P. O. C ബൈബിള്‍
പഴയ നിയമം
നെഹമിയ
അദ്ധ്യായം 7
- Verse 1: മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു.
- Verse 2: ഞാന്‍ എന്റെ സഹോദരന് ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്റെ ഭരണമേല്പിച്ചു. വിശ്വസ്തതയിലും ദൈവഭക്തിയിലും ഹനാനിയാ അതുല്യനായിരുന്നു.
- Verse 3: ഞാന്‍ അവരോടു പറഞ്ഞു: വെയില് മൂക്കുന്നതുവരെ ജറുസലെമിന്റെ കവാടങ്ങള്‍ തുറക്കരുത്. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്റെ എതിര്‍വശത്തു സ്ഥാന മുറപ്പിക്കണം.
-
തിരിച്ചുവന്ന പ്രവാസികള്‍
- Verse 4: നഗരം വലുതും വിശാലവുമായിരുന്നു; നിവാസികള്‍ വിരളവും.
- Verse 5: വീടുകള്‍ പണിതിരുന്നില്ല. ശ്രേഷ്ഠന്മാരെയും നായകന്മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവം എന്നെ പ്രേരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്ഥം ഞാന്‍ കണ്ടെണ്ടത്തി.
- Verse 6: അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.
- Verse 7: സെറുബാബേല്‍, യഷുവ, നെഹെമിയാ, അസറിയാ, റാമിയാ, നഹമാനി, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പേരെത്ത്, ബിഗ്വായി, നേഹും, ബാനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ വന്നത്. ഇസ്രായേല്‍ജനത്തിന്റെ കണക്ക്:
- Verse 8: പറോഷ് കുടുംബത്തില്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്.
- Verse 9: ഷെഫാത്തിയാ കുടുംബത്തില്‍ മുന്നൂറ്റിയെഴുപത്തിരണ്ട്,
- Verse 10: ആരാകുടുംബത്തില്‍ അറുനൂറ്റിയന്‍പത്തിരണ്ട്.
- Verse 11: പഹാത്മൊവാബ് കുടുംബത്തില്‍പ്പെട്ട യഷുവയുടെയും യോവാബിന്റെയും സന്തതികളായി രണ്ടായിരത്തിയെണ്ണൂറ്റിപ്പതിനെട്ട്.
- Verse 12: ഏലാം കുടുംബത്തില്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്.
- Verse 13: സാത്തു കുടുംബത്തില്‍ എണ്ണൂറ്റിനാല്പത്തിയഞ്ച്.
- Verse 14: സക്കായ്കുടുംബത്തില്‍ എഴുനൂറ്റിയറുപത്.
- Verse 15: ബിന്നൂയി കുടുംബത്തില്‍ അറുനൂറ്റിനാല്പത്തിയെട്ട്.
- Verse 16: ബേബായി കുടുംബത്തില്‍ അറുനൂറ്റിയിരുപത്തെട്ട്.
- Verse 17: അസ്ഗാദ് കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട്.
- Verse 18: അദോനിക്കാം കുടുംബത്തില്‍ അറുനൂറ്റിയറുപത്തിയേഴ്.
- Verse 19: ബിഗ്വായ്കുടുംബത്തില്‍ രണ്ടായിരത്തിയറുപത്തേഴ്.
- Verse 20: ആദിന് കുടുംബത്തില്‍ അറുനൂറ്റിയന്‍പത്തഞ്ച്.
- Verse 21: ആതേര്‍ എന്ന് അറിയപ്പെടുന്ന ഹെസക്കിയായുടെ സന്തതികള്‍ തൊണ്ണൂറ്റിയെട്ട്.
- Verse 22: ഹാഷും കുടുംബത്തില്‍ മുന്നൂറ്റിയിരുപത്തെട്ട്.
- Verse 23: ബസായ്കുടുംബത്തില്‍ മൂന്നൂറ്റിയിരുപത്തിനാല്.
- Verse 24: ഹാറിഫ്കുടുംബത്തില്‍ നൂറ്റിപ്പന്ത്രണ്ട്.
- Verse 25: ഗിബെയോന് കുടുംബത്തില്‍ തൊണ്ണൂറ്റിയഞ്ച്.
- Verse 26: ബേത്ലെഹെമിലെയും നെത്തൊഫാഹിലെയും പുരുഷന്മാര്, നൂറ്റിയെണ്‍പത്തെട്ട്.
- Verse 27: അനാത്തോത്തിലെ പുരുഷന്മാര്, നൂറ്റിയിരുപത്തെട്ട്.
- Verse 28: ബേത്അസ്മാവെത്തിലെ പുരുഷന്മാര്, നാല്പത്തിരണ്ട്.
- Verse 29: കിര്യാത്ത്യയാറീം, കെഫീറാ, ബേറോത് എന്നിവിടങ്ങളിലെ പുരുഷന്മാര്, എഴുന്നൂറ്റിനാല്പത്തിമൂന്ന്.
- Verse 30: റാമായിലെയും ഗേബായിലെയും പുരുഷന്മാര്, അറുനൂറ്റിയിരുപത്തിയൊന്ന്.
- Verse 31: മിഖ്മാസിലെ പുരുഷന്മാര് നൂറ്റിയിരുപത്തിരണ്ട്.
- Verse 32: ബഥേലിലെയും ആയിയിലെയും പുരുഷന്മാര്, നൂറ്റിയിരുപത്തിമൂന്ന്.
- Verse 33: മറ്റേ നെബോയിലെ പുരുഷന്മാര്, അന്‍പത്തിരണ്ട്.
- Verse 34: മറ്റേ ഏലാം കുടുംബത്തില്‍ ആയിരത്തിയിരുന്നൂറ്റിയന്‍പത്തിനാല്.
- Verse 35: ഹാറിം കുടുംബത്തില്‍ മുന്നൂറ്റിയിരുപത്.
- Verse 36: ജറീക്കോക്കുടുംബത്തില്‍ മുന്നൂറ്റിനാല്പത്തിയഞ്ച്.
- Verse 37: ലോദ്, ഹദീദ്, ഓനോ എന്നിവരുടെ സന്തതികള്‍ എഴുന്നൂറ്റിയിരുപത്തിയൊന്ന്.
- Verse 38: സേനാകുടുംബത്തില്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
- Verse 39: പുരോഹിതന്മാര്: യഷുവ കുടുംബത്തില്‍ യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്.
- Verse 40: ഇമ്മെര്‍ കുടുംബത്തില്‍ ആയിരത്തിയന്‍പത്തിരണ്ട്.
- Verse 41: പാഷൂര്‍ കുടുംബത്തില്‍ ആയിരത്തിയിരുനൂററിനാല്പത്തിയേഴ്.
- Verse 42: ഹാറിം കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്.
- Verse 43: ലേവ്യര്‍: ഹോദെവാ കുടുംബത്തില്‍ യഷുവയുടെയും കദ്മിയേലിന്റെയും സന്തതികള്‍ എഴുപത്തിനാല്.
- Verse 44: ഗായകര്‍: ആസാഫ്കുടുംബത്തില്‍ നൂറ്റിനാല്പത്തിയെട്ട്.
- Verse 45: വാതില്കാവല്ക്കാര്: ഷല്ലൂം, ആതെര്‍, തല്മോന്, അക്കൂബ്, ഹത്തീത്താ, ഷോബായ് എന്നിവരുടെ സന്തതികള്‍ നൂറ്റിമുപ്പത്തിയെട്ട്.
- Verse 46: ദേവാലയ ശുശ്രൂഷകര്‍: സീഹാ, ഹസൂഫാ, തബാവോത്,
- Verse 47: കേറോസ്, സിയാ, പാദോന്‍,
- Verse 48: ലബാനാ, ഹാഗാബാ, ഷല്‍മായ്,
- Verse 49: ഹാനാന്, ഗിദെല്‍, ഗാഹാര്‍,
- Verse 50: റയായാ, റസിന്, നെക്കോദാ,
- Verse 51: ഗസാം, ഉസാ, പാസെയാ,
- Verse 52: ബേസായ്, മെയുനിം, നെഫുഷേ സിം,
- Verse 53: ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
- Verse 54: ബാസ്ലിത്, മെഹിദാ, ഹര്ഷാ,
- Verse 55: ബര്‍ക്കോസ്, സിസേറാ, തേമാ,
- Verse 56: നെസിയാ, ഹക്കീഫാ എന്നിവരുടെ സന്തതികള്‍.
- Verse 57: സോളമന്റെ സേവകരുടെ പുത്രന്മാര്: സോത്തായ്, സൊഫേറേത്ത്, പെരീദാ,
- Verse 58: യാലാ, ദാര്‍ക്കോന്‍, ഗിദെല്‍,
- Verse 59: ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്ഹസെബായീം, ആമോന് എന്നിവരുടെ സന്തതികള്‍.
- Verse 60: ദേവാലയശുശ്രൂഷകരും സോളമന്റെ സേവകന്മാരും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു പേര്.
- Verse 61: തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട് തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.
- Verse 62: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ സന്തതികള്‍ അറുനൂറ്റിനാല്പത്തിരണ്ട്.
- Verse 63: പുരോഹിതന്മാരുടെ പുത്രന്മാര്: ഹൊബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്കുടുംബക്കാരുടെ പൂര്വികന് ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹം ചെയ്തതിനാലാണ് അവര്‍ക്ക് ആ പേരു ലഭിച്ചത്.
- Verse 64: വംശാവലിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ അവരെ അശുദ്ധരായിക്കരുതി പുരോഹിതഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല.
- Verse 65: ഉറീമും തുമ്മീമും ഉള്ള ഒരു പുരോഹിതന് വരുന്നതുവരെ വിശുദ്ധ ഭോജനത്തില്‍ പങ്കുചേരുന്നതില്‍ നിന്നു ദേശാധിപതി അവരെ വിലക്കി.
- Verse 66: ജനം ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്.
- Verse 67: ഇതിനു പുറമേ അവരുടെ ദാസീദാസന്മാര് ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്‍പത്തഞ്ചുപേരും ഉണ്ടായിരുന്നു.
- Verse 68: എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതകളും
- Verse 69: നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിയിരുപത് കഴുതകളും ഉണ്ടായിരുന്നു.
- Verse 70: കുടുംബത്തലവന്മാര് ദേവാലയ നിര്‍മാണത്തിനു സംഭാവനകള്‍ നല്കി. ദേശാധിപതി ആയിരം ദാരിക് സ്വര്‍ണവും അന്‍പതു ക്ഷാളനപാത്രങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രങ്ങളും നല്കി.
- Verse 71: കുടുംബത്തലവന്മാര് നിര്‍മാണനിധിയിലേക്ക് ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാവെള്ളിയും നല്കി.
- Verse 72: മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്പുരോഹിതവസ്ത്രങ്ങളും നല്കി.
- Verse 73: പുരോഹിതന്മാര്, ലേവ്യര്‍, വാതില്കാവല്ക്കാര്, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു.