ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 7
-
ഇസാക്കറിന്റെ സന്തതികള്‍
- Verse 1: ഇസാക്കറിന്റെ പുത്രന്മാര്: തോലാ, ഫൂവാ, യാഷൂബ്, ഷിമ്റോന്‍ എന്നീ നാലുപേര്‍.
- Verse 2: തോലായുടെ പുത്രന്മാര്: ഉസി, റഫായാ, യറിയേല്‍, യഹ്മായ്, ഇബ്സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമികളും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്.
- Verse 3: ഉസിയുടെ പുത്രന് ഇസ്റാഹിയാ. ഇസ്റാഹിയായുടെ പുത്രന്മാര്: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്മാരായിരുന്നു.
- Verse 4: അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
- Verse 5: ഇസാക്കര്‍ ഗോത്രത്തിലെ എല്ലാ കുലങ്ങളിലും നിന്ന് ആകെ എണ്‍പത്തേഴായിരം പേര് സൈന്യത്തില്‍ ഉണ്ടായിരുന്നു.
-
ബഞ്ചമിന് - ദാന്‍ - നഫ്താലി
- Verse 6: ബഞ്ചമിന്റെ പുത്രന്മാര്: ബേലാ, ബേഖര്‍, യദിയായേല്‍ എന്നീ മൂന്നുപേര്‍.
- Verse 7: ബേലായുടെ പുത്രന്മാര്: എസ്ബോന്‍, ഉസി, ഉസിയേല്‍, യറിമോത്, ഈറിം. ഈ അഞ്ചുപേര്‍ കുലത്തലവന്മാരും യോദ്ധാക്കളും ആയിരുന്നു. വംശാവലി പ്രകാരം ഇവരുടെ കുലങ്ങളില് ആകെ ഇരുപത്തീരായിരത്തിമുപ്പത്തിനാലുപേര്‍.
- Verse 8: ബേഖറിന്റെ പുത്രന്മാര്: സെമിറാ, യോവാഷ്, എലിയേസര്‍, എലിയോവേനായ്, ഓമ്രി, യറെമോത്, അബിയ, അനാത്തോത്, അലേമെത്.
- Verse 9: വംശാവലി പ്രകാരം അവരുടെ കുലങ്ങളില് ഇരുപതിനായിരത്തിയിരുനൂറു ധീരയോദ്ധാക്കള്‍.
- Verse 10: യദിയായേലിന്റെ പുത്രന് ബില്‍ഹാന്‍. ബില്‍ഹാന്റെ പുത്രന്മാര്: യവൂഷ്, ബഞ്ചമിന്, ഏഹൂദ്, കെനാനാ, സേഥാന്‍, താര്‍ഷീഷ് അഹിഷാഹര്‍.
- Verse 11: യദിയായേലിന്റെ കുലത്തില്‍ വംശാവലിപ്രകാരം പതിനേഴായിരത്തിയിരുനൂറു യോദ്ധാക്കള്‍.
- Verse 12: ഈറിന്റെ പുത്രന്മാര്: ഷുപ്പിം, ഹുപ്പിം, അഹെറിന്റെ പുത്രന് ഹുഷിം.
- Verse 13: നഫ്താലിയുടെ പുത്രന്മാര്: യഹ്സിയേല്‍, ഗൂനി, യേസര്‍, ബില്ഹായില് നിന്ന് ജനിച്ച ഷല്ലൂം.
-
മനാസ്സെയുടെ സന്തതികള്‍
- Verse 14: മനാസ്സെയുടെ പുത്രന്മാര്: അരമായക്കാരിയായ ഉപനാരിയില്‍ നിന്നു ജനിച്ച അസ്രിയേല്‍. അവള് ഗിലയാദിന്റെ പിതാവായ മാഖീറിന്റെയും അമ്മയാണ്.
- Verse 15: മാഖീര്‍ ഹുപ്പിമിനും ഷുപ്പിമിനും ഭാര്യമാരെ നല്കി. അവന്റെ സഹോദരി മാഖാ. മാഖീറിന്റെ രണ്ടാമത്തെ പുത്രന് സെലോഫഹാദ്. അവനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു.
- Verse 16: മാഖീറിന്റെ ഭാര്യ മാഖാ ഒരു പുത്രനെ പ്രസവിച്ചു. അവന് പേരെഷ് എന്നു പേരിട്ടു. അവന്റെ സഹോദരനായ ഷേരെഷിന്റെ പുത്രന്മാര്: ഊലാം, റാഖെം.
- Verse 17: ഊലാമിന്റെ പുത്രന് ബദാന്‍. ഇവര്‍ മനാസ്സെയുടെ മകനായ മാഖീറിന്റെ മകന് ഗിലയാദിന്റെ പുത്രന്മാര് ആകുന്നു.
- Verse 18: ഗിലയാദിന്റെ സഹോദരി ഹമ്മോലേക്കെത്തിന്റെ പുത്രന്മാര്: ഇഷ്ഹോദ്, അബിയേസര്‍, മഹ്ലാ.
- Verse 19: ഷെമീദായുടെ പുത്രന്മാര്: അഹിയാന്‍, ഷെക്കെം, ലിക്ഹി, അനിയാം.
-
എഫ്രായിമിന്റെ സന്തതികള്‍
- Verse 20: എഫ്രായിമിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍ ഷുത്തേലഹ്, ബേരെദ്, തഹത്, എലയാദാ, തഹത്,
- Verse 21: സാബദ്, ഷുത്തേലഹ്. ഷുത്തേലഹിന്റെ പുത്രന്മാര്: ഏസര്‍, എലയാദ്. ഇവര്‍ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ ചെന്നപ്പോള്‍ കൊല്ലപ്പെട്ടു.
- Verse 22: പിതാവായ എഫ്രായിം വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്മാര് ആശ്വസിപ്പിക്കാന്‍ ചെന്നു.
- Verse 23: പിന്നീട്, അവന് ഭാര്യയെ പ്രാപിക്കുകയും അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്റെ ഭവനത്തിന് അനര്‍ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു.
- Verse 24: അവന്റെ മകള്‍ ഷേറാ താഴെയും മേലെയും ഉള്ള ബത്ഹൊറോണും ഉസന്‍ഷേരായും നിര്‍മിച്ചു.
- Verse 25: എഫ്രായിമിന്റെ മകന് റേഫായുടെ പുത്രന്മാര് തലമുറ ക്രമത്തില്‍: റേസെഫ്, തേലഹ്, തഹന്‍,
- Verse 26: ലാദാന്, അമ്മീഹൂദ്, എലിഷാമാ,
- Verse 27: നൂന്, ജോഷ്വ.
- Verse 28: അവര്‍ക്ക് അവകാശമായി ലഭിച്ച വാസസ്ഥലങ്ങള്‍: ബഥേല്‍, കിഴക്ക് നാരാന്‍, പടിഞ്ഞാറ് ഗേസര്‍, ഷെക്കെം അയ്യാ,
- Verse 29: മനാസ്സെയുടെ ദേശത്തിനരികെ ബത്ഷയാന്‍, താനാക്, മെഗിദോ, ദോര്‍ എന്നിവയും അവയുടെ ഗ്രാമങ്ങളും. ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര് ഇവയില്‍ വസിച്ചു.
-
ആഷേറിന്റെ സന്തതികള്‍
- Verse 30: ആഷേറിന്റെ പുത്രന്മാര്: ഇമ്നാ, ഇഷ്വ, ഇഷ്വി, ബറിയാ, ഇവരുടെ സഹോദരി സേരഹ്.
- Verse 31: ബറിയായുടെ പുത്രന്മാര്: ഹേബെര്‍, ബിര്‍സായിത്തിന്റെ പിതാവായ മല്ക്കിയേല്.
- Verse 32: ഹേബറിന്റെ പുത്രന്മാര്: യാഫ്ലെത്, ഷോമെര്‍, ഹോഥാം, അവരുടെ സഹോദരി ഷൂവാ.
- Verse 33: യാഫ്ലെക്കിന്റെ പുത്രന്മാര്: പാസാഖ്, ബിമ്ഹാല്‍, അഷ്വത്.
- Verse 34: അവന്റെ സഹോദരനായ ഷേമെറിന്റെ പുത്രന്മാര്; റോഹ്ഹാ, യഹൂബാ, ആരാം.
- Verse 35: അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്: സോഫാഹ്, ഇമ്നാ, ഷേലഷ്, ആമാല്‍.
- Verse 36: സോഫാഹിന്റെ പുത്രന്മാര്: സൂവാഹ്, ഹര്‍നേഫര്‍, ഷൂവാല്‍, ബേരി, ഇമ്റാ,
- Verse 37: ബേസര്‍, ഹോദ്, ഷമ്മാ, ഷില്‍ഷാ, ഇത്രാന്‍, ബേരാ.
- Verse 38: യേഥെറിന്റെ പുത്രന്മാര്: യഫുന്ന, പിസ്പാ, ആരാ.
- Verse 39: ഉല്ലേയുടെ പുത്രന്മാര്: ആരഹ്, ഹന്നിയേല്‍, റിസിയാ.
- Verse 40: ഇവര്‍ ആഷേറിന്റെ ഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരില് പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരം പേര് ഉണ്ടായിരുന്നു.