పరిశుద్ధ గ్రంథము
പഴയ നിയമം
സംഖ്യ
അദ്ധ്യായം 7
-
കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍
- Verse 1: മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിന്റെ സാമഗ്രികളും ബലിപീഠവും, അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.
- Verse 2: അന്ന് ഇസ്രായേലിലെ കുലത്തലവന്മാരും ഗോത്രപ്രധാനരും കണക്കെടുപ്പില്‍ മേല്‍നോട്ടം വഹിച്ചവരുമായ നേതാക്കന്മാര് കാഴ്ചകള്‍ കൊണ്ടുവന്നു കര്‍ത്താവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
- Verse 3: രണ്ടു നേതാക്കന്മാര്ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും അവര്‍ കൂടാരത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
- Verse 4: അപ്പോള്‍ കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
- Verse 5: സമാഗമകൂടാരത്തിലെ വേലയ്ക്ക് ഉപയോഗിക്കാന്‍, അവരില്‍നിന്ന് അവ സ്വീകരിച്ച്, ലേവ്യര്‍ക്ക് ഓരോരുത്തന്റെയും കര്‍ത്തവ്യമനുസരിച്ചു കൊടുക്കുക.
- Verse 6: മോശ വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്കു കൊടുത്തു.
- Verse 7: ഗര്‍ഷോന്റെ പുത്രന്മാര്ക്ക് അവരുടെ ജോലിക്കനുസരിച്ചു രണ്ടു വണ്ടികളും നാലു കാളകളും കൊടുത്തു.
- Verse 8: പുരോഹിതനായ അഹറോന്റെ മകന് ഇത്താമറിന്റെ നേതൃത്വത്തിലുള്ള മെറാറിയുടെ പുത്രന്മാര്ക്ക് അവരുടെ ജോലിക്കനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
- Verse 9: എന്നാല്‍, കൊഹാത്തിന്റെ പുത്രന്മാര്ക്ക് ഒന്നും നല്‍കിയില്ല; കാരണം, വിശുദ്ധവസ്തുക്കളുടെ കാര്യം നോക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരുന്നത്; അവ ചുമലില്‍ വഹിക്കേണ്ടവയായിരുന്നു.
- Verse 10: ബലിപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ നേതാക്കന്മാര് അതിന്റെ മുമ്പാകെ സമര്‍പ്പിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
- Verse 11: നേതാക്കന്മാര് ഓരോരുത്തരായി ഓരോ ദിവസം ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ സമര്‍പ്പിക്കണം.
- Verse 12: ഒന്നാം ദിവസം യൂദാ ഗോത്രത്തിലെ അമ്മിനാദാബിന്റെ മകന് നഹ്ഷോന്‍ കാഴ്ച സമര്‍പ്പിച്ചു.
- Verse 13: അവന് കാഴ്ചവച്ചതു വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരുവെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേര്‍ത്ത മാവ്,
- Verse 14: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 15: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരുവയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 16: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 17: സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ് ചെമ്മരിയാടുകള്‍, ഇതാണ് അമ്മിനാദാബിന്റെ മകന് നഹ്ഷോണ്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 18: രണ്ടാം ദിവസം ഇസാക്കര്‍ ഗോത്രത്തിന്റെ നേതാവും സുവാറിന്റെ മകനുമായനെത്തനേല്‍ കാഴ്ച സമര്‍പ്പിച്ചു.
- Verse 19: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 20: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം, ദഹനബലിക്കായി ഒരു കാളക്കുട്ടി,
- Verse 21: ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 22: പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,
- Verse 23: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് സുവാറിന്റെ മകന് നെത്തനേല്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 24: മൂന്നാം ദിവസം സെബലൂണ്‍ ഗോത്രത്തിന്റെ നേതാവും ബേലോന്റെ മകനുമായ എലിയാബ് കാഴ്ച സമര്‍പ്പിച്ചു.
- Verse 25: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 26: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 27: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 28: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 29: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ചു കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് ഹേലോന്റെ പുത്രന് എലിയാബ് സമര്‍പ്പിച്ച കാഴ്ച.
- Verse 30: നാലാം ദിവസം റൂബന്‍ ഗോത്രത്തിന്റെ നേതാവും ഷെദേയൂറിന്റെ മകനുമായ എലിസൂര്‍ കാഴ്ചയര്‍പ്പിച്ചു.
- Verse 31: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 32: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 33: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 34: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 35: സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഷെദേയൂറിന്റെ മകന് എലിസൂര്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 36: അഞ്ചാം ദിവസം ശിമയോന് ഗോത്രത്തിന്റെ നേതാവും സുരിഷദ്ദായിയുടെ മകനുമായ ഷെലൂമിയേല്‍ കാഴ്ച സമര്‍പ്പിച്ചു.
- Verse 37: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 38: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 39: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 40: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 41: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് സുരിഷദ്ദായിയുടെ മകന് ഷെലൂമിയേല്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 42: ആറാം ദിവസം ഗാദ്ഗോത്രത്തിലെ തലവനും റവുവേലിന്റെ മകനുമായ എലിയാസാഫ് കാഴ്ച സമര്‍പ്പിച്ചു.
- Verse 43: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 44: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 45: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 46: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 47: സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് റവുവേലിന്റെ മകന് എലിയാസാഫ് സമര്‍പ്പിച്ച കാഴ്ച.
- Verse 48: ഏഴാം ദിവസം എഫ്രായിം ഗോത്രത്തിന്റെ നേതാവും അമ്മിഹൂദിന്റെ മകനുമായ എലിഷാമ കാഴ്ചയര്‍പ്പിച്ചു.
- Verse 49: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 50: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 51: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 52: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 53: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഹൂദിന്റെ പുത്രന് എലിഷാമസമര്‍പ്പിച്ച കാഴ്ച.
- Verse 54: എട്ടാം ദിവസം മനാസ്സെ ഗോത്രത്തിന്റെ നേതാവും പെദാഹ്സൂറിന്റെ മകനുമായ ഗമാലിയേല്‍ കാഴ്ച സമര്‍പ്പിച്ചു.
- Verse 55: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 56: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 57: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 58: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍കുട്ടി,
- Verse 59: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് പെദാഹ്സൂറിന്റെ മകന് ഗമാലിയേല്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 60: ഒമ്പതാം ദിവസം ബെഞ്ചമിന്‍ഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ മകനുമായ അബിദാന്‍ കാഴ്ചയര്‍പ്പിച്ചു.
- Verse 61: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 62: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 63: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 64: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 65: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഗിദയോനിയുടെ പുത്രന് അബിദാന്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 66: പത്താം ദിവസം ദാന്‍ഗോത്രത്തിന്റെ നേതാവും അമ്മിഷദ്ദായിയുടെ മകനുമായ അഹിയേസര്‍ കാഴ്ച സമര്‍പ്പിച്ചു.
- Verse 67: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 68: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 69: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 70: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
- Verse 71: സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഷദ്ദായിയുടെ മകന് അഹിയേസര്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 72: പതിനൊന്നാം ദിവസം ആഷേര്‍ഗോത്രത്തിന്റെ നേതാവും ഒക്രാന്റെ മകനുമായ പഗിയേല്‍ കാഴ്ചയര്‍പ്പിച്ചു.
- Verse 73: അവന് കാഴ്ചവച്ചത് വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 74: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 75: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 76: പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,
- Verse 77: സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഒക്രാന്റെ മകന് പഗിയേല്‍ സമര്‍പ്പിച്ച കാഴ്ച.
- Verse 78: പന്ത്രണ്ടാം ദിവസം നഫ്താലി ഗോത്രത്തിന്റെ നേതാവും ഏനാന്റെ മകനുമായ അഹീറകാഴ്ച സമര്‍പ്പിച്ചു.
- Verse 79: അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
- Verse 80: സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
- Verse 81: ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
- Verse 82: പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്, സമാധാന ബലിക്കായി രണ്ടു കാളകള്‍,
- Verse 83: അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഏനാന്റെ മകന് അഹീറസമര്‍പ്പിച്ച കാഴ്ച.
- Verse 84: ബലിപീഠം അഭിഷേകം ചെയ്ത ദിവസം അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേല്‍ നേതാക്കന്മാര് സമര്‍പ്പിച്ച കാഴ്ചകള്‍ ഇവയാണ് :
- Verse 85: പന്ത്രണ്ടു വെള്ളിത്തളികകള്‍, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങള്‍, പന്ത്രണ്ടുപൊന്‍കലശങ്ങള്‍. ഓരോ വെള്ളിത്തളികയുടെയും തൂക്കം നൂറ്റിമുപ്പതു ഷെക്കല്‍, ഓരോ വെള്ളിക്കിണ്ണത്തിന്റെയും തൂക്കം എഴുപതു ഷെക്കല്‍. അങ്ങനെ വെള്ളിപ്പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം രണ്ടായിരത്തിനാനൂറ് ഷെക്കല്‍.
- Verse 86: സുഗന്ധദ്രവ്യം നിറച്ച പന്ത്രണ്ടുപൊന്‍കലശങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍ പ്രകാരം ഓരോന്നിനും തൂക്കം പത്തു ഷെക്കല്‍; കലശങ്ങളുടെ ആകെ തൂക്കം നൂറ്റിയിരുപതു ഷെക്കല്‍.
- Verse 87: ധാന്യബലിയോടുകൂടി ദഹനബലിക്കുള്ള കന്നുകാലികളെല്ലാംകൂടി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പന്ത്രണ്ട് ആണ് ചെമ്മരിയാടുകള്‍, പാപപരിഹാരബലിക്കു പന്ത്രണ്ട് ആണ്‍കോലാടുകള്‍.
- Verse 88: സമാധാന ബലിക്കുള്ള കന്നുകാലികളെല്ലാംകൂടി ഇരുപത്തിനാലു കാളകള്‍, അറുപതു മുട്ടാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അറുപത് ആണ്‍ചെമ്മരിയാടുകള്‍. ബലിപീഠം അഭിഷേകം ചെയ്തതിനുശേഷം അതിന്റെ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിച്ച കാഴ്ചകള്‍ ഇവയാകുന്നു.
- Verse 89: കര്‍ത്താവുമായി സംസാരിക്കാന്‍ സമാഗമകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, സാക്ഷ്യപേടകത്തിന്റെ മുകളില്‍ രണ്ടു കെരൂബുകളുടെ മധ്യത്തിലുള്ള കൃപാസനത്തില്‍നിന്ന് ഒരു സ്വരം തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.