Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

വെളിപാട്

,

ആമുഖം


ആമുഖം

  • ഡൊമീഷ്യന്‍ചക്രവര്‍ത്തി റോമാസാമ്രാജ്യത്തിന്റെ അധിപനായിരുന്ന കാലത്ത് (എ.ഡി. 81വ96) അതിരൂക്ഷമായൊരു മതമര്‍ദ്ദനമുണ്ടായി. സാമ്രാജ്യത്തില്‍പ്പെട്ട എല്ലാവരും ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും എന്നു വിളിച്ച് തന്നെ ആരാധിക്കണം എന്നൊരു കല്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു (ടൗലീേിശൗ,െ ഉീാശശേമിശ ഢശമേ, 13,4). ഏഷ്യാമൈനറിലെ ക്രൈസ്തവ സമൂഹങ്ങളായിരുന്നു പ്രധാനമായും അതിനു വിസമ്മതിച്ചത്. അക്കാരണത്താല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവസരത്തില്‍ അവിടത്തെ ഏഴു സഭകളെ ക്രൈസ്തവജീവിതത്തിന്റെ അര്‍ത്ഥവും പ്രസക്തിയും ലക്ഷ്യവും അനുസ്മരിപ്പിക്കുന്നതിനും അവര്‍ക്ക് ആത്മധൈര്യം പകരുന്നതിനുംവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണ് യോഹന്നാനു ലഭിച്ച വെളിപാട്. പ്രതീകങ്ങളുപയോഗിച്ച് നിഗൂഢ സത്യങ്ങള്‍ അവതരിപ്പിക്കുന്ന സാഹിത്യശൈലിയാണ് ഈ ഗ്രന്ഥത്തില്‍ പൊതുവെ ഉപയോഗിച്ചിരിക്കുന്നത്. ബാബിലോണ്‍ പ്രവാസകാലം മുതല്‍ യഹൂദരുടെ ഇടയില്‍ വളര്‍ന്നുവന്ന അപ്പൊക്കലിപ്റ്റിക് സാഹിത്യരൂപത്തോടു സദൃശമാണ് ഈ ശൈലി. ഏഷ്യാമൈനറില്‍ എഫേസോസിനടുത്തുള്ള പാത്‌മോസ്ദ്വീപില്‍വച്ചാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. യോഹന്നാനാണ് ഗ്രന്ഥകര്‍ത്താവെന്ന് ആരംഭത്തില്‍ത്തന്നെ (1, 1വ4, 9) പറയുന്നുണ്ട്. ഇദ്ദേഹം യേശുവിന്റെ പ്രേഷ്ഠശിഷ്യനായിരുന്ന യോഹന്നാന്‍തന്നെയാണെന്ന നിഗമനത്തിലാണ് പാരമ്പര്യസാക്ഷ്യവും ഗ്രീക്കുമൂലഭാഷാപഠനവും നമ്മെ എത്തിക്കുന്നത്.വെളിപാടിലെ പ്രധാനാശയങ്ങള്‍ ഇങ്ങനെ സമാഹരിക്കാം: ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു. അവിടുന്ന് ആയിരുന്നവനും ആയിരിക്കുന്നവനും വരുവാനിരിക്കുന്നവനുമാണ്. അവിടുത്തേക്കും അനുയായികള്‍ക്കുമെതിരേ ലോകാവസാനംവരെ തിന്മ ഭീകരരൂപംപൂണ്ട് പോരാടും. അവസാനവിജയം ക്രിസ്തുവിന്റേതായിരിക്കും. ഈ ലോകത്തിലെ സഹനമെല്ലാം ക്ഷണഭംഗുരമാണ്. ലോകാവസാനത്തില്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം നശിപ്പിക്കപ്പെടുകയും നന്മ ചെയ്യുന്നവരായ അവിടുത്തെ അനുയായികളെല്ലാവരും അവിടുത്തോടൊത്തു വിജയശ്രീലാളിതരായി, ഒരു പുതിയ ലോകത്തില്‍ ദൈവപിതാവിനോട് ഒന്നുചേര്‍ന്ന്, നിത്യാനന്ദനിര്‍വൃതിയടയുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 18 06:06:01 IST 2025
Back to Top