पवित्र बाइबिल
പഴയ നിയമം
സുഭാഷിതങ്ങള്‍
അദ്ധ്യായം 6
-
വിവിധോപദേശങ്ങള്‍
- Verse 1: മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?
- Verse 2: നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?
- Verse 3: എങ്കില്‍, മകനേ, നീ അയല്ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെ ചെന്ന് അയല്‍ക്കാരനോട്നിര്‍ബന്ധമായി അപേക്ഷിക്കുക.
- Verse 4: നിന്റെ മിഴികള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്ക് മയക്കമോഅനുവദിക്കരുത്.
- Verse 5: വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയുംരക്ഷപെട്ടുകൊള്ളുക.
- Verse 6: മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക.
- Verse 7: മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ
- Verse 8: അതു വേനല്‍ക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.
- Verse 9: മടിയാ, നീ എത്രനാള്‍നിശ്ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്ന് ഉണരുക?
- Verse 10: കുറച്ചുകൂടി ഉറങ്ങാം; തെല്ലുനേരം കൂടി മയങ്ങാം; കൈയുംകെട്ടിയിരുന്ന് അല്‍പംകൂടെവിശ്രമിക്കാം.
- Verse 11: ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുര്ഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുന്പിലെത്തും.
- Verse 12: നിര്‍ഗുണനായ ദുഷ്ടന്‍കുടിലസംസാരവുമായി ചുറ്റിനടക്കുന്നു.
- Verse 13: അവന് കണ്ണുകൊണ്ട് അടയാളം കാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
- Verse 14: അവന് തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്, വഴിപിഴച്ച ഹൃദയത്തോടെ തിന്‍മയ്ക്കുകളമൊരുക്കുന്നു.
- Verse 15: തന്മൂലം പെട്ടെന്ന് അവന്റെ മേല്‍അത്യാഹിതം നിപതിക്കും; നിമിഷത്തിനുള്ളില്‍ അവന് പ്രതിവിധിയില്ലാത്തവിധംതകര്‍ന്നുപോകും.
- Verse 16: കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടി അവിടുന്ന്മ്ലേഛമായി കരുതുന്നു.
- Verse 17: ഗര്‍വു കലര്‍ന്ന കണ്ണ്, വ്യാജം പറയുന്നനാവ്, നിഷ്കളങ്കമായരക്തംചൊരിയുന്ന കൈ,
- Verse 18: ദുഷ്കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്മയിലേക്കു പായുന്ന പാദങ്ങള്‍,
- Verse 19: അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്.
-
ദാമ്പത്യ വിശ്വസ്തത
- Verse 20: മകനേ, നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കയുമരുത്.
- Verse 21: അവയെ നിന്റെ ഹൃദയത്തില്‍ സദാഉറപ്പിച്ചുകൊള്ളുക; അവനിന്റെ കഴുത്തില്‍ ധരിക്കുക.
- Verse 22: നടക്കുമ്പോള്‍ അവനിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും;ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും.
- Verse 23: എന്തെന്നാല്‍, കല്പന ദീപവുംഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെജീവന്റെ മാര്‍ഗവും.
- Verse 24: അവ ദുഷിച്ച സ്ത്രീയില്‍നിന്ന്,സൈ്വരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു.
- Verse 25: അവളുടെ സൗന്ദര്യം നീ മോഹിക്കരുത്. കടാക്ഷവിക്ഷേപംകൊണ്ട് നിന്നെപിടിയിലമര്‍ത്താന്‍ അവളെഅനുവദിക്കയുമരുത്.
- Verse 26: എന്തെന്നാല്‍, വേശ്യയ്ക്ക്ഒരപ്പക്കഷണം മതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു.
- Verse 27: ഉടുപ്പു കത്താതെ മാറിടത്തില്‍ തീകൊണ്ടുനടക്കാന്‍ ആര്‍ക്കു കഴിയും?
- Verse 28: അല്ലെങ്കില്‍ കാലു പൊള്ളാതെ,കനലിനുമീതേ നടക്കാന്‍ കഴിയുമോ?
- Verse 29: അതുപോലെ, അയല്‍ക്കാരന്റെഭാര്യയെ പ്രാപിക്കുന്നവനുംഅവളെ സ്പര്‍ശിക്കുന്നവനുംശിക്ഷയേല്‍ക്കാതിരിക്കുകയില്ല.
- Verse 30: വിശപ്പടക്കാന്‍ ഒരുവന് മോഷ്ടിച്ചാല്‍ ആളുകള്‍ അവനെ വെറുക്കുകയില്ലായിരിക്കാം.
- Verse 31: എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന് ഏഴു മടങ്ങ് പകരം കൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.
- Verse 32: വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന് തന്നെത്തന്നെ നശിപ്പിക്കുകയാണ്.
- Verse 33: ക്ഷതങ്ങളും മാനഹാനിയുമാണ്അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.
- Verse 34: എന്തെന്നാല്‍, അസൂയ പുരുഷനെകോപാകുലനാക്കുന്നു; പ്രതികാരം ചെയ്യുമ്പോള്‍ അവന് ദാക്ഷിണ്യം കാട്ടുകയില്ല.
- Verse 35: അവന് നഷ്ടപരിഹാരമൊന്നുംസ്വീകരിക്കുകയില്ല. എത്ര വലിയ പാരിതോഷികങ്ങളുംഅവനെ പ്രീണിപ്പിക്കുകയില്ല.