയെഴൂനൂറ്റിമുപ്പതു പേര് ഉണ്ടായിരുന്നു.
- Verse 52: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
- Verse 53: എണ്ണമനുസരിച്ച് ഇവര്‍ക്കു ദേശം ഭാഗിച്ചു കൊടുക്കണം.
- Verse 54: വലിയ ഗോത്രത്തിനു കൂടുതലും ചെറിയ ഗോത്രത്തിനു കുറവും. അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും അവകാശം നല്‍കണം.
- Verse 55: നറുക്കിട്ടുവേണം ദേശം വിഭജിക്കാന്‍. താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക.
- Verse 56: ആളേറിയ ഗോത്രത്തിനും ആളുകുറഞ്ഞ ഗോത്രത്തിനും അവകാശം നറുക്കിട്ടു ഭാഗിക്കണം.
- Verse 57: ലേവി ഗോത്രത്തില്‍ ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി എന്നിവരുടെ കുലങ്ങള്‍.
- Verse 58: ലിബ്നി, ഹെബ്രോണ്‍, മഹ്ളീ, മൂഷി, കോറഹ് എന്നിവരുടെ കുലങ്ങളും ലേവി ഗോത്രത്തില്‍ ഉള്‍പ്പെടുന്നു; കൊഹാത്ത് അമ്രാമിന്റെ പിതാവാണ്.
- Verse 59: യോക്കേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. ലേവിക്ക് ഈജിപ്തില്‍വച്ചു ജനിച്ച മകളാണവള്‍. ഇവളില്‍ അമ്രാമിന് അഹറോനും മോശയും അവളുടെ സഹോദരി മിരിയാമും ജനിച്ചു.
- Verse 60: അഹറോന്റെ പുത്രന്മാരാണു നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവര്‍.
- Verse 61: നാദാബും അബിഹുവും കര്‍ത്താവിന്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി.
- Verse 62: ലേവി ഗോത്രത്തില്‍ ഒരു മാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ അവര്‍ക്ക് അവകാശം കൊടുക്കാതിരുന്നതു കൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല.
- Verse 63: ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തില്‍വച്ചു മോശയും പുരോഹിതനായ എലെയാസറും കൂടി ഇസ്രായേല്‍ ജനത്തിന്റെ കണക്കെടുത്തപ്പോള്‍ ഇവരെയാണ് എണ്ണിയത്.
- Verse 64: എന്നാല്‍, മോശയും പുരോഹിതന് അഹറോനും കൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായേല്‍ ജനത്തിന്റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
- Verse 65: കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. യഫുന്നയുടെ മകന് കാലെബും നൂനിന്റെ മകന് ജോഷ്വയും ഒഴികെ അവരിലാരും അവശേഷിച്ചില്ല.