पवित्र बाइबिल
പഴയ നിയമം
സുഭാഷിതങ്ങള്‍
അദ്ധ്യായം 7
1 : മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്പനകള് നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.
2 : എന്റെ കല്പനകള് പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക.
3 : അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.
4 : ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്,
5 : മൃദുലഭാഷണം നടത്തുന്നസൈ്വരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍ജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക.
6 : ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്ന്വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി.
7 : ശുദ്ധഗതിക്കാരായയുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.
8 : അവന് വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,
9 : രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ളവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
10 : അപ്പോള്‍ കുടിലഹൃദയയായ അവള്‍വേശ്യയെപ്പോലെ ഉടുത്തൊരുങ്ങിഅവനെതിരേ വന്നു.
11 : അവള് ഉച്ചത്തില്‍ സംസാരിക്കുന്നവളുംതന്നിഷ്ടക്കാരിയുമാണ്; അവള് വീട്ടില്‍ ഉറച്ചിരിക്കാറില്ല.
12 : തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറിഅവള്‍ കാത്തിരിക്കുന്നു.
13 : അവള് അവനെ പിടികൂടി ചുംബിക്കുന്നു; നിര്‍ലജ്ജമായ മുഖഭാവത്തോടെ അവള് അവനോടു പറയുന്നു:
14 : എനിക്കു ബലികള്‍സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍പൂര്‍ത്തിയാക്കിയിരിക്കുന്നു.
15 : തന്മൂലം, ഇപ്പോള്‍ ഞാന്‍ നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വംഅന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു.
16 : ഞാന്‍ എന്റെ തല്പം വിരികള്‍കൊണ്ടും ഈജിപ്തിലെ വര്ണപ്പകിട്ടാര്ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.
17 : ഞാന്‍ മീറ, അകില്, കറുവാപ്പട്ടഎന്നിവയാല്‍ എന്റെ കിടക്കസുരഭിലമാക്കിയിരിക്കുന്നു.
18 : പ്രഭാതമാകുന്നതുവരെ നമുക്ക്കൊതിതീരെ സ്നേഹം നുകരാം; നമുക്കു സ്നേഹത്തില്‍ ആറാടാം.
19 : എന്തെന്നാല്‍, എന്റെ ഭര്‍ത്താവ് വീട്ടിലില്ല; അവന് ദീര്‍ഘയാത്ര പോയിരിക്കുന്നു.
20 : സഞ്ചി നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ.
21 : ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവള് അവനെ പ്രേരിപ്പിക്കുന്നു; മധുരമൊഴിയാല്‍ അവള്അവനെ നിര്‍ബന്ധിക്കുന്നു.
22 : കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ,
23 : ഉടലിനുള്ളില് അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കുപറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന് അവന് അവളെ അനുഗമിക്കുന്നു; ജീവനാണ് തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവന് അറിയുന്നതേയില്ല.
24 : ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുശ്രദ്ധിച്ചു കേള്‍ക്കുവിന്‍.
25 : നിങ്ങളുടെ ഹൃദയം അവളുടെമാര്‍ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെവഴികളില്‍ ചെന്നുപെടാതിരിക്കട്ടെ.
26 : എന്തെന്നാല്‍, അനേകംപേര്‍അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്..
27 : അവളുടെ ഭവനംപാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക്അത് ഇറങ്ങിച്ചെല്ലുന്നു.