P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 25
ഗായക ഗണങ്ങള്‍1 : ദാവീദും ദേവാലയ ശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്, യദുഥൂന് എന്നിവരുടെ പുത്രന്മാരില് ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:
2 : ആസാഫിന്റെ പുത്രന്മാരില് സക്കൂര്‍, ജോസഫ്, നെഥാനിയ, അഷാറെലാ - പിതാവായ ആസാഫിന്റെ കീഴില്‍ രാജനിര്‍ദേശമനുസരിച്ച് ഇവര്‍ പ്രവചനം നടത്തി.
3 : ഗദാലിയാ, സേരി, യഷായാ, ഷിമെയി, ഹഷാബിയാ, മത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായ യദുഥൂനിന്റെ കീഴില്‍ കിന്നരം വായിച്ച് കര്‍ത്താവിനു കൃതജ്ഞതയും സ്തുതിയും അര്‍പ്പിച്ചു പ്രവചിച്ചു.
4 : ഹേമാന്റെ പുത്രന്മാര്: ബുക്കിയാ, മഥാനിയാ, ഉസിയേല്‍, ഷെബുവേല്‍, യറിമോത്, ഹനാനിയാ, ഹാനാനി, എലിയാത്ത, ഗിദാല്തി, റൊമാന്തിയേസര്‍, യോഷ്ബകാഷ, മല്ലോത്തി, ഹോത്തിര്‍, മഹസിയോത് -
5 : ഇവരെല്ലാം രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഹേമാന്റെ പുത്രന്മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിന് തന്റെ വാഗ്ദാനമനുസരിച്ച് ദൈവം പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും അവനു നല്കി.
6 : ഇവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്റെ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്, യദുഥൂന്, ഹേമാന് എന്നിവര്‍ രാജാവില്‍ നിന്നു നേരിട്ടു കല്പന സ്വീകരിച്ചു.
7 : ഇവരും ചാര്‍ച്ചക്കാരും വിദഗ്ധ ഗായകന്മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനം നേടിയ ഇവരുടെ എണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്.
8 : വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്ചയിച്ചു.
9 : ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനു വീണു. രണ്ടാമത്തേത് ഗദാലിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
10 : മൂന്നാമത്തേത് സക്കൂറിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
11 : നാലാമത്തേത് ഇസ്രിക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
12 : അഞ്ചാമത്തേത് നെഥാനിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
13 : ആറാമത്തേത് ബുക്കിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
14 : ഏഴാമത്തേത് യഷാറെലായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
15 : എട്ടാമത്തേത് യഷായായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
16 : ഒന്‍പതാമത്തേത് മത്താനിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
17 : പത്താമത്തേത് ഷിമെയിക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
18 : പതിനൊന്നാമത് അസറേലിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
19 : പന്ത്രണ്ടാമത് ഹഷാബിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
20 : പതിമ്മൂന്നാമത് ഷബയേലിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
21 : പതിന്നാലാമത്തേത് മത്തീത്തിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
22 : പതിനഞ്ചാമത് എറേമോത്തിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
23 : പതിനാറാമത്തേത് ഹനനിയായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
24 : പതിനേഴാമത്; യോഷ്ബകാഷയ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
25 : പതിനെട്ടാമത് ഹനാനിക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
26 : പത്തൊന്‍പതാമത്തേത് മല്ലോത്തിക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
27 : ഇരുപതാമത്തേത് എലിയാഥായ്ക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
28 : ഇരുപത്തിയൊന്നാമത്തേത് ഹോത്തിറിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
29 : ഇരുപത്തിരണ്ടാമത്തേത് ഗിദാല്‍തിക്ക്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
30 : ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
31 : ഇരുപത്തിനാലാമത്തേത് റൊമാന്തിയേ സറിന്; അവനും സഹോദരന്മാരും പുത്രന്മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.