P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 54
ദൈവം എനിക്കു സഹായം1 : ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ!
2 : ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!
3 : അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല.
4 : ഇതാ, ദൈവമാണ് എന്റെ സഹായകന്‍ , കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങി നിര്‍ത്തുന്നവന്‍ .
5 : അവിടുന്ന് എന്റെ ശത്രുക്കളോടു തിന്‍മ കൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ!
6 : ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.
7 : അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു.