ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 114
ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍1 : ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,
2 : യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
3 : അതു കണ്ടു കടല്‍ ഓടിയകന്നു,ജോര്‍ദാന്‍ പിന്‍വാങ്ങി.
4 : പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
5 : സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി? ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?
6 : പര്‍വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?
7 : കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയില്‍, ഭൂമി വിറകൊള്ളട്ടെ!