P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 25
ബില്ദാദ് മൂന്നാമതും സംസാരിക്കുന്നു1 : ഷൂഹ്യനായ ബില്ദാദ് പറഞ്ഞു:
2 : ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍ സമാധാനം സ്ഥാപിക്കും.
3 : അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക?
4 : അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്പില് നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍ നിന്നു ജനിച്ചവന് എങ്ങനെ നിര്‍മലനാകും?
5 : ഇതാ അവിടുത്തെ ദൃഷ്ടിയില് ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.
6 : അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?