P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 136
കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്1 : കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്.
2 : ദേവന്മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
3 : നാഥന്മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
4 : അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്; അവിടുത്തെ കാരുണ്യം അനന്തമാണ്.
5 : ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
6 : അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
7 : അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
8 : പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
9 : രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
10 : ഈജിപ്തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
11 : അവിടുന്ന് അവരുടെയിടയില്‍നിന്ന്ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
12 : കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
13 : അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
14 : അതിന്റെ നടുവിലൂടെ അവിടുന്ന്ഇസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
15 : ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
16 : തന്റെ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
17 : മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
18 : കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
19 : അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
20 : ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
21 : അവിടുന്ന് അവരുടെ നാട്അവകാശമായി നല്കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
22 : അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന് അത് അവകാശമായി നല്കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
23 : നമ്മുടെ ദുഃസ്ഥിതിയില്‍അവിടുന്നു നമ്മെ ഓര്‍ത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്.
24 : അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
25 : അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്.
26 : സ്വര്‍ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.