P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 31
മിദിയാനെ നശിപ്പിക്കുന്നു1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തിനു വേണ്ടി മിദിയാന്കാരോടു പ്രതികാരം ചെയ്യുക;
2 : അതിനുശേഷം നീ നിന്റെ പിതാക്കന്മാരോടു ചേരും.
3 : മോശ ജനത്തോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍.
4 : ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേരെ വീതംയുദ്ധത്തിന് അയയ്ക്കണം.
5 : അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലും നിന്ന് ആയിരം പേര് വീതം, പന്തീരായിരം പേരെ യുദ്ധത്തിനു വേര്‍തിരിച്ചു.
6 : മോശ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേര്‍ വീതമുള്ള അവരെ, പുരോഹിതനായ എലെയാസറിന്റെ മകന് ഫിനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു. ഫിനെഹാസ് വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാ കാഹളങ്ങളും വഹിച്ചിരുന്നു.
7 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അവര്‍ മിദിയാന്കാരോടു യുദ്ധം ചെയ്ത് പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി.
8 : അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ രാജാക്കന്മാരും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി.
9 : ഇസ്രായേല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു.
10 : അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്നിക്കിരയാക്കി.
11 : കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്‍ച്ച മുതലും അവര്‍ എടുത്തു.
12 : പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിന്റെയും ഇസ്രായേല്‍ സമൂഹത്തിന്റെയും അടുക്കലേക്കു കൊണ്ടുവന്നു.
13 : മോശയും പുരോഹിതന് എലെയാസറും സമൂഹനേതാക്കളും അവരെ എതിരേല്ക്കാന് പാളയത്തിനു പുറത്തേക്കു ചെന്നു.
14 : മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ പടത്തലവന്മാരോടു കോപിച്ചു.
15 : അവന് പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
16 : ഇവരാണു ബാലാമിന്റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിന്റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി.
17 : അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക.
18 : എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.
19 : നിങ്ങള്‍ ഏഴു ദിവസം പാളയത്തിനു പുറത്തു താമസിക്കണം. ആരെയെങ്കിലും കൊന്നവനും, കൊല്ലപ്പെട്ട ആരെയെങ്കിലും തൊട്ടവനും ആയി നിങ്ങളിലുള്ളവരെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും തങ്ങളുടെ തടവുകാരെയും ശുദ്ധീകരിക്കണം.
20 : വസ്ത്രങ്ങളും, തോല്, കോലാട്ടിന്‍രോമം, തടി ഇവകൊണ്ടു നിര്‍മിച്ച സകല വസ്തുക്കളും ശുദ്ധീകരിക്കണം.
21 : പുരോഹിതനായ എലെയാസര്‍ യുദ്ധത്തിനു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞു: കര്‍ത്താവു മോശയോടു കല്പിച്ച നിയമം ഇതാണ്.
22 : സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തകരം, ഈയം മുതലായ തീയില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും അഗ്നിശുദ്ധി വരുത്തണം.
23 : പിന്നീടു ശുദ്ധീകരണ ജലം കൊണ്ടു ശുദ്ധീകരിക്കണം; തീയില്‍ നശിക്കുന്നവ വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കണം.
24 : ഏഴാം ദിവസം നിങ്ങള്‍ വസ്ത്രമലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധരാകും. അതിനുശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.
25 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
26 : നീയും പുരോഹിതനായ എലെയാസറും സമൂഹത്തിലെ ഗോത്ര നേതാക്കളുംകൂടി കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും കണക്കെടുത്ത്,
27 : അവയെ യുദ്ധത്തിനു പോയ യോദ്ധാക്കള്‍ക്കും സമൂഹത്തിനുമായി രണ്ടായി ഭാഗിക്കുക.
28 : തടവുകാരിലും, കാള, കഴുത, ആട് ഇവയിലും അഞ്ഞൂറിന് ഒന്നു വീതം കര്ത്താവിന് ഓഹരിയായി യുദ്ധത്തിനു പോയവരില്‍ നിന്നു വാങ്ങണം.
29 : അവരുടെ ഓഹരിയില്‍നിന്ന് അതെടുത്തു കര്‍ത്താവിനു കാണിക്കയായി പുരോഹിതനായ എലെയാസറിനു കൊടുക്കണം.
30 : ഇസ്രായേല്‍ജനത്തിന് ഓഹരിയായി ലഭിച്ച തടവുകാര്‍, കാള, കഴുത, ആട് എന്നിവയില്‍ നിന്ന് അമ്പതിന് ഒന്നു വീതം എടുത്ത് കര്‍ത്താവിന്റെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.
31 : മോശയും പുരോഹിതന് എലെയാസറും കര്‍ത്താവു കല്പിച്ചതുപോലെ ചെയ്തു.
32 : യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍ അവശേഷിക്കുന്നവ ഇവയാണ്:
33 : ആറുലക്ഷത്തിയെഴുപത്തയ്യായിരം ആടുകള്‍,
35 : അറുപത്തോരായിരം കഴുതകള്‍, പുരുഷനെ അറിയാത്ത മുപ്പത്തീരായിരം സ്ത്രീകള്‍.
36 : യുദ്ധത്തിനു പോയവരുടെ ഓഹരിയായ പകുതിയില്‍ മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകള്‍ ഉണ്ടായിരുന്നു.
37 : അതില്‍ കര്‍ത്താവിന്റെ ഓഹരി അറുനൂറ്റെഴുപത്തഞ്ച്. കാളകള്‍ മുപ്പത്താറായിരം;
38 : അതില്‍ കര്‍ത്താവിന്റെ ഓഹരി എഴുപത്തിരണ്ട്.
39 : കഴുതകള്‍ മുപ്പതിനായിരത്തിയഞ്ഞൂറ്; അതില്‍ കര്‍ത്താവിന്റെ ഓഹരി അറുപത്തൊന്ന്.
40 : തടവുകാര്‍ പതിനാറായിരം; അതില്‍ കര്‍ത്താവിന്റെ ഓഹരി മുപ്പത്തിരണ്ട്.
41 : കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തേക്കു കാഴ്ച സമര്‍പ്പിക്കുവാനുള്ള ഓഹരി, മോശ പുരോഹിതനായ എലെയാസറിനു കൊടുത്തു.
42 : യുദ്ധത്തിനു പോയവരുടെ ഓഹരിയില്‍ പെടാതെ ഇസ്രായേല്‍ ജനത്തിനുള്ള ഓഹരിയായി മോശ മാറ്റിവച്ച പകുതിയില്‍,
43 : മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകളും,
45 : മുപ്പതിനായിരത്തിയഞ്ഞൂറു കഴുതകളും,
46 : പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു.
47 : ഇസ്രായേല്‍ജനത്തിനുള്ള ഓഹരിയില്‍നിന്നു തടവുകാരെയും മൃഗങ്ങളെയും അമ്പതിന് ഒന്നു വീതം, കര്‍ത്താവു കല്പിച്ചതുപോലെ മോശ അവിടുത്തെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കുകൊടുത്തു.
48 : പിന്നീടു സൈന്യസഹസ്രങ്ങളുടെ നായകന്മാരായിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കല്‍ വന്നു.
49 : അവര്‍ അവനോടു പറഞ്ഞു: നിന്റെ ദാസരായ ഞങ്ങള്‍ ഞങ്ങളുടെ കീഴിലുള്ള യോദ്ധാക്കളെ എണ്ണിനോക്കി; ഒരാളും നഷ്ടപ്പെട്ടിട്ടില്ല.
50 : ഓരോരുത്തര്‍ക്കും കിട്ടിയ സ്വര്‍ണംകൊണ്ടുള്ള തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണാഭരണം, മാല എന്നിവ പാപപരിഹാരത്തിനു കര്‍ത്താവിനു കാഴ്ചയായി കൊണ്ടുവന്നിരിക്കുന്നു.
51 : മോശയും പുരോഹിതന് എലെയാസറും അവരില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ സ്വീകരിച്ചു.
52 : സഹസ്രാധിപന്മാരും ശതാധിപന്മാരും കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ച സ്വര്‍ണം ആകെ പതിനാറായിരത്തിയെഴൂനൂറ്റമ്പതു ഷെക്കല്‍ ഉണ്ടായിരുന്നു.
53 : യോദ്ധാക്കള്‍ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി കൊള്ള മുതല്‍ എടുത്തിരുന്നു.
54 : മോശയും പുരോഹിതനായ എലെയാസറുംകൂടി സഹസ്രാധിപന്മാരില്നിന്നും ശതാധിപന്മാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കര്‍ത്താവിന്റെ മുമ്പില്‍ ഇസ്രായേല്‍ ജനത്തിനൊരു സ്മാരകമായി സമാഗമകൂടാരത്തിലേക്കു കൊണ്ടുപോയി.