P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 26
വാതില്കാവല്ക്കാര്1 : ദേവാലയ വാതില്കാവല്ക്കാരുടെ ഗണങ്ങള്‍: കൊറാഹ്യരില്‍, ആസാഫിന്റെ പുത്രന്മാരില് കോറയുടെ പുത്രന് മെഷെലെമിയാ.
2 : അവന്റെ പുത്രന്മാര് പ്രായ ക്രമത്തില്‍: സഖറിയാ, യദിയേല്‍, സെബദിയാ, യത്നിയേല്‍,
3 : ഏലാം, യഹോഹനാന്‍, എലിയേഹോവേനായ്.
4 : ഓബദ് ഏദോമിന്റെ പുത്രന്മാര് പ്രായ ക്രമത്തില്‍: ഷെമായാ, യഹോസബാദ്, യോവാ, സാഖാര്‍, നെഥാനേല്‍;
5 : അമ്മിയേല്‍, ഇസാക്കര്‍, പെവുലേത്തായ്. ദൈവം ഓബദ് ഏദോമിനെ അനുഗ്രഹിച്ചു.
6 : അവന്റെ പുത്രനായ ഷെമായായുടെ പുത്രന്മാര് കഴിവുറ്റവരായിരുന്നതിനാല്‍ തങ്ങളുടെ പിതൃകുടുംബങ്ങള്‍ക്ക് നായകന്മാരായിരുന്നു.
7 : ഷെമായായുടെ പുത്രന്മാര്: ഒത്നി, റഫായേല്‍, ഓബദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലിഹു, സെമാഖിയാ എന്നിവര്‍ കഴിവുറ്റവരായിരുന്നു.
8 : ഇവര്‍ ഓബദ് ഏദോമിന്റെ വംശത്തില്‍പ്പെടുന്നു. ഇവരും മക്കളും ചാര്‍ച്ചക്കാരും ശുശ്രൂഷയ്ക്ക് അതിനിപുണന്മാരായിരുന്നു. ഓബദ് ഏദോമില്‍ നിന്ന് ആകെ അറുപത്തിരണ്ടുപേര്‍.
9 : മെഷെലേമിയായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും പ്രഗദ്ഭന്മാരായ പതിനെട്ടുപേര്.
10 : മെറാറിക്കുടുംബത്തിലെ ഹോസായുടെ പുത്രന്മാരില് പ്രമുഖനായ ഷിമ്റി. ആദ്യജാതനല്ലെങ്കിലും ഇവനെ ഹോസാ തലവനാക്കി.
11 : രണ്ടാമന് ഹില്‍ക്കിയാ, മൂന്നാമന് തെബാലിയാ, നാലാമന് സഖറിയാ; ഹോസായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും ആയി ആകെ പതിമൂന്നുപേര്‍.
12 : ദ്വാരപാലകന്മാരെ ഗണം തിരിച്ചതും കുടുംബത്തലവന്മാര്ക്ക് അനുസൃതമായാണ്. കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവരുടെ ചാര്‍ച്ചക്കാരെപ്പോലെ ഇവര്‍ക്കും കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നു.
13 : പിതൃകുടുംബക്രമമനുസരിച്ച് വലുപ്പച്ചെറുപ്പഭേദമെന്നിയേ അവര്‍ നറുക്കിട്ട് ഓരോ വാതിലിനും ആളെ നിശ്ചയിച്ചു.
14 : കിഴക്കേ വാതിലിന്റെ നറുക്ക് ഷെലെമിയായ്ക്ക് വീണു. അവന്റെ മകനും സമര്‍ഥനായ ഉപദേഷ്ടാവുമായ സഖറിയായ്ക്ക് വടക്കേ വാതിലിന്റെ നറുക്കു കിട്ടി.
15 : തെക്കേ വാതില്‍ നറുക്കനുസരിച്ച്, ഓബദ് ഏദോമിനു കിട്ടി. അവന്റെ പുത്രന്മാരെ സംഭരണശാലയുടെ ചുമതല ഏല്‍പ്പിച്ചു.
16 : കയറ്റത്തിലെ വഴിയിലേക്ക് തുറക്കുന്ന ഷല്ലേഖെത് വാതിലും പടിഞ്ഞാറെവാതിലും ഷുപ്പിമിനും ഹോസായ്ക്കും കിട്ടി. അവര്‍ തവണവച്ചു തുടര്‍ച്ചയായി കാവല്‍ നിന്നു.
17 : ദിനംപ്രതി കിഴക്ക് ആറുപേര്‍, വടക്ക് നാലു പേര്, തെക്ക് നാലുപേര്‍, സംഭരണശാലകളില്‍ ഈരണ്ടുപേര്‍.
18 : പര്‍ബാറില്‍ രണ്ടുപേര്‍, അതിനു പടിഞ്ഞാറുള്ള വഴിയില്‍ നാലുപേര്‍,
19 : കൊറാഹ്യരിലും മെറാര്യരിലും പെട്ട ദ്വാരപാലകന്മാരുടെ വിഭാഗങ്ങള്‍ ഇവയാണ്.
20 : ലേവ്യരില്‍ അഹിയാ ദേവാലയ ഭണ്ഡാരത്തിന്റെയും കാണിക്കകളുടെയും മേല്‍നോട്ടക്കാരനായിരുന്നു.
21 : ഗര്‍ഷോന്യനായ ലാദാന്റെ സന്തതികളില്‍ ഒരുവനാണ് യഹിയേല്‍.
22 : അവന്റെ പുത്രന്മാരായ സേഥാമും സഹോദരന് ജോയേലും കര്‍ത്താവിന്റെ ആലയത്തിലെ ഭണ്ഡാരത്തിന്റെ സൂക്ഷിപ്പുകാരായിരുന്നു.
23 : അവരോടൊപ്പം അമ്റാമ്യരും ഇസ്ഹാര്യരും ഹെബ്രോണ്യരും ഉസിയേല്യരും ഉണ്ടായിരുന്നു.
24 : മോശയുടെ മകനായ ഗര്‍ഷോമിന്റെ പുത്രന് ഷെബുവേല്‍ ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവനായിരുന്നു.
25 : എലിയേസര്‍ വഴിക്കുള്ള അവന്റെ ചാര്‍ച്ചക്കാര്‍: റഹാബിയാ, അവന്റെ മകന് യെഷായ, അവന്റെ മകന് യോറാ, അവന്റെ മകന് സിക്രി, അവന്റെ മകന് ഷെലോമോത്.
26 : ദാവീദ് രാജാവും കുടുംബത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംഘത്തലവന്മാരും അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളുടെ മേല്‍നോട്ടക്കാര്‍ ഷെലോമോത്തും ചാര്‍ച്ചക്കാരുമായിരുന്നു.
27 : യുദ്ധത്തില്‍ കൊള്ളയടിച്ച വസ്തുക്കളില്‍ നിന്ന് ഒരുഭാഗം അവര്‍ കര്‍ത്താവിന്റെ ആലയം സംരക്ഷിക്കാന്‍ നല്കിപ്പോന്നു.
28 : ദീര്‍ഘദര്‍ശിയായ സാമുവല്‍, കിഷിന്റെ മകന് സാവൂള്‍, നേറിന്റെ മകന് അബ്നേര്‍, സെരൂയായുടെ മകന് യോവാബ് എന്നിവര്‍ സമര്‍പ്പിച്ച എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടം ഷെലോമോത്തിനും ചാര്‍ച്ചക്കാര്‍ക്കും ആയിരുന്നു.
29 : ഇസ്ഹാര്യരില്‍ നിന്നു കെനാനിയായും പുത്രന്മാരും ഇസ്രായേലിലെ രാജസേവകന്മാരും ന്യായാധിപന്മാരുമായി നിയമിക്കപ്പെട്ടു.
30 : ഹെബ്രോണ്യരില് നിന്ന് ഹഷാബിയായും ചാര്‍ച്ചക്കാരും ജോര്‍ദാന്റെ പടിഞ്ഞാറെ തീരം വരെ ഇസ്രായേലിന്റെ മേലധികാരികളായി നിയമിക്കപ്പെട്ടു. കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കും രാജസേവനത്തിനും ആയി നിയമിക്കപ്പെട്ട പ്രഗദ്ഭന്മാരായ അവര്‍ ആയിരത്തിയെഴുനൂറുപേരുണ്ടായിരുന്നു.
31 : ഹെബ്രോണ്യരുടെ തലവന്‍ ഏതു വംശാവലി വഴിക്കും ജറിയാ ആയിരുന്നു. ദാവീദ് രാജാവിന്റെ നാല്പതാം ഭരണവര്‍ഷം ഇവരുടെ ഇടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗിലയാദിലെയാസറില്‍ അതിപ്രഗദ്ഭന്മാര് ഉണ്ടെന്നു കണ്ടെണ്ടത്തി.
32 : ജറിയായും ചാര്‍ച്ചക്കാരും ആയി രണ്ടായിരത്തിയെഴുനൂറു പ്രഗദ്ഭന്മാര് ഉണ്ടായിരുന്നു. ദാവീദ് രാജാവ് അവരെ റൂബന്‍ വേഗാദ് ഗോത്രങ്ങള്‍, മനാസ്സെയുടെ അര്‍ധഗോത്രം എന്നിവയില്‍ ദൈവത്തെയും രാജാവിനെയും സംബന്ധിക്കുന്ന സകല കാര്യങ്ങളുടെയും ചുമതല ഏല്പിച്ചു.