पवित्र बाइबिल
പഴയ നിയമം
സുഭാഷിതങ്ങള്‍
അദ്ധ്യായം 26
1 : വേനല്ക്കാലത്തു മഞ്ഞുംകൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല.
2 : പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.
3 : കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കുകടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും.
4 : ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.
5 : ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന്അവന്‍ വിചാരിക്കും.
6 : ഭോഷന്റെ കൈയില്‍ സന്ദേശംകൊടുത്തയയ്ക്കുന്നവന്‍സ്വന്തം കാല് മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.
7 : നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്ഭോഷന്‍മാരുടെ നാവില്‍ ആപ്തവാക്യം.
8 : ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.
9 : മദ്യപന്റെ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ് ഭോഷന്മാരുടെവായില് ആപ്തവാക്യം.
10 : വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്ത്തുന്നവന് കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്.
11 : ഭോഷത്തം ആവര്ത്തിക്കുന്നവന് ഛര്‍ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.
12 : ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ഭോഷനു കൂടുതല്‍ പ്രതീക്ഷയ്ക്കുവകയുണ്ട്.
13 : അലസന് പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്.
14 : ചുഴിക്കുറ്റിയില്‍ കതകെന്നപോലെഅലസന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു.
15 : അലസന് കൈ പാത്രത്തില്‍ആഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്.
16 : വകതിരിവോടെ സംസാരിക്കാന്‍ കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന് അലസന് ഭാവിക്കുന്നു.
17 : അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്.
18 : അയല്‍ക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു
19 : നേരമ്പോക്കുമാത്രം എന്നു പറയുന്നവന് തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്.
20 : വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന് ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.
21 : കരി കനലിനെയും വിറക്അഗ്നിയെയുമെന്നപോലെകലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു.
22 : ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്; അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
23 : മലിനഹൃദയം മറച്ചുവയ്ക്കുന്നമധുരവാക്കുകള്‍ മണ്‍പാത്രത്തിന്റെ പുറത്തെ മിനുക്കുപണിപോലെയാണ്.
24 : മനസ്സില്‍ വിദ്വേഷമുള്ളവന്‍വാക്കുകൊണ്ടു സ്നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു.
25 : അവന് മധുരമായി സംസാരിക്കുമ്പോഴുംഅവനെ വിശ്വസിക്കരുത്; കാരണം, അവന്റെ ഹൃദയത്തില്‍ഏഴു മ്ലേച്ഛതയുണ്ട്.
26 : അവന് വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്റെ ദുഷ്ടത സംഘത്തില്‍വച്ചുവെളിപ്പെടും.
27 : താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ല്തന്റെ മേല്‍ത്തന്നെ വിഴും.
28 : കള്ളം പറയുന്നത് അതിന് ഇരയായവരെ വെറുക്കുകയാണ്; മുഖസ്തുതി പറയുന്ന നാവ് നാശംവരുത്തിവയ്ക്കുന്നു.