P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 61
ദൈവം സുശക്തഗോപുരം1 : ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
2 : ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ!
3 : അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം.
4 : ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ!
5 : ദൈവമേ, അങ്ങ് എന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി.
6 : രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്റെ സംവത്‌സരങ്ങള്‍ തലമുറകളോളം നിലനില്‍ക്കട്ടെ!
7 : ദൈവസന്നിധിയില്‍ അവന്‍ എന്നേക്കും സിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്തതയും അവനെ കാത്തുസൂക്ഷിക്കട്ടെ!
8 : അപ്പോള്‍ , ഞാന്‍ അവിടുത്തെ നാമത്തെ എന്നേക്കും പാടിപ്പുകഴ്ത്തും, അങ്ങനെ ഞാന്‍ എന്റെ നേര്‍ച്ചദിനം തോറും നിറവേറ്റും.