ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 27
-
സേനാനായകന്മാര്
- Verse 1: ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരം പേരടങ്ങുന്ന സംഘം ഓരോ മാസവും തവണവച്ചു തങ്ങളുടെ നേതാവിന്റെ കീഴില്‍ ജോലിചെയ്തു.
- Verse 2: ഒന്നാംമാസം പേരെസ് വംശജനായ സബ്ദിഏലിന്റെ പുത്രന്
- Verse 3: യഷോബെയാമിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര് സേവനമനുഷ്ഠിച്ചു.
- Verse 4: രണ്ടാം മാസം അഹോഹ്യനായ ദോദായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 5: മൂന്നാം മാസം പുരോഹിതനായ യഹോയാദായുടെ പുത്രന് ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 6: മുപ്പതുപേരില്‍ ശക്തനും അവരുടെ നായകനുമായ ബനായാ ഇവനാണ്. ഇവന്റെ മകന് അമിസാബാദ് സംഘത്തിന്റെ ചുമതല വഹിച്ചു.
- Verse 7: നാലാം മാസം യോവാബിന്റെ സഹോദരന് അസഹേലിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്. അവനുശേഷം മകന് സെബാദിയാ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
- Verse 8: അഞ്ചാം മാസം ഇസ്രാഹ്യനായ ഷംഹുതിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 9: ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്റെ മകന് ഈരായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 10: ഏഴാംമാസം എഫ്രായിം ഗോത്രജനും പെലോന്യനുമായ ഹെലെസിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 11: എട്ടാംമാസം സെറഹ്യവംശജനും കുഷാത്യനുമായ സിബെഖായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 12: ഒന്‍പതാം മാസം ബഞ്ചമിന് ഗോത്രജനായ അനത്തോത്തിലെ അബിയേസറിന്റെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 13: പത്താംമാസം സെറഹ്യ വംശജനും നെത്തോഫഹ്യനുമായ മഹറായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 14: പതിനൊന്നാം മാസം എഫ്രായിം ഗോത്രജനും പിറത്തോന്യനുമായ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
- Verse 15: പന്ത്രണ്ടാം മാസം ഒത്നിയേല്‍ വംശജനും നെത്തോഫാത്യനുമായ ഹെല്‍ദായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്.
-
ഗോത്രാധിപന്മാര്
- Verse 16: ഇസ്രായേല്ഗോ ഗോത്രങ്ങളില്‍ റൂബന്റെ അധിപനാണ് സിക്രിയുടെ മകന് എലിയേസര്‍. ശിമയോന്റെ അധിപന്‍മാഖായുടെ മകന് ഷെഫാത്തിയാ.
- Verse 17: ലേവിയുടെ അധിപന് കെമുവേലിന്റെ മകന് ഹഷാബിയാ. അഹറോന് കുടുംബത്തിന്റെ തലവന്‍ സാദോക്ക് ആയിരുന്നു.
- Verse 18: ദാവീദിന്റെ സഹോദരന്മാരില് ഒരുവനായ എലീഹു യൂദായുടെ തലവന്‍. മിഖായേലിന്റെ മകന് ഒമ്രി ഇസാക്കറിന്റെ തലവന്‍.
- Verse 19: ഒബാദിയായുടെ മകന് ഇഷ്മായിയ സെബുലൂന്റെ തലവന്‍. അസ്രിയേലിന്റെ മകന് യറേമോത് നഫ്ത്താലിയുടെ അധിപന്.
- Verse 20: അസാസിയായുടെ മകന് ഹോഷയാ എഫ്രായിമിന്റെ അധിപന്. പെദായായുടെ മകന് ജോയേല്‍ മനാസ്സെയുടെ അര്‍ധഗോത്രത്തിന്റെ തലവന്‍.
- Verse 21: സഖറിയായുടെ മകന് ഇദ്ദോഗിലയാദിലുള്ള മനാസ്സെയുടെ മറ്റേ അര്‍ധഗോത്രത്തിന്റെ അധിപന്. അബ്നേറിന്റെ മകന് ജാസിയേല്‍ ബഞ്ചമിന്റെ തലവന്‍.
- Verse 22: യറോഹാമിന്റെ മകന് അസരേല്‍ ദാനിന്റെ അധിപന്. ഇവരാണ് ഇസ്രായേല്‍ ഗോത്രങ്ങളുടെ അധിപന്മാര്.
- Verse 23: കര്‍ത്താവ് ഇസ്രായേല്യരെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിട്ടുണ്ടായിരുന്നതിനാല്‍ ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണമെടുത്തില്ല.
- Verse 24: സെരൂയയുടെ മകന് യോവാബ് ജനസംഖ്യയെടുക്കാന്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും ഇസ്രായേലിനെതിരേ ദൈവകോപമുണ്ടായി; എടുത്ത എണ്ണം ദാവീദിന്റെ ദിനവൃത്താന്ത പുസ്തകത്തില്‍ എഴുതിയിട്ടുമില്ല.
-
മേല്‍നോട്ടക്കാര്‍
- Verse 25: രാജ ഭണ്ഡാരങ്ങളുടെ ചുമതല അഭിയേലിന്റെ മകന് അസ്മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന് ജോനാഥാന്റെ ചുമതലയില്‍ ആയിരുന്നു.
- Verse 26: ഖെലൂബിന്റെ മകന് എസ്രി കൃഷിക്കാരുടെ മേല്‍നോട്ടം വഹിച്ചു.
- Verse 27: റാമാത്യനായ ഷിമെയി മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏറ്റു. ഷിഫ്മ്യനായ സബ്ദി വീഞ്ഞറകളുടെ ഭരണം നിയന്ത്രിച്ചു.
- Verse 28: ഷെഫേലായിലെ ഒലിവുതോട്ടങ്ങളും അത്തിമരത്തോട്ടങ്ങളും ഗേദര്‍കാരന്‍ ബാല്‍ഹനാന്റെ കീഴിലായിരുന്നു. ഒലിവെണ്ണയുടെ സംഭരണശാല യോവാഷിന്റെ അധീനതയിലായിരുന്നു.
- Verse 29: ഷാറോന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികള്‍ അവിടത്തുകാരന്‍ ഷിത്രായിയുടെ സൂക്ഷിപ്പിലായിരുന്നു. താഴ്വരയിലെ കന്നുകാലികള്‍ അദ്ലായിയുടെ മകന് ഷാഫാത്തിന്റെ കീഴിലും.
- Verse 30: ഇഷ്മായേല്യനായ ഒബീല്‍ ഒട്ടകങ്ങളുടെ ചുമതല വഹിച്ചു. മൊറോണോത്യനായ യഹ്ദേയിയാ, പെണ്‍കഴുതകളുടെയും ഹഗ്രിത്യനായയാസിസ് ആട്ടിന്‍പറ്റങ്ങളുടെയും സംരക്ഷണച്ചുമതല വഹിച്ചു.
- Verse 31: ദാവീദ് രാജാവിന്റെ സമ്പത്തിന്റെ ചുമതല വഹിച്ചത് ഇവരാണ്.
- Verse 32: ദാവീദിന്റെ അമ്മാവനായ ജോനാഥാന് പണ്ഡിതനും നിയമജ്ഞനുമായ ഉപദേഷ്ടാവായിരുന്നു. ഇവനും ഹക്മോനിയുടെ മകന് യഹിയേലും രാജകുമാരന്മാരുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കി.
- Verse 33: അഹിത്തോഫെല്‍ രാജാവിന്റെ ഉപദേഷ്ടാവും അര്‍ഖ്യനായ ഹുഷായി മിത്രവും ആയിരുന്നു.
- Verse 34: അഹിത്തൊഫെലിനു ശേഷം രാജോപദേഷ്ടാക്കളായി ബനായായുടെ മകന് യഹോയാദയും, അബിയാഥറും സേവനം അനുഷ്ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകന്.