ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
എസ്രാ
അദ്ധ്യായം 2
-
തിരിച്ചെത്തിയ പ്രവാസികള്‍
- Verse 1: ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
- Verse 2: സെറുബാബെല്‍, യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
- Verse 3: ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്മാര് രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
- Verse 4: ഷെഫാത്തിയായുടെ പുത്രന്മാര് മുന്നൂറ്റിയെഴുപത്തിരണ്ട്;
- Verse 5: ആരായുടെ പുത്രന്മാര് എഴുനൂറ്റിയെഴുപത്തഞ്ച്;
- Verse 6: പഹത്മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്മാര് രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
- Verse 7: ഏലാമിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
- Verse 8: സാത്തുവിന്റെ പുത്രന്മാര് തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്;
- Verse 9: സക്കായിയുടെ പുത്രന്മാര് എഴുനൂറ്റിയറുപത്;
- Verse 10: ബാനിയുടെ പുത്രന്മാര് അറുനൂറ്റിനാല്പത്തിരണ്ട്;
- Verse 11: ബേബായിയുടെ പുത്രന്മാര് അറുനൂറ്റിയിരുപത്തിമൂന്ന്;
- Verse 12: അസ്ഗാദിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
- Verse 13: അദോനിക്കാമിന്റെ പുത്രന്മാര് അറുനൂററിയറുപത്തിയാറ്;
- Verse 14: ബിഗ്വായിയുടെ പുത്രന്മാര് രണ്ടായിരത്തിയന്‍പത്താറ്;
- Verse 15: അദീനിന്റെ പുത്രന്മാര് നാനൂറ്റിയന്‍പത്തിനാല്;
- Verse 16: അതേറിന്റെ , അതായത് ഹെസക്കിയായുടെ പുത്രന്മാര്, തൊണ്ണൂറ്റെട്ട്;
- Verse 17: ബേസായിയുടെ പുത്രന്മാര് മുന്നൂറ്റിയിരുപത്തിമൂന്ന്;
- Verse 18: യോറായുടെ പുത്രന്മാര് നൂറ്റിപ്പന്ത്രണ്ട്;
- Verse 19: ഹാഷൂമിന്റെ പുത്രന്മാര് ഇരുനൂറ്റിയിരുപത്തിമൂന്ന്;
- Verse 20: ഗിബ്ബാറിന്റെ പുത്രന്മാര് തൊണ്ണൂറ്റഞ്ച്;
- Verse 21: ബേത് ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്;
- Verse 22: നെത്തോഫായിലെ ആളുകള്‍ അന്‍പത്തിയാറ്;
- Verse 23: അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്;
- Verse 24: അസ്മാവെത്തിലെ ആളുകള്‍ നാല്പത്തിരണ്ട്;
- Verse 25: കിര്യാഥാറിം, കെഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്;
- Verse 26: റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്;
- Verse 27: മിക്മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്;
- Verse 28: ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
- Verse 29: നെബോയിലെ ആളുകള്‍ അന്‍പത്തിരണ്ട്;
- Verse 30: മഗ്ബീഷിലെ ആളുകള്‍ നൂറ്റിയന്‍പത്തിയാറ്;
- Verse 31: മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
- Verse 32: ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്.
- Verse 33: ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്;
- Verse 34: ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്പത്തിയഞ്ച്;
- Verse 35: സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്.
- Verse 36: പുരോഹിതന്മാര്: യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്മാര് തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
- Verse 37: ഇമ്മെറിന്റെ പുത്രന്മാര് ആയിരത്തിയന്‍പത്തിരണ്ട്;
- Verse 38: പഷ്ഹൂറിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിനാല്പത്തിയേഴ്;
- Verse 39: ഹാരിമിന്റെ പുത്രന്മാര് ആയിരത്തിപ്പതിനേഴ്.
- Verse 40: ലേവ്യര്‍: ഹോദാവിയായുടെ പുത്രന്മാരായ യഷുവയുടെയും കദ്മിയേലിന്റെയും പുത്രന്മാര് എഴുപത്തിനാല്.
- Verse 41: ഗായകര്‍: ആസാഫിന്റെ പുത്രന്മാര് നൂറ്റിയിരുപത്തെട്ട്.
- Verse 42: വാതില്കാവല്ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്മോന്, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്മാര് നൂറ്റിമുപ്പത്തൊന്‍പത്.
- Verse 43: ദേവാലയത്തിലെ സേവകന്മാര്: സിഹാ, ഹസൂഫാ, താബാവോത്,
- Verse 44: കെറോസ്, സിയാഹ, പാദോന്‍,
- Verse 45: ലബാനാ, ഹഗാബാ, അക്കൂബ്,
- Verse 46: ഹഗാബ്, ഷമ്ലായ്, ഹാനാന്,
- Verse 47: ഗിദ്ദേല്‍, ഗാഹര്‍, റയായാ,
- Verse 48: റസീന്‍, നെക്കോദ, ഗാസ്സാം,
- Verse 49: ഉസാ, പസേയാ, ബസായ്,
- Verse 50: അസ്നാ, മെയൂനിം, നെഫിസിം,
- Verse 51: ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
- Verse 52: ബസ്ലൂത്ത്, മെഹീദാ, ഹര്ഷാ,
- Verse 53: ബര്‍കോസ്, സിസേറ, തേമാ,
- Verse 54: നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്മാര്.
- Verse 55: സോളമന്റെ ഭൃത്യന്മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ,
- Verse 56: യാലാ, ദാര്‍ക്കോന്‍, ഗിദ്ദേല്‍,
- Verse 57: ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രന്മാര്.
- Verse 58: ദേവാലയ ശുശ്രൂഷകരും സോളമന്റെ ഭൃത്യന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍;
- Verse 59: തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍;
- Verse 60: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്മാര് അറുനൂറ്റിയന്‍പത്തിരണ്ട്;
- Verse 61: കൂടാതെ, പുരോഹിത പുത്രന്മാര്; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്മാര്. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ്ക്കുടുംബക്കാര്‍.
- Verse 62: വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്ധരായി പൗരോഹിത്യത്തില്‍ നിന്നു പുറന്തള്ളപ്പെട്ടു.
- Verse 63: ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന് ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍ നിന്ന് ദേശാധിപതി അവരെ വിലക്കി.
- Verse 64: സമൂഹത്തില്‍ ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര് ഉണ്ടായിരുന്നു.
- Verse 65: ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്മാര്ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്മാര് ഉണ്ടായിരുന്നു;
- Verse 66: അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
- Verse 67: ഇരുനൂററിനാല്പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു.
- Verse 68: ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്മാര് ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ നല്കി.
- Verse 69: ആലയനിര്‍മാണ നിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്ത്രങ്ങളും ആണ്.
- Verse 70: പുരോഹിതന്മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്കാവല്ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു.