P. O. C ബൈബിള്‍
പഴയ നിയമം
നെഹമിയ
അദ്ധ്യായം 12
പുരോഹിതന്മാരും ലേവ്യരും1 : ഷെയാല്‍ത്തിയേലിന്റെ പുത്രന് സെറുബാബേലിനോടും യഷുവായോടും കൂടെ വന്ന പുരോഹിതന്മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,
3 : ഷെക്കാനിയാ, റഹും, മെറെമോത്ത്,
4 : ഇദ്ദോ, ഗിന്നെത്തോയ്, അബിയാ,
5 : മിയാമിന്‍, മാദിയാ, ബില്ഗാ,
7 : സല്ലു, ആമോക്, ഹില്‍ക്കിയാ, യദായാ. യഷുവയുടെ കാലത്തെ പുരോഹിതന്മാരുടെയും അവരുടെ സഹോദരന്മാരുടെയും നേതാക്കന്മാര് ഇവരായിരുന്നു.
8 : ലേവ്യര്‍: യഷുവ, ബിന്നൂയ്, കദ്മിയേല്‍, ഷറെബിയാ, യൂദാ എന്നിവരും സ്തോത്രഗീതത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മത്താനിയായും ചാര്‍ച്ചക്കാരും.
9 : അവരുടെ സഹോദരന്മാരായ ബക്ബുക്കിയായും ഉന്നോയും അവര്‍ക്ക് അഭിമുഖമായി നിന്നു ഗാനശുശ്രൂഷയില്‍ പങ്കുകൊണ്ടു.
10 : യഷുവ യോയാക്കിമിന്റെയും യോയാക്കിം എലിയാഷിബിന്റെയും എലിയാഷിബ് യൊയാദായുടെയും
11 : യൊയാദാ ജോനാഥാന്റെയും ജോനാഥാന്‍യദുവായുടെയും പിതാവായിരുന്നു.
12 : യോയാക്കിമിന്റെ കാലത്തെ കുടുംബത്തലവന്മാരായ പുരോഹിതന്മാര്: സെറായാക്കുടുംബത്തില്‍ മെറായാ; ജറെമിയാക്കുടുംബത്തില്‍ ഹനനിയാ,
13 : എസ്രാക്കുടുംബത്തില്‍ മെഷുല്ലാം, അമരിയാക്കുടുംബത്തില് യഹോഹനാന്‍,
14 : മല്ലുക്കിക്കുടുംബത്തില്‍ ജോനാഥന്, ഷെബാനിയാക്കുടുംബത്തില്‍ ജോസഫ്.
15 : ഹാറിംകുടുംബത്തില്‍ അദ്നാ, മെറായോത്കുടുംബത്തില്‍ ഹെല്‍ക്കായ്,
16 : ഇദ്ദോക്കുടുംബത്തില്‍ സഖറിയാ, ഗിന്നഥോന്‍ കുടുംബത്തില്‍ മെഷുല്ലാം;
17 : അബിയാക്കുടുംബത്തില്‍ സിക്രി; മിനിയാമിന്‍, മൊവാദിയാക്കുടുംബത്തില്‍ പില്‍ത്തായ്.
18 : ബില്‍ഗാക്കുടുംബത്തില്‍ ഷമ്മുവാ, ഷമായാക്കുടുംബത്തില് യഹോനാഥാന്‍;
19 : യൊയാബിക്കുടുംബത്തില്‍ മത്തെനായ്, യദായാക്കുടുംബത്തില്‍ ഉസി;
20 : സല്ലായ്ക്കുടുംബത്തില്‍ കല്ലായ്, അമോക്കുടുംബത്തില്‍ ഏബെര്‍;
21 : ഹില്‍ക്കിയാക്കുടുംബത്തില്‍ ഹഷാബിയാ; യദായാക്കുടുംബത്തില്‍ നെത്തനേല്‍.
22 : എലിയാഷിബ്, യോയാദാ, യോഹ നാന്, യദുവാ എന്നിവരുടെ കാലത്ത് ലേവ്യരുടെയും പേര്‍ഷ്യാരാജാവായ ദാരിയൂസിന്റെ കാലംവരെ പുരോഹിതന്മാരുടെയും കുടുംബത്തലവന്മാരുടെയും പേരു വിവരം രേഖപ്പെടുത്തിയിരിക്കുന്നു.
23 : എലിയാഷിബിന്റെ പുത്രന് യോഹനാന്റെ കാലംവരെ ദിനവൃത്താന്തഗ്രന്ഥത്തില്‍ ലേവിക്കുടുംബത്തലവന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
24 : ഹഷാബിയാ, ഷറെബിയാ, കദ്മിയേലിന്റെ പുത്രന് യഷുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന് സഹോദരന്മാരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കല്പനയനുസരിച്ചുള്ള സ്തുതിയും കൃതജ്ഞതയും യാമം തോറും ദൈവത്തിന് അര്‍പ്പിച്ചു.
25 : മത്താനിയാ, ബക്ബുക്കിയാ, ഒബാദിയാ, മെഷുല്ലാം, തല്മോന്, അക്കൂബ് എന്നിവരായിരുന്നു പടിവാതില്ക്കലുള്ള കലവറകളുടെ സംരക്ഷകരും കാവല്‍ക്കാരും.
26 : ഇവര്‍ യോസദാക്കിന്റെ പുത്രന് യഷുവയുടെ പുത്രന് യോയാക്കിമിന്റെയും, ദേശാധിപനായ നെഹെമിയായുടെയും നിയമജ്ഞനും പുരോഹിതനുമായ എസ്രായുടെയും സമകാലികരായിരുന്നു.
27 : ജറുസലെം മതിലിന്റെ പ്രതിഷ്ഠാകര്‍മം കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടെ സ്തോത്രഗാനങ്ങള്‍ ആലപിച്ച് ആഘോഷിക്കാന്‍ എല്ലായിടങ്ങളിലും നിന്നു ലേവ്യരെ വരുത്തി.
28 : നെത്തൊഫാത്യരുടെ ഗ്രാമങ്ങളില്‍ നിന്നും
29 : ജറുസലെമിന്റെ പ്രാന്തങ്ങളില്‍ നിന്നും ബത്ഗില്‍ഗാല്‍, ഗേബാ, അസ്മാവെത്ത് എന്നിവിടങ്ങളില്‍ നിന്നും ഗായകര്‍ വന്നു ചേര്‍ന്നു. അവര്‍ ജറുസലെമിനു ചുറ്റും ഗ്രാമങ്ങള്‍ നിര്‍മിച്ചു.
30 : പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെയും ജനത്തെയും കവാടങ്ങള്‍, മതില് എന്നിവയെയും ശുദ്ധീകരിച്ചു.
31 : അനന്തരം, ഞാന്‍ യൂദായിലെ പ്രഭുക്കന്മാരെ മതിലിന്റെ മുകളിലേക്കാനയിക്കുകയും കൃതജ്ഞതാ സ്തോത്രങ്ങളോടെ ഘോഷയാത്ര നടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതില്‍വരെ പോയി.
32 : അവരുടെ പിന്നാലെ ഹോഷായായും യൂദാപ്രഭുക്കളില്‍ പകുതിയും
33 : അസറിയാ, എസ്രാ, മെഷുല്ലാം,
34 : യൂദാ, ബഞ്ചമിന്, ഷമായാ, ജറെമിയാ എന്നിവരും
35 : കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖന്മാരില് ചിലരും നടന്നു. ജോനാഥാന്റെ പുത്രന് സഖറിയായും - ജോനാഥാന് ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിന്റെയും സക്കൂര്‍ ആസാഫിന്റെയും പുത്രന്മാരായിരുന്നു.
36 : അവന്റെ സഹോദരന്മാരായ ഷെമായാ, അസറേല്‍, മിലാലായ്, ഗിലാലായ്, മായ്, നെത്തനേല്‍, യൂദാ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദിന്റെ വാദ്യോപകരണങ്ങള്‍ വഹിച്ചുകൊണ്ടു നടന്നു. നിയമജ്ഞനായ എസ്രാ അവരുടെ മുന്പില് നടന്നു.
37 : ഈ സംഘം ഉറവവാതില്‍ കടന്നു ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജല കവാടത്തിങ്കലെത്തി.
38 : കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടു മറ്റേ സംഘം ഇടത്തു വശത്തേക്കു നീങ്ങുമ്പോള്‍, ഞാന്‍ പകുതി ജനത്തോടൊത്ത് മതിലിലൂടെ ചൂളഗോപുരം കടന്ന് വിശാലമതില്‍ വരെ അവരെ അനുഗമിച്ചു.
39 : അവര്‍ എഫ്രായിംകവാടവും പ്രാചീനകവാടവും മത്സ്യകവാടവും ഹനാനേല്‍ഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട് കാവല്പ്പുരയ്ക്കടുത്തുള്ള കവാടത്തിങ്കല്‍ എത്തിനിന്നു.
40 : കൃതജ്ഞതാസ്തോത്രമാലപിച്ചുകൊണ്ടിരുന്ന രണ്ടു ഗണങ്ങളും ഞാനും നേതാക്കന്മാരില് പകുതിയും
41 : കാഹളമൂതിക്കൊണ്ടു പുരോഹിതന്മാരായ എലിയാക്കിം, മാസെയാ, മിനായാമിന്‍, മിക്കായാ, എലിയോവേനായ്, സഖറിയാ, ഹനാനിയാ എന്നിവരും
42 : പിന്നാലെ മാസെയാ, ഷമായാ, എലെയാസര്‍, ഉസി, യഹോഹനാന്‍, മല്‍ക്കിയാ, ഏലാം, ഏസര്‍ എന്നിവരും ദേവാലയത്തില്‍ എത്തി. എസ്രാഹിയായുടെ നേതൃത്വത്തില്‍ ഗായകര്‍ ഗാനമാലപിച്ചു.
43 : അന്ന് അവര്‍ അനേകം ബലികളര്‍പ്പിക്കുകയും ആനന്ദിക്കുകയും ചെയ്തു. വലിയ ആഹ്ലാദത്തിന് ദൈവം അവര്‍ക്ക് ഇടനല്കി. സ്ത്രീകളും കുട്ടികളും അതില്‍ പങ്കുചേര്‍ന്നു. ജറുസലെമിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ അകലെ കേള്‍ക്കാമായിരുന്നു.
44 : പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കും പട്ടണങ്ങളോടു ചേര്‍ന്നുള്ള വയലുകളില്‍ നിന്നു നിയമപ്രകാരം ലഭിക്കേണ്ട സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും സംഭരിച്ച് കലവറകളില്‍ സൂക്ഷിക്കാന്‍ ആളുകളെ അന്നു നിയോഗിച്ചു. ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരിലും ലേവ്യരിലും യൂദാജനം സംപ്രീതരായിരുന്നു.
45 : അവര്‍ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും അനുഷ്ഠിച്ചിരുന്നു. ദാവീദിന്റെയും പുത്രന് സോളമന്റെയും അനുശാസനമനുസരിച്ച് ഗായകന്മാരും വാതില്ക്കാവല്ക്കാരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു.
46 : പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് ഗായകന്മാര്ക്കു നേതാവുണ്ടായിരുന്നു. സ്തുതിയുടെയും കൃതജ്ഞതയുടെയും ഗാനങ്ങള്‍ ദൈവസന്നിധിയില്‍ അവര്‍ ആലപിച്ചിരുന്നു.
47 : സെറുബാബേലിന്റെയും നെഹെമിയായുടെയും കാലത്ത് ഇസ്രായേല്‍ജനം ഗായകന്മാര്ക്കും വാതില്കാവല്ക്കാര്ക്കും ദിവസേന വിഹിതം നല്‍കിയിരുന്നു. ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ അഹറോന്റെ പുത്രന്മാര്ക്കുള്ള ഓഹരി നീക്കിവയ്ക്കുകയുംചെയ്തിരുന്നു.