1 : ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര് രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍,
2 : തങ്ങളുടെ ഭരണകാലത്ത് സോദോം രാജാവായ ബേറാ, ഗൊമോ റാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീം രാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടുയുദ്ധംചെയ്തു.
7 : അവര്‍ പിന്തിരിഞ്ഞ് എന്മിഷ്പാത്തില്, അതായത്, കാദെഷില്‍ ചെന്ന് അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്പിച്ചു.
8 : അപ്പോള്‍സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര് സിദ്ദിം താഴ്വരയില്,
9 : ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര് രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്മാര് അഞ്ചുപേര്‍ക്കെതിരേ.
10 : സിദ്ദിം താഴ്വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര് പിന്തിരിഞ്ഞോടിയപ്പോള് ഈ കുഴികളില്‍ വീണു.
13 : രക്ഷപെട്ട ഒരുവന് വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്.
14 : സഹോദരന് തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്ന്നു.
15 : രാത്രി അവന് തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ച്, ശത്രുക്കളെ ആക്രമിച്ചു തോല്പിച്ച്, ദമാസ്ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു. അവന് സമ്പത്തൊക്കെയും വീണ്ടെടുത്തു.
16 : ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു.
മെല്‍ക്കിസെദെക്ക്
17 : കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍സോദോം രാജാവ്, രാജാവിന്റെ താഴ്വര എന്നറിയപ്പെടുന്ന ഷാവെ താഴ്വരയിലേക്കു ചെന്നു.
18 : സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്.
19 : അവന് അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ!
20 : ശത്രുക്കളെ നിന്റെ കൈയിലേല്പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു.
21 : സോദോം രാജാവ് അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക.
22 : അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു:
23 : നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ.
24 : യുവാക്കള്‍ ഭക്ഷിച്ചതും എന്റെ കൂടെ വന്നവരുടെ പങ്കും മാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ.