P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 129
-
സീയോന്റെ ശത്രുക്കള്‍ക്കെതിരേ
- Verse 1: ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു!
- Verse 2: ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല.
- Verse 3: ഉഴവുകാര് എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.
- Verse 4: കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു.
- Verse 5: സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ!
- Verse 6: അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്പ് ഉണങ്ങിപ്പോകുന്നു.
- Verse 7: അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല.
- Verse 8: കര്‍ത്താവിന്റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല.