P. O. C ബൈബിള്‍
പഴയ നിയമം
ജോഷ്വാ
അദ്ധ്യായം 19
-
ശിമയോന്
- Verse 1: രണ്ടാമത്തെ നറുക്ക് ശിമയോന് ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.
- Verse 2: അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ, ഷേബാ, മൊളാദാ,
- Verse 3: ഹാസര്‍, ഷുവാല്‍, ബാലാ, ഏസെ,
- Verse 4: എത്ലോലാദ്, ബഥൂല്‍, ഹോര്‍മാ,
- Verse 5: സിക്ലാഗ്, ബത്മാര്‍കബോത്, ഹാസാര്‍ സൂസ,
- Verse 6: ബത്ലെബാവോത്ത്, ഷരുഹെന്‍ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
- Verse 7: ഐന്‍, റിമ്മോണ്‍, എത്തര്‍, ആ ഷാന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
- Verse 8: ബാലാത്ബേര്‍ നെഗെബിലെ റാമാവരെയുള്ള ഈ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശിമയോന് ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമാണിത്.
- Verse 9: ശിമയോന് ഗോത്രത്തിന്റെ അവകാശം യൂദായുടെ ദേശത്തിന്റെ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിന്റെ ഓഹരി വളരെ വലുതായിരുന്നതിനാലാണ് അവരുടെ അതിര്‍ത്തിക്കുള്ളില്‍ ശിമയോന് ഗോത്രത്തിന് അവകാശം ലഭിച്ചത്.
-
സെബുലൂണ്‍
- Verse 10: സെബുലൂണ്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെ നറുക്കുവീണു. അവരുടെ അതിര്‍ത്തി സാരിദ്വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി,
- Verse 11: മാറെയാലില്‍ എത്തി, ദാബേഷെത്തുവരെ ചെന്നു യൊക്ക്നെയാമിന് കിഴക്കുള്ള അരുവിവരെ എത്തുന്നു.
- Verse 12: സാരിദില്‍നിന്നു കിഴക്കോട്ടുള്ള അതിര്‍ത്തി കിസ്ലോത്ത് - താബോറിന്റെ അതിര്‍ത്തിയിലെത്തുന്നു. അവിടെനിന്നു ദബറാത്തിലേക്കും തുടര്‍ന്നു യാഫിയാ വരെയും എത്തുന്നു.
- Verse 13: അവിടെനിന്നു കിഴക്കോട്ടു പോയി ഗത്ത് ഹേഫറിലും എത്ത്കാസീനിലും എത്തി റിമ്മോണിലൂടെ നേയായുടെ നേരേ തിരിയുന്നു.
- Verse 14: വീണ്ടും വടക്ക് ഹന്നാത്തോനിലേക്കു തിരിഞ്ഞ് ഇഫ്താഫേല്‍ താഴ്വരയില് അവസാനിക്കുന്നു.
- Verse 15: കത്താത്ത്, നഹലാല്‍, ഷിമ്റോണ്‍, യിദാല, ബേത്ലെഹെം എന്നിവ ഉള്‍പ്പെടെ ആകെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
- Verse 16: ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമാണ് സെബുലൂണ്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ചത്.
-
ഇസാക്കര്‍
- Verse 17: ഇസാക്കര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നാലാമത്തെ നറുക്കു വീണു.
- Verse 18: അവരുടെ പ്രദേശങ്ങള്‍ ജസ്രേല്‍, കെസുലോത്ത്ഷൂനെം,
- Verse 19: ഹഫാരായിം, ഷിയോന്‍, അനാഹരത്ത്,
- Verse 20: റബീത്ത്, കിഷിയോന്‍, ഏബെസ്,
- Verse 21: റേമെത്ത്, എന്‍ഗന്നീം, എന്‍ഹദ്ദാ, ബത്പാസെസ് എന്നിവയായിരുന്നു.
- Verse 22: ഇതിന്റെ അതിര്‍ത്തി താബോര്‍, ഷാഹസുമ, ബത്ഷമെഷ് എന്നിവിടങ്ങളില്‍ എത്തി ജോര്‍ദാനില്‍ അവസാനിക്കുന്നു. അങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
- Verse 23: ഇസാക്കര്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്.
-
ആഷേര്‍
- Verse 24: ആഷേര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അഞ്ചാമത്തെ നറുക്കു വീണു.
- Verse 25: അവരുടെ ദേശം താഴെപ്പറയുന്നവയാണ്: ഹെല്ക്കത്, ഹലി, ബഥേന്‍, അക്ഷാഫ്,
- Verse 26: അല്ലാംമെലക്, അമാദ്, മിഷാല്‍. അതിര്‍ത്തി പടിഞ്ഞാറു കാര്‍മലും ഷിഹോര്‍ ലിബ്നത്തും സ്പര്‍ശിക്കുന്നു.
- Verse 27: അതു കിഴക്കോട്ടു ബത്ദാഗോനിലേക്കു പോയി നെയീയേലിനും ബത്എമെക്കിനും വടക്കുയിപ്താഹേല്‍ താഴ്വരയും സെബുലൂണും സ്പര്‍ശിക്കുന്നു. വീണ്ടും വടക്കോട്ടു പോയി കാബൂല്‍,
- Verse 28: എബ്രേണ്‍, റഹോബ്, ഹമ്മോന്‍, കാനാ എന്നിവിടങ്ങളിലൂടെ മഹാനഗരമായ സീദോനിലെത്തുന്നു.
- Verse 29: പിന്നീട് അത് റാമായില്‍ കോട്ടകളാല്‍ ചുറ്റപ്പെട്ട ടയിര്‍പട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ് കടല്‍വരെ എത്തുന്നു. മഹ്ലാബ്, അക്സീബ്,
- Verse 30: ഉമ്മാ, അഫേക്, റഹോബ് ഇവയുള്‍പ്പെടെ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.
- Verse 31: ആഷേര്‍ഗോത്രത്തിന് കുടംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്.
-
നഫ്താലി
- Verse 32: നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ആറാമത്തെ നറുക്കു വീണു.
- Verse 33: അവരുടെ അതിര്‍ത്തി ഹേലഫില്‍ സനാമിനിലെ ഓക്കു വൃക്ഷങ്ങളുടെ ഇടയില്‍ നിന്നു തുടങ്ങി അദാമിനെക്കബ്, യബ്നേല്‍ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന് ജോര്‍ദാനില്‍ എത്തുന്നു.
- Verse 34: അവിടെനിന്നു പശ്ചിമ ഭാഗത്തുള്ള അസ്നോത്ത് തബോറിലേക്കു തിരിഞ്ഞു ഹുക്കോക്കിലെത്തി, തെക്ക് സെബുലൂണിനെയും പടിഞ്ഞാറ് ആഷേറിനെയും കിഴക്ക് ജോര്‍ദാനു സമീപം യൂദായെയും തൊട്ടു കിടക്കുന്നു.
- Verse 35: കോട്ടയുള്ള പട്ടണങ്ങള്‍ സിദ്ദിം, സേര്‍, ഹമ്മത്ത, റാക്കത്, കിന്നരോത്ത്,
- Verse 36: ദമാ, റാമ, ഹാസോര്‍,
- Verse 37: കേദെഷ്, എദ്റേയി, എന്‍ഹാസോര്‍,
- Verse 38: ഈറോണ്‍, മിഗ്ദലേല്‍, ഹോറെം, ബത്അനാത്ത്, ബത്ഷമെഷ് എന്നിവയാണ്. അങ്ങനെ ആകെ പത്തൊന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
- Verse 39: നഫ്താലി ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടും കൂടി ലഭിച്ച അവകാശമാണിത്.
-
ദാന്‍
- Verse 40: ദാനിന്റെ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ഏഴാമത്തെ നറുക്കു വീണു.
- Verse 41: അവരുടെ അവകാശം താഴെപ്പറയുന്നതാണ്: സോറ, എഷ്താവോല്‍, യീര്‍ഷമെഷ്,
- Verse 42: ഷാലാബ്ബിന്‍, അയ്യാലോന്‍, ഇത്ലാ,
- Verse 43: ഏലോന്‍, തിമ്ന, എക്രോണ്‍,
- Verse 44: എല്‍തെക്കേ, ഗിബ്ബത്തോന്‍, ബാലത്,
- Verse 45: യേഹുദ്, ബനേബെറക്ക്, ഗത്ത്റിമ്മോണ്‍,
- Verse 46: ജോപ്പായ്ക്കു എതിര്‍വശത്തു കിടക്കുന്ന പ്രദേശവും മേയാര്‍ക്കോന്‍, റാക്കോല്‍ എന്നിവയും.
- Verse 47: തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോള്‍ ദാന്‍ഗോത്രം ലേഷെമിനെതിരേ യുദ്ധം ചെയ്തു. അതു പിടിച്ചടക്കി, അവരെ നശിപ്പിച്ച്, അതു സ്വന്തമാക്കി, അവിടെ വാസമുറപ്പിച്ചു. പൂര്‍വപിതാവായ ദാനിന്റെ ഓര്മ നിലനിര്‍ത്താന്‍ ലേഷെമിന് ദാന്‍ എന്നു പേരിട്ടു.
- Verse 48: ദാന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചു.
- Verse 49: ഈ സ്ഥലമെല്ലാം അവകാശമായി വീതിച്ചു കഴിഞ്ഞപ്പോള്‍ ഇസ്രായേല്‍മക്കള്‍ നൂനിന്റെ മകനായ ജോഷ്വയ്ക്കു തങ്ങളുടെയിടയില്‍ ഒരു ഭാഗം അവകാശമായിക്കൊടുത്തു.
- Verse 50: അവന് ചോദിച്ച എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള തിമ്നത്ത് സേരാപട്ടണം കര്‍ത്താവിന്റെ കല്പനയനുസരിച്ച് അവനു കൊടുത്തു. അവന് ആ പട്ടണം പുതുക്കിപ്പണിത് അവിടെ വാസമുറപ്പിച്ചു.
- Verse 51: പുരോഹിതനായ എലെയാസറും നൂനിന്റെ മകനായ ജോഷ്വയും ഇസ്രായേല്‍ ജനത്തിന്റെ ഗോത്രത്തലവന്മാരും, ഷീലോയില്‍ സമാഗമകൂടാരത്തിന്റെ കവാടത്തില്‍ കര്‍ത്താവിന്റെ മുമ്പില്‍വച്ച് വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി.