P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 11
ദാവീദ് ഇസ്രായേല്‍രാജാവ്1 : ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.
2 : മുന്‍പ് സാവൂള്‍ രാജാവായിരുന്ന കാലത്തും നീയാണ് ഇസ്രായേലിനെ നയിച്ചത്. നീ എന്റെ ജനമായ ഇസ്രായേലിന് ഇടയനും രാജാവുമായിരിക്കും എന്ന് കര്‍ത്താവ് നിന്നോട് അരുളിച്ചെയ്തിട്ടുണ്ട്.
3 : ഇസ്രായേല്‍ ശ്രേഷ്ഠന്മാര് ഹെബ്രോണില്‍ രാജാവിന്റെ അടുക്കല്‍ വന്നു. കര്‍ത്തൃ സന്നിധിയില്‍ ദാവീദ് അവരോട് ഉടമ്പടി ചെയ്തു. സാമുവലിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് അവന് ദാവീദിനെ ഇസ്രായേല്‍ രാജാവായി അഭിഷേകം ചെയ്തു.
4 : അനന്തരം, ദാവീദും ഇസ്രായേല്യരും ജറുസലെമിലേക്കു പോയി. ജബൂസ് എന്നാണ് ജറുസലെം അറിയപ്പെട്ടിരുന്നത്; അവിടത്തെ നിവാസികള്‍ ജബൂസ്യര്‍ എന്നും.
5 : നീ ഇവിടെ കടക്കുകയില്ല എന്ന് ജബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. അതാണ് ദാവീദിന്റെ നഗരം.
6 : ദാവീദ് പറഞ്ഞു: ജബൂസ്യരെ ആദ്യം നിഹനിക്കുന്നവന്‍ മുഖ്യസേനാനായകനായിരിക്കും. സെരൂയായുടെ മകന് യോവാബ് ആദ്യം കയറിച്ചെന്നു. അവനെ സേനാനായകന് ആക്കുകയും ചെയ്തു.
7 : സീയോന് കോട്ടയില്‍ ദാവീദ് താമസിച്ചതിനാല്‍ അതിനു ദാവീദിന്റെ നഗരം എന്നു പേരു വന്നു.
8 : പിന്നെ അവന് നഗരത്തെ മില്ലോ മുതല്‍ ചുറ്റും പണിതുറപ്പിച്ചു. നഗരത്തിന്റെ ബാക്കിഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.
9 : സൈന്യങ്ങളുടെ കര്‍ത്താവ് കൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേല്ക്കുമേല് പ്രാബല്യം നേടി.
10 : കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ജനത്തോടൊപ്പം സഹായിച്ച യോദ്ധാക്കളില്‍ പ്രമുഖര്‍:
11 : മൂവരില്‍ പ്രമുഖനും ഹക്മോന്യനുമായ യഷോബയാം. അവന് മുന്നൂറുപേരെ ഒന്നിച്ചു കുന്തം കൊണ്ടു കൊന്നു.
12 : മൂവരില്‍ രണ്ടാമന് അഹോഹ്യനായ ദോദോയുടെ പുത്രന് എലെയാസര്‍.
13 : ഫിലിസ്ത്യര്‍ പസ്ദമ്മീമില്‍ അണിനിരന്നപ്പോള്‍ അവന് ദാവീദിനോടുകൂടെ ഒരു ബാര്‍ലിവയലില്‍ ആയിരുന്നു. ജനം ഫിലിസ്ത്യരുടെ മുന്പില് നിന്ന് ഓടിക്കളഞ്ഞു.
14 : എന്നാല്‍ അവന് വയലിന്റെ മധ്യത്തില്‍നിന്ന് അതു കാക്കുകയും ഫിലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. കര്‍ത്താവ് ഒരു വന്‍വിജയം നല്കി അവരെ രക്ഷിച്ചു.
15 : ഫിലിസ്ത്യര്‍ റഫായിം താഴ്വരയില് കൂടാരമടിച്ചപ്പോള്‍, മുപ്പതു തലവന്മാരില് മൂന്നുപേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിന്റെ അടുത്തേക്ക് ചെന്നു.
16 : ദാവീദ് സുരക്ഷിത സങ്കേതത്തിലായിരുന്നു. ഫിലിസ്ത്യരുടെ പട്ടാളം ബേത്ലെഹെമില്‍ പാളയമടിച്ചിരുന്നു.
17 : ദാവീദ് ആര്‍ത്തിയോടെ ചോദിച്ചു: ബേത്ലെഹെം പട്ടണവാതില്ക്കലെ കിണറ്റില്‍നിന്ന് ആരെനിക്കു വെള്ളം കുടിക്കാന്‍ കൊണ്ടുവരും?
18 : ആ മൂന്നുപേര്‍ ഉടനെ ഫിലിസ്ത്യരുടെ പാളയത്തിലൂടെ കടന്ന് ബേത്ലെഹെം പട്ടണവാതില്ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന് കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ് അതു കുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:
19 : എന്റെ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ ഇതു ചെയ്യാനിടയാകാതിരിക്കട്ടെ! ഞാന്‍ ഇവരുടെ ജീവരക്തം കുടിക്കുകയോ? പ്രാണന് പണയംവച്ചാണല്ലോ അവര്‍ ഇതു കൊണ്ടുവന്നത്. അതു കുടിക്കാന്‍ അവനു മനസ്സുവന്നില്ല. മൂന്നു യോദ്ധാക്കള്‍ ചെയ്ത കാര്യമാണിത്.
20 : യോവാബിന്റെ സഹോദരന് അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്. അവന് മുന്നൂറുപേരെ ഒന്നിച്ചു കുന്തം കൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കും പുറമേ കീര്‍ത്തിമാനായി.
21 : അവന് മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനും അവരുടെ അധിപനും ആയിരുന്നു. എന്നാല്‍, അവന് മൂവരോടൊപ്പം എത്തിയില്ല.
22 : കബ്സേല്‍ക്കാരനും പരാക്രമശാലിയും യഹോയാദായുടെ പുത്രനുമായ ബനായാ വീരകൃത്യങ്ങള്‍ ചെയ്തവനാണ്. ഇവന് മൊവാബിലെ രണ്ടു ധീരന്മാരെ വധിച്ചതിനു പുറമേ മഞ്ഞുകാലത്ത് ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെയും കൊന്നു.
23 : അഞ്ചുമുഴം ഉയരമുള്ള ദീര്‍ഘകായനായ ഒരു ഈജിപ്തുകാരനെയും അവന് സംഹരിച്ചു. ഈജിപ്തുകാരന്റെ കൈയില്‍ നെയ്ത്തുകാരന്റെ ഓടം പോലുള്ള ഒരു കുന്തമുണ്ടായിരുന്നു. ബനായാ ഒരു വടിയുമായി അവനെ സമീപിച്ച് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെ അവനെ സംഹരിച്ചു.
24 : ഇവയെല്ലാം യഹോയാദായുടെ മകന് ബനായാ ചെയ്തതാണ്. അങ്ങനെ, പരാക്രമശാലികളായ മൂവര്‍ക്കു പുറമേ അവനും പ്രശസ്തനായി.
25 : അവന് മുപ്പതുപേര്‍ക്കിടയില്‍ കീര്‍ത്തിമാന്‍ ആയിരുന്നെങ്കിലും മൂവരോടൊപ്പം എത്തിയില്ല. ദാവീദ് അവനെ അംഗരക്ഷകരില്‍ ഒരാളായി നിയമിച്ചു.
26 : സൈന്യത്തിലെ രണശൂരന്മാര്: യോവാബിന്റെ സഹോദരന് അസഹേല്‍, ബേത് ലെഹെംകാരന്‍ ദോദോയുടെ പുത്രന് എല്‍ഹനാന്‍,
27 : ഹരോദിലെ ഷമ്മോത്ത്, പെലോന്യനായ ഹേലെസ്, തെക്കോവായിലെ
28 : ഇക്കെഷിന്റെ മകന് ഈരാ, അനാത്തോത്തിലെ അബിയേസര്‍,
29 : ഹുഷാത്യന്‍ സിബെക്കായി, അഹോഹ്യന്‍ ഈലായി,
30 : നെത്തോഫായിലെ മഹറായി, നെത്തോഫായിലെ ബാനായുടെ മകന് ഹെലെദ്,
31 : ബഞ്ചമിന്റെ ഗിബയായിലെ റിബായിയുടെ മകന് ഇത്തായി, പിറാത്തോനിലെ ബനായാ,
32 : ഗാഷ് അരുവിക്കരയിലെ ഹുറായി, അര്‍ബാത്യനായ അബിയേല്‍,
33 : ബഹറൂമിലെ അസ്മാവെത്, ഷാല്‍ബോനിലെ എലിയാബാ,
34 : ഗിസോന്യനായ ഹാഷെം, ഹരാറിലെ ഷാഗിയുടെ മകന് ജോനാഥാന്,
35 : ഹരാറിലെ സഖാറിന്റെ മകന് അഹിയാം, ഊറിന്റെ മകന് എലിഫാല്‍,
36 : മെക്കെറാത്യനായ ഫേഫെര്‍, പെലോന്യനായ അഹിയാ,
37 : കാര്‍മ്മലിലെ ഹെസ്റോ, എസ്ബായിയുടെ മകന് നാരായ്,
38 : നാഥാന്റെ സഹോദരന് ജോയേല്‍, ഹഗ്റിയുടെ മകന് മിബ്ഹാര്‍,
39 : അമ്മോന്യനായ സേലക്, സെരൂയായുടെ മകനായ യോവാബിന്റെ ആയുധവാഹകനും ബേറോത്തുകാരനുമായ നഹറായ്,
40 : ഇത്ര്യരായ ഈരായും ഗാരെബും,
41 : ഹിത്യനായ ഊറിയാ, അഹ്ലായുടെ മകന് സാബാഗ്,
42 : റൂബന്‍ഗോത്രജനായ ഷിസയുടെ മകനും റൂബന്‍ഗോത്രത്തിലെ ഒരു നേതാവുമായ അദീനായും കൂടെ മുപ്പതുപേരും,
43 : മാഖായുടെ പുത്രന് ഹാനാന്, മിത്കാരനായ യോഷാഫാത്,
44 : അഷ്തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിന്റെ പുത്രന്മാര്: ഷാമാ, ജയിയേല്‍,
45 : ഷിമ്റിയുടെ മകന് യദിയായേല്‍, അവന്റെ സഹോദരന് തിസ്യനായ യോഹാ,
46 : മഹാവ്യനായ എലിയേല്‍, എല്നാമിന്റെ പുത്രന്മാരായ യറിബായ്, യോഷാവിയാ, മൊവാബ്യനായ ഇത്മാ,