पवित्र बाइबिल
പഴയ നിയമം
ജോഷ്വാ
അദ്ധ്യായം 13
-
ദേശവിഭജനം
- Verse 1: ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.
- Verse 2: അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും
- Verse 3: ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രോന്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യ രാജാക്കന്മാര് ഭരിച്ചിരുന്ന ഗാസാ, അഷ്ദോദ്, അഷ്കലോണ്, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും
- Verse 4: തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്വരെയും;
- Verse 5: ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെ താഴെ ബാല്‍ഗാദു മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനം വരെയും,
- Verse 6: ലബനോനും, മിസ്രെഹോത്മായിമിന്നും ലബനോനും ഇടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഞാന്‍ തന്നെ അവരെ അവിടെനിന്ന് ഓടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതു പോലെ നീ ആ ദേശം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം.
- Verse 7: ഈ ദേശം ഒന്‍പതു ഗോത്രക്കാര്‍ക്കും മനാസ്സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി വിഭജിച്ചുകൊടുക്കുക.
-
ജോര്‍ദാനു കിഴക്ക്
- Verse 8: റൂബന്‍ വേഗാദു ഗോത്രങ്ങളും മനാസ്സെയുടെ മറ്റേ അര്‍ധഗോത്രവും, കര്‍ത്താവിന്റെ ദാസനായ മോശ നല്‍കിയദേശം, നേരത്തെ തന്നെ കൈവശമാക്കിയിരുന്നു. ജോര്‍ദാന്‍ നദിയുടെ കിഴക്കുവശത്തായിരുന്നു അത്.
- Verse 9: അര്‍നോണ്‍ താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍ മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍ വരെയും,
- Verse 10: ഹെഷ് ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍ വരെയും,
- Verse 11: ഗിലയാദും ഗഷൂറും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും
- Verse 12: എദ്രേയിലും അസ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിന്റെ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിം കുലത്തില്‍ അവശേഷിച്ചിരുന്നുള്ളു.
- Verse 13: ഇവരെ മോശ തോല്പിച്ചു പുറത്താക്കി. എങ്കിലും ഇസ്രായേല്‍ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നു.
- Verse 14: ലേവിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്‍കിയില്ല. അവന് അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്ത്താവിന് അര്‍പ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം.
-
റൂബന്റെ ഓഹരി
- Verse 15: റൂബന്റെ ഗോത്രത്തിനും കുടുംബമനുസരിച്ച് മോശ അവകാശം കൊടുത്തു.
- Verse 16: മെദേബായോടു ചേര്‍ന്നു കിടക്കുന്ന സമതലങ്ങളും അര്‍നോണ്‍ താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെ ദേശം.
- Verse 17: ഹെഷ്ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും
- Verse 18: യാഹാസും, കെദേമോത്തും, മെഫാത്തും
- Verse 19: കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും
- Verse 20: ബത്പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും
- Verse 21: ഹെഷ്ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവന്റെയും മിദിയാനിലെ നേതാക്കന്മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മോശ തോല്പിച്ചു. സീഹോനിലെ പ്രഭുക്കന്മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു.
- Verse 22: ഇസ്രായേല്‍ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിന്റെ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു.
- Verse 23: ജോര്‍ദാന്‍ തീരം ആയിരുന്നു റൂബന്‍ ഗോത്രത്തിന്റെ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
-
ഗാദിന്റെ ഓഹരി
- Verse 24: ഗാദ്ഗോത്രത്തിനും കുടുംബക്രമമനുസരിച്ചു മോശ അവകാശം നല്കി.
- Verse 25: അവരുടെ ദേശങ്ങള്‍യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്‍, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതി,
- Verse 26: ഹെഷ്ബോണ്‍ മുതല്‍ റാമാത്ത് മിസ്പെയും ബത്തോണിമും വരെ മഹനായിം മുതല്‍ ദബീറിന്റെ പ്രദേശം വരെ,
- Verse 27: താഴ്വരയിലെ ബത്ഹാറാം, ബത്നിമ്റാ, സുക്കോത്ത്, സാഫോന്‍, ഹെഷ്ബോണ്‍ രാജാവായ സീഹോന്റെ രാജ്യത്തിലെ ബാക്കി ഭാഗം എന്നിവയാണ്. കിന്നരോത്തുകടലിന്റെ താഴത്തേ അറ്റംവരെ ജോര്‍ദാന്റെ കിഴക്കേത്തീരമാണ് അതിന്റെ അതിര്‍ത്തി.
- Verse 28: ഗാദ്ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
-
മനാസ്സെയുടെ ഓഹരി
- Verse 29: മനാസ്സെയുടെ അര്‍ധഗോത്രത്തിന് മോശ കുടുംബക്രമമനുസരിച്ച് അവകാശം നല്കി.
- Verse 30: അവരുടെ ദേശം മഹനായിം മുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിന്റെ രാജ്യം മുഴുവനും ബാഷാനിലുള്ള ജായിറിന്റെ എല്ലാ പട്ടണങ്ങളും - അറുപതു പട്ടണങ്ങളും,
- Verse 31: ഗിലയാദിന്റെ പകുതിയും, അഷ്താരോത്ത്, എദ്രെയി എന്നീ ബാഷാനിലെ ഓഗിന്റെ രാജ്യത്തുള്ള പട്ടണങ്ങളും - ഉള്‍പ്പെട്ടിരുന്നു. മനാസ്സെയുടെ മകനായ മാക്കീറിന്റെ സന്തതികളില്‍ പകുതിപ്പേര്‍ക്ക് കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.
- Verse 32: ജറീക്കോയുടെ കിഴക്ക് ജോര്‍ദാന്‍ അക്കരെ മൊവാബ് സമതലത്തില്‍ വച്ചു മോശ അവകാശമായി വിഭജിച്ചുകൊടുത്തവയാണിവ.
- Verse 33: എന്നാല്‍, ലേവിയുടെ ഗോത്രത്തിന് മോശ അവകാശമൊന്നും നല്‍കിയില്ല. അവന് അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു തന്നെയാണ് അവരുടെ അവകാശം.