வேதாகமம்
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 125
കര്‍ത്താവ് ജനത്തിന്റെ കോട്ട1 : കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്.
2 : പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയംചെയ്യുന്നു.
3 : നീതിമാന്മാര്ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോല്‍ ഉയരുകയില്ല; നീതിമാന്മാര് തിന്മചെയ്യാന്ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ.
4 : കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്ഥതയുള്ളവര്ക്കും നന്മചെയ്യണമേ!
5 : എന്നാല്‍, വക്രതയുടെ മാര്‍ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ദുഷ്കര്‍മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്ക്കട്ടെ!