வேதாகமம்
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 20
-
രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന
- Verse 1: നിന്റെ കഷ്ടകാലത്തു കര്‍ത്താവു നിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ.
- Verse 2: അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയോനില്‍ നിന്നു നിന്നെ തുണയ്ക്കട്ടെ!
- Verse 3: നിന്റെ വഴിപാടുകള്‍ അവിടുന്ന് ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍ അവിടുന്നു സംപ്രീതനാകട്ടെ!
- Verse 4: അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
- Verse 5: നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍കൈക്കൊള്ളട്ടെ!
- Verse 6: കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗത്തില്‍ നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.
- Verse 7: ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു.
- Verse 8: അവര്‍ തകര്‍ന്നുവീഴും, എന്നാല്‍ , ഞങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കും.
- Verse 9: കര്‍ത്താവേ, രാജാവിനു വിജയം നല്കണമേ! ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരമരുളണമേ!