Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

യുദാസ്

,

ആമുഖം


ആമുഖം

  • 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യൂദാസ് എഴുതിയ ലേഖനം യാക്കോബിന്റെ സഹോദരനായ യൂദാസാണ് ഈ ലേഖനം എഴുതിയതെന്ന് ഒന്നാംവാക്യത്തില്‍തന്നെ പറഞ്ഞിരുന്നു. ലേഖന കര്‍ത്താവിന് അപ്പസ്‌തോലനായ യൂദാസുമായി പാരമ്പര്യം ബന്ധപ്പെടുത്തുന്നില്ല. അപ്പസ്‌തോലന്മാരുടെ കാലംകഴിഞ്ഞുവെന്ന സൂചന പതിനേഴാം വാക്യത്തില്‍ കാണുന്നുമുണ്ട്. ഒന്നാംനൂറ്റാണ്ടിന്റെ അവസാനത്തിലായിരിക്കണം ലേഖനം എഴുതപ്പെട്ടത്. പ്രതിപാദ്യത്തില്‍ പത്രോസിന്റെ രണ്ടാംലേഖനവുമായി ഇതിന് വളരെ സാമ്യമുണ്ട്. വ്യാജപ്രബോധകര്‍ക്കെതിരെ, വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ' Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Dec 10 22:37:29 IST 2024
Back to Top