P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 8
ബഞ്ചമിന്റെ സന്തതികള്‍1 : ബഞ്ചമിന്റെ പുത്രന്മാര് പ്രായക്രമത്തില്‍: ബേലാ, അഷ്ബെല്‍, അഹാരാ,
3 : ബേലായുടെ പുത്രന്മാര്: അദ്ദാര്‍, ഗേരാ, അബിഹൂദ്,
6 : ഏഹൂദിന്റെ പുത്രന്മാര്: നാമാന്, അഹിയാ, ഗേരാ.
7 : ഗേബായില് വസിച്ചിരുന്ന ഈ കുടുംബത്തലവന്മാര് മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിന്റെയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്.
8 : ഹൂഷിം, ബാരാ എന്നീ ഭാര്യമാരെ ഉപേക്ഷിച്ചതിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്മാരുണ്ടായി.
9 : അവന് ഭാര്യ ഹോദെഷില് യോബാബ്, സിബിയാ, മെഷാ, മല്ക്കാം,
10 : യവൂസ്, സക്കിയാ, മിര്‍മാ എന്നീ പുത്രന്മാരുണ്ടായി. ഇവര്‍ കുലത്തലവന്മാരാണ്.
11 : ഹൂഷിമില് അവന് അബിത്തൂബ്, എല്പാല് എന്നീ പുത്രന്മാരുണ്ടായി.
12 : എല്പാലിന്റെ പുത്രന്മാര്: ഏബെര്‍, മിഷാം, ഷേമെദ്. ഓനൊ, ലോദ് എന്നീ പട്ടണങ്ങള്‍ പണിതത് ഷേമെദാണ്.
13 : അയ്യാലോണ്‍ നിവാസികളുടെ പിതൃകുടുംബത്തലവന്മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു.
16 : മിഖായേല്‍, ഇഷ്പാ, യോഹാ എന്നിവര്‍ ബറിയായുടെ പുത്രന്മാരാണ്.
17 : സെബദിയാ, മെഷുല്ലാം, ഹിസ്ക്കി, ഹേബെര്‍,
18 : ഇഷ്മെറായ്, ഇസ്ലിയാ, യോബാബ് എന്നിവര്‍ എല്പാലിന്റെ പുത്രന്മാര്.
20 : എലിയേനായ്, സില്ലെത്തായി, എലിയേല്‍,
21 : അദായ, ബറായാ, ഷിമ്റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്മാര്.
22 : ഇഷ്ഫാന്, ഏബെര്‍, എലിയേല്‍,
23 : അബ്ദോന്, സിക്രി, ഹാനാന്,
24 : ഹനനിയാ, ഏലാം, അന്തോത്തിയാ,
25 : ഇഫ്ദേയാ, പെനുവേല്‍ എന്നിവര്‍ ഷാഷാക്കിന്റെ പുത്രന്മാര്.
26 : ഷംഷെറായ്, ഷെഹറിയാ, അത്താലിയാ,
27 : യാറെഷിയാ, ഏലിയാ, സിക്രി, എന്നിവര്‍ യറോഹാമിന്റെ പുത്രന്മാര്.
28 : തലമുറ ക്രമത്തില്‍ കുലത്തലവന്മാരും പ്രമുഖന്മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു.
29 : ഗിബയോന്റെ പിതാവായ യയിയേല് ഗിബയോണില് പാര്‍ത്തു. അവന്റെ ഭാര്യ മാഖാ.
30 : അവന്റെ ആദ്യജാതന് അബ്തോന്. മറ്റു പുത്രന്മാര്: സൂര്, കിഷ്, ബാല്‍, നാദാബ്,
32 : ഷിമെയായുടെ പിതാവായ മിക്ക്ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു.
33 : നേറിന്റെ മകന് കിഷ്, കിഷിന്റെ മകന് സാവൂള്‍. സാവൂളിന്റെ പുത്രന്മാര്: ജോനാഥാന്, മല്കിഷുവ, അബിനാദാബ്, എഷ്ബാല്‍.
34 : ജോനാഥാന്റെ മകന് മെരിബാല്‍. മെരിബാലിന്റെ മകന് മിഖാ.
35 : മിഖായുടെ പുത്രന്മാര്: പിത്തോന്‍, മേലെക്, തരേയാ, ആഹാസ്.
36 : ആഹാസിന്റെ മകന് യഹോവാദ. യഹോവാദയുടെ പുത്രന്മാര്: അലെമേത്, അസ്മാവെത്, സിമ്രി. സിമ്രിയുടെ പുത്രന്മാര് തലമുറ ക്രമത്തില്‍: മോസ,
37 : ബിനെയാ, റാഫാ, എലെയാസാ, ആസേല്‍.
38 : ആസേലിന്റെ പുത്രന്മാര്: അസ്റിക്കാം, ബോഖെറു, ഇസ്മയേല്‍, ഷെയാറിയാ, ഒബാദിയാ, ഹനാന് എന്നീ ആറുപേര്‍.
39 : അവന്റെ സഹോദരനായ ഏഷെക്കിന്റെ പുത്രന്മാര് പ്രായ ക്രമത്തില്‍: ഊലാം, യവൂഷ്, എലിഫെലെത്.
40 : ഊലാമിന്റെ പുത്രന്മാര് ശക്തന്മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്മാര് നൂറ്റന്പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന് ഗോത്രജരാണ്.