పరిశుద్ధ గ్రంథము
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 6
-
ലേവിയുടെ സന്തതികള്‍
- Verse 1: ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്, മെറാറി.
- Verse 2: കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.
- Verse 3: അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്, മോശ, മിറിയാം. അഹറോന്റെ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
- Verse 4: എലെയാസറിന്റെ സന്തതികള്‍ തലമുറ ക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,
- Verse 5: ബുക്കി, ഉസി,
- Verse 6: സെരഹിയാ, മെരായോത്,
- Verse 7: അമരിയ, അഹിത്തൂബ്,
- Verse 8: സാദോക്, അഹിമാസ്,
- Verse 9: അസറിയാ, യോഹനാന്,
- Verse 10: ജറുസലെമില്‍ സോളമന് പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,
- Verse 11: അമരിയാ, അഹിത്തൂബ്,
- Verse 12: സാദോക്, ഷല്ലൂം,
- Verse 13: ഹില്‍കിയാ, അസറിയാ,
- Verse 14: സെരായാ, യഹോസദാക്.
- Verse 15: നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവ് യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍ യഹോസദാക്കും പ്രവാസിയായി.
- Verse 16: ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്ത്, മെറാറി.
- Verse 17: ഗര്‍ഷോമിന്റെ പുത്രന്മാര്: ലിബ്നി, ഷിമെയി.
- Verse 18: കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍;
- Verse 19: മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്മാര്.
- Verse 20: ഗര്‍ഷോമിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍ ലിബ്നി, യഹത്, സിമ്മാ,
- Verse 21: യോവാഹ്, ഇദ്ദോ, സെറാഹ്, യത്രായി.
- Verse 22: കൊഹാത്തിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍,
- Verse 23: എല്കാനാ, എബിയാസാഫ്, അസീര്‍,
- Verse 24: തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍.
- Verse 25: എല്‍കാനായ്ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നു.
- Verse 26: അഹിമോത്തിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എല്കാനാ, സോഫായ്, നഹത്,
- Verse 27: എലിയാബ്, യറോഹാം, എല്കാനാ.
- Verse 28: സാമുവലിന്റെ പുത്രന്മാര്: ആദ്യജാതന് ജോയേല്‍, രണ്ടാമന് അബിയാ.
- Verse 29: മെറാറിയുടെ പുത്രന്മാര് തലമുറ ക്രമത്തില്‍: മഹ്ലി, ലിബ്നി, ഷിമെയി, ഉസാ,
- Verse 30: ഷിമെയാ, ഹഗിയാ, അസായാ.
- Verse 31: പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനു ശേഷം ഇവരെയാണ് ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്.
- Verse 32: സോളമന് ജറുസലെമില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്തുപോന്നു.
- Verse 33: ശുശ്രൂഷ ചെയ്തിരുന്നവരുടെ വംശ പരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്. ഹേമാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍,
- Verse 34: എല്കാനാ, യറോഹാം, എലിയേല്‍, തോവാഹ്,
- Verse 35: സൂഫ്, എല്കാനാ, മഹത്, അമാസായ്,
- Verse 36: എല്കാനാ, ജോയേല്‍, അസറിയാ, സെഫനിയാ,
- Verse 37: തഹത് അസീര്‍, എബിയാസാഫ്, കോറഹ്,
- Verse 38: ഇസ്ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍.
- Verse 39: ഹേമാന്റെ വലത്തു ഭാഗത്തു നിന്ന അവന്റെ സഹോദരന് ആസാഫ്. ആസാഫിന്റെ പിതാക്കന്മാര് തലമുറ ക്രമത്തില്‍: ബറേഖിയാ, ഷിമെയാ,
- Verse 40: മിഖായേല്‍, ബാസേയാ, മല്‍ക്കിയ,
- Verse 41: എത്നി, സേറഹ്, അദായ,
- Verse 42: ഏഥാന്‍, സിമ്മാ, ഷിമെയി,
- Verse 43: യാഥാന്‍, ഗര്‍ഷോം, ലേവി.
- Verse 44: സഹോദരന്മാരായ മെറാറിപുത്രന്മാര് ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന് ഏഥാന്‍. ഏഥാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: കിഷി, അബ്ദി, മല്ലൂഖ്,
- Verse 45: ഹഷാബിയാ, അമസിയാ, ഹില്‍കിയാ,
- Verse 46: അമസി, ബാനി, ഷേമെര്‍,
- Verse 47: മഹ്ലി, മൂഷി, മെറാറി, ലേവി.
- Verse 48: അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു.
- Verse 49: ദൈവദാസനായ മോശയുടെ കല്പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനു വേണ്ടി പരിഹാരം അനുഷ്ഠിക്കുകയും ചെയ്തുപോന്നു.
- Verse 50: അഹറോന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ,
- Verse 51: ബുക്കി, ഉസി, സെറാഹിയാ,
- Verse 52: മെറായോത്, അമയിയാ, അഹിത്തൂബ്,
- Verse 53: സാദോക്, അഹിമാസ്.
- Verse 54: അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍ കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.
- Verse 55: അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു.
- Verse 56: എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് കൊടുത്തത്.
- Verse 57: അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്നാ, യത്തീര്‍, എഷ്തെമോവാ,
- Verse 58: ഹീലേന്‍, ദബീര്‍,
- Verse 59: ആഷാന്‍, ബേത്ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും,
- Verse 60: ബഞ്ചമിന് ഗോത്രത്തില്‍ നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി.
- Verse 61: ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച് മനാസ്സെയുടെ അര്‍ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്കി.
- Verse 62: ഗര്‍ഷോം കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി, ബാഷാനിലെ മനാസ്സെ എന്നീ ഗോത്രങ്ങളില്‍ നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
- Verse 63: മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
- Verse 64: ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്ക് പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്കി.
- Verse 65: യൂദാ, ശിമയോന്, ബഞ്ചമിന് എന്നീ ഗോത്രങ്ങളില്‍ നിന്നു മേല്പറഞ്ഞ പട്ടണങ്ങള്‍ കുറിവീണതനുസരിച്ചു കൊടുത്തു.
- Verse 66: ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിം ഗോത്രത്തില്‍ നിന്നു പട്ടണങ്ങള്‍ നല്കി.
- Verse 67: എഫ്രായിം മലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍,
- Verse 68: യോക്മെയാം, ബേത്ഹോറോണ്‍,
- Verse 69: അയ്യാലോണ്‍, ഗത്റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും;
- Verse 70: മനാസ്സെയുടെ അര്‍ധഗോത്രത്തില്‍ നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്കി.
- Verse 71: ഗര്‍ഷോം കുടുംബങ്ങള്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍ സ്ഥലങ്ങളും: മനാസ്സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്;
- Verse 72: ഇസാക്കര്‍ ഗോത്രത്തില്‍ നിന്നു കേദേഷ്, ദബേറത്,
- Verse 73: റാമോത്, ആനേം;
- Verse 74: ആഷേര്‍ ഗോത്രത്തില്‍ നിന്നു മാഷാല്‍, അബ്ദോന്,
- Verse 75: ഹുക്കോക്, റഹോബ്;
- Verse 76: നഫ്താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം.
- Verse 77: മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു റിമ്മോനാ, താബോര്‍;
- Verse 78: റൂബന്‍ ഗോത്രത്തില്‍ നിന്നു ജറീക്കോയുടെ സമീപം ജോര്‍ദാനു കിഴക്കു മരുഭൂമിയിലെ ബേസര്‍, യാസാ,
- Verse 79: കേദേമോത്, മേഫാത്;
- Verse 80: ഗാദ് ഗോത്രത്തില്‍ നിന്നു റാമോത്വേഗിലയാദ്, മഹനായിം,
- Verse 81: ഹെഷ്ബോണ്‍, യാസെര്‍ എന്നിവയും മേച്ചില്‍ സ്ഥലങ്ങളും.