P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 34
-
കാനാന്‍ ദേശം, അതിരുകള്‍
- Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
- Verse 2: ഇസ്രായേല്‍ ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍ പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്:
- Verse 3: തെക്കേ അതിര് ഏദോമിന്റെ അതിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.
- Verse 4: അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര് അദ്ദാര്‍, ഹസ്മോണ്‍ ഇവ കടന്ന്,
- Verse 5: ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.
- Verse 6: പടിഞ്ഞാറേ അതിര്‍ത്തി മഹാസമുദ്രവും അതിന്റെ തീരവും ആയിരിക്കും.
- Verse 7: നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും
- Verse 8: അവിടെനിന്നു ഹമാത്തിന്റെ കവാടത്തിലൂടെ സേദാദ് വരെയും,
- Verse 9: അവിടെനിന്നു സിഫ്രോന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്.
- Verse 10: കിഴക്കേ അതിര് ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ
- Verse 11: താഴോട്ട് ആയിന്റെ കിഴക്കു റിബ്ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്റെ കിഴക്കേ തീരത്ത് എത്തി,
- Verse 12: ജോര്‍ദാന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.
- Verse 13: മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കു കൊടുക്കാന്‍ കര്‍ത്താവു കല്പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട് അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്.
- Verse 14: റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും
- Verse 15: ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.
- Verse 16: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
- Verse 17: പുരോഹിതന് എലെയാസറും നൂനിന്റെ മകന് ജോഷ്വയുമാണ് നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്.
- Verse 18: അവരോടൊപ്പം ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.
- Verse 19: താഴെ പറയുന്നവരാണ് അവര്‍: യൂദാ ഗോത്രത്തില്‍ നിന്നു യഫുന്നയുടെ മകന് കാലെബ്,
- Verse 20: ശിമയോന് ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന് ഷെമുവേല്‍,
- Verse 21: ബഞ്ചമിന് ഗോത്രത്തില്‍ നിന്നു കിസ്ലോന്റെ മകന് എലിദാദ്,
- Verse 22: ദാന്‍ ഗോത്രത്തില്‍ നിന്നു യൊഗ്ളിയുടെ മകന് ബുക്കി,
- Verse 23: ജോസഫിന്റെ പുത്രന്മാരില് മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് എഫൊദിന്റെ മകന് ഹന്നിയേല്‍,
- Verse 24: എഫ്രായിം ഗോത്രത്തില്‍ നിന്നു ഷിഫ്താന്റെ മകന് കെമുവേല്‍,
- Verse 25: സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു പര്‍നാക്കിന്റെ മകന് എലിസാഫാന്‍,
- Verse 26: ഇസാക്കര്‍ ഗോത്രത്തില്‍ നിന്ന് അസ്സാന്റെ മകന് പല്‍തിയേല്‍,
- Verse 27: ആഷേര്‍ ഗോത്രത്തില്‍ നിന്നു ഷെലോമിയുടെ മകന് അഹിഹൂദ്,
- Verse 28: നഫ്താലി ഗോത്രത്തില്‍ നിന്ന് അമ്മിഹൂദിന്റെ മകന് പെദാഹേല്‍.
- Verse 29: ഇസ്രായേല്‍ജനത്തിനു കാനാന്‍ ദേശത്ത് അവകാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത് ഇവരെയാണ്.