ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 132
-
ദാവീദിനു നല്കിയ വാഗ്ദാനം
- Verse 1: കര്‍ത്താവേ, ദാവീദിനെയും അവന് സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ.
- Verse 2: അവന് കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു:
- Verse 3: കര്ത്താവിന് ഒരു സ്ഥലം,
- Verse 4: യാക്കോബിന്റെ ശക്തനായവന്
- Verse 5: ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല.
- Verse 6: എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി.
- Verse 7: നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്ആരാധിക്കാം.
- Verse 8: കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ!
- Verse 9: അങ്ങയുടെ പുരോഹിതന്മാര് നീതിധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ!
- Verse 10: അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെതിരസ്കരിക്കരുതേ!
- Verse 11: ദാവീദിനോടു കര്‍ത്താവ് ഒരു ശപഥം ചെയ്തു, അവിടുന്ന് പിന്മാറുകയില്ല; നിന്റെ മക്കളില്‍ ഒരുവനെ നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും.
- Verse 12: എന്റെ ഉടമ്പടിയും ഞാന്‍ നല്‍കുന്നകല്‍പനകളും നിന്റെ മക്കള്‍ അനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേക്കും നിന്റെ സിംഹാസനത്തില്‍ വാഴും;
- Verse 13: എന്തെന്നാല്‍, കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:
- Verse 14: ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.
- Verse 15: അവള്‍ക്കു വേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‍കും; ഞാന്‍ അവളുടെ ദരിദ്രരെ ആഹാരം നല്കി സംതൃപ്തരാക്കും.
- Verse 16: അവളുടെ പുരോഹിതന്മാരെ ഞാന്‍ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.
- Verse 17: അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്.
- Verse 18: അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജ ഉടുപ്പിക്കും; എന്നാല്‍, അവന്റെ കിരീടം അവന്റെ മേല്‍ ദീപ്തി ചൊരിയും.