P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 94
ദൈവം വിധികര്‍ത്താവ്1 : പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ!
2 : ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്ക്കണമേ! അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്കണമേ!
3 : കര്‍ത്താവേ, ദുഷ്ടന്മാര് എത്രനാള്‍ഉയര്‍ന്നുനില്‍ക്കും? എത്രനാള്‍ അഹങ്കരിക്കും?
4 : അവര്‍ ഗര്‍വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നു; ദുഷ്കര്‍മികള്‍ വന്പു പറയുന്നു.
5 : കര്‍ത്താവേ, അവര്‍ അങ്ങയുടെജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.
6 : അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു.
7 : കര്‍ത്താവു കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന്അവര് പറയുന്നു.
8 : പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും?
9 : ചെവി നല്കിയവന് കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്കിയവന് കാണുന്നില്ലെന്നോ?
10 : ജനതകളെ ശിക്ഷിക്കുന്നവനു നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ?
11 : കര്‍ത്താവു മനുഷ്യരുടെ വിചാരങ്ങള്‍അറിയുന്നു; അവര്‍ ഒരു ശ്വാസംമാത്രം!
12 : കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്.
13 : അവിടുന്ന് അവനു ക്ഷടകാലങ്ങളില്‍വിശ്രമം നല്കുന്നു, ദുഷ്ടനെപിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ.
14 : കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്റെ അവകാശത്തെഉപേക്ഷിക്കുകയില്ല.
15 : വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.
16 : ആര് എനിക്കുവേണ്ടി ദുഷ്ടര്‍ക്കെതിരായി എഴുന്നേല്ക്കും? ആര് എനിക്കുവേണ്ടി ദുഷ്കര്‍മികളോട് എതിര്‍ത്തു നില്ക്കും?
17 : കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന് പണ്ടേ മൂകതയുടെദേശത്ത് എത്തുമായിരുന്നു.
18 : എന്റെ കാല് വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നെതാങ്ങിനിര്‍ത്തി.
19 : എന്റെ ഹൃദയത്തിന്റെ ആകുലതകള്‍വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്നആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
20 : നിയമംവഴി ദുരിതമുണ്ടാക്കുന്ന ദുഷ്ടരായ ഭരണകര്‍ത്താക്കള്‍ക്ക് അങ്ങയോടു സഖ്യംചെയ്യാന്‍ കഴിയുമോ?
21 : നീതിമാന്റെ ജീവനെതിരായി അവര്‍ ഒത്തുചേരുന്നു; നിര്‍ദോഷനെ അവര്‍ മരണത്തിനു വിധിക്കുന്നു.
22 : എന്നാല്‍, കര്‍ത്താവ് എന്റെ ശക്തികേന്ദ്രമാണ്; എന്റെ ദൈവം എന്റെ അഭയശിലയും.
23 : അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കുതന്നെതിരിച്ചുവിടും. അവരുടെ ദുഷ്ടതമൂലംഅവരെ നിര്‍മാര്‍ജനം ചെയ്യും; നമ്മുടെ ദൈവമായ കര്‍ത്താവ്അവരെ തൂത്തെറിയും.