पवित्र बाइबिल
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 133
-
സഹോദരരുടെ ഐക്യം
- Verse 1: സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവുംസന്തോഷപ്രദവുമാണ്!
- Verse 2: അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ് അത്.
- Verse 3: സീയോന് പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്; അവിടെയാണുകര്ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്.