P. O. C ബൈബിള്‍
പഴയ നിയമം
നെഹമിയ
അദ്ധ്യായം 11
ജറുസലെംനിവാസികള്‍1 : ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീതവും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.
2 : ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്ദിച്ചു.
3 : ഇസ്രായേല്‍ജനവും പുരോഹിതന്മാര്, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്റെ ദാസന്മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്ഥലത്തു താമസിച്ചു.
4 : ജറുസലെമില്‍ വസിച്ച പ്രമുഖന്മാര് യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന് അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിന്റെയും മഹലലേല്‍ പേരെസിന്റെയും പുത്രന്മാര്.
5 : ബാറൂക്കിന്റെ പുത്രന്‍മാസെയാ. ബാറൂക്ക് കൊല്‍ഹോസെയുടെയും അവന് ഹസായായുടെയും ഹസായാ അദായായുടെയും അവന് യോയാറിബിന്റെയും യോയാറിബ് ഷീലോന്യനായ സഖറിയായുടെയും പുത്രന്മാരായിരുന്നു.
6 : പേരെസിന്റെ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്മാര് ജറുസലെമില്‍ പാര്‍ത്തു.
7 : ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്, മെഷുല്ലാമിന്റെ പുത്രന് സല്ലു. മെഷുല്ലാം യോബെദിന്റെയും യോബെദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്റെയും ഇത്തിയേല്‍ യഷായായുടെയും പുത്രന്മാരായിരുന്നു.
8 : സല്ലുവിനോടൊപ്പം അടുത്ത ചാര്‍ച്ചക്കാരായ ഗബ്ബായ്, സല്ലായ് എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടു പേര്.
9 : സിക്രിയുടെ പുത്രന് ജോയേല്‍ ആണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന് യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്.
10 : പുരോഹിതന്മാരില് യോയാറിബിന്റെ പുത്രന് യദായാ, യാക്കീന്‍,
11 : ഹില്ക്കിയായുടെ പുത്രന് സെറായാം ഹില്‍ക്കിയ മെഷുല്ലാമിന്റെയും, മെഷുല്ലാം സാദോക്കിന്റെയും, സാദോക്ക് മെറായോത്തിന്റെയും മെറായോത്ത് ദേവാലയഭരണാധികാരിയായ അഹിത്തൂബിന്റെയും പുത്രന്മാരായിരുന്നു.
12 : ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍. യറോഹാമിന്റെ പുത്രന് അദായാ. യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിന്റെയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്മാരായിരുന്നു.
13 : അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്മാര് ഇരുനൂറ്റിനാല്പത്തിരണ്ട്. അസറേലിന്റെ പുത്രന് അമഷെസായ്. അസറേല്‍ അഹ്സായിയുടെയും അഹ്സായി മെഷില്ലെമോത്തിന്റെയും മെഷില്ലെമോത്ത് ഇമ്മറിന്റെയും പുത്രന്മാരായിരുന്നു.
14 : അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടു പേര്; അവരുടെ നേതാവ് ഹഗെദോലിന്റെ പുത്രന് സബ്ദിയേലായിരുന്നു.
15 : ലേവ്യരില്‍നിന്നു ഹാഷൂബിന്റെ പുത്രന് ഷെമായാ; ഹാഷൂബ് അസ്രിക്കാമിന്റെയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്മാരായിരുന്നു.
16 : ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു.
17 : സ്തോത്രപ്രാര്‍ഥനയ്ക്കു നേതൃത്വം വഹിച്ചിരുന്നത് ആസാഫിന്റെ പുത്രനായ സബ്ദിയുടെ പുത്രന്‍മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന് ബക്ബുക്കിയാ. യദുഥൂനിന്റെ പുത്രനായ ഗലാലിന്റെ പുത്രന് ഷമ്മുവായുടെ പുത്രനായ അബ്ദാ.
18 : വിശുദ്ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്.
19 : വാതില്കാവല്ക്കാരായ അക്കൂബും തല്മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍.
20 : ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു.
21 : എന്നാല്‍, ദേവാലയ ശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്പായും അവരുടെ മേല്‍നോട്ടം വഹിച്ചു.
22 : ബാനിയുടെ പുത്രനായ ഉസിയാണ് ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടം വഹിച്ചത്. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്റെ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്മാരായിരുന്നു.
23 : ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ ഓരോ ഗണത്തിനും രാജാവു നിശ്ചയിച്ചുകൊടുത്തു.
24 : യൂദായുടെ പുത്രനായ സേറായുടെ പുത്രന് മെഷെസാബേലിന്റെ പുത്രനായ പെത്താഹിയാ ജനത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്റെ ഉപദേഷ്ടാവായിരുന്നു.
25 : യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്അര്‍ബ, ദിബോണ്‍, യക്കാബ്സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍;
26 : യഷുവ, മൊളാദാ, ബത്പെലേത്,
27 : ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിന്റെ ഗ്രാമങ്ങള്‍;
28 : സിക്ലാഗ്, മെക്കോനാ, അതിന്റെ ഗ്രാമങ്ങള്‍;
29 : എന്റിമ്മോന്‍, സോറാ, യാര്‍മുത്,
30 : സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിന്റെ വയലുകള്‍, അസേക്കാ, അതിന്റെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാ മുതല്‍ ഹിന്നോം താഴ്വരവരെ വാസമുറപ്പിച്ചു.
31 : ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്മാഷ്, അയ്യാ, ബഥേല്‍, അതിന്റെ ഗ്രാമങ്ങള്‍
32 : അനാത്തോത്, നോബ്, അനാനിയാ,
33 : ഹാസോര്‍, റാമാ, ഗിത്തായിം,
34 : ഹദീദ്, സെബോയിം, നെബല്ലാത്,
35 : ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു.