പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം പുതിയ നിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് '' യേശുക്രിസ്തുവിന്റെ സഹോദരന്‍''( മത്താ 13, 55; മാര്‍ക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് ആണ്. അങ്ങനെയാണെങ്കില്‍ എ.ഡി. 62വവിനു മുമ്പു രചിക്കപ്പെട്ടതായിരിക്കണം ഈ ലേഖനം. എന്നാല്‍, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, യാക്കോബിന്റെ ശിഷ്യരില്‍ ഒരാളാണ് ഇതു രചിച്ചത്. ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ ഈ ലേഖനത്തില്‍, വിശ്വാസം എന്നത് ഒരു തത്വസംഹിതയുടെ സ്വീകരണവും അതിലേറെ, അതനുസരിച്ചുള്ള ജീവിതവുമാണെന്നും, സല്‍പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കാത്ത വിശ്വാസപ്രഘോഷണം അര്‍ത്ഥശൂന്യമാണെന്നും ( 1, 19വ27; 2, 10വ26), ദരിദ്രര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകയാല്‍ അവരോടു പ്രത്യേക സ്‌നേഹവും കാരുണ്യവും കാണിക്കണമെന്നും (2, 1വ13)വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവര്‍ എവിടെയായിരുന്നാലും പുലര്‍ത്തേണ്ട വിവിധ മനോഭാവങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്. ( 1, 12വ18; 3, 1വ12; 4, 1വ17). രോഗീലേപന''ത്തെക്കുറിച്ചുള്ള പരാമര്‍ശം ( 5, 13വ20) ഈ ലേഖനത്തിന്റെ ഒരു സവിശേഷതയാണ്. 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം പുതിയ നിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് '' യേശുക്രിസ്തുവിന്റെ സഹോദരന്‍''( മത്താ 13, 55; മാര്‍ക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് ആണ്. അങ്ങനെയാണെങ്കില്‍ എ.ഡി. 62-വിനു മുമ്പു രചിക്കപ്പെട്ടതായിരിക്കണം ഈ ലേഖനം. എന്നാല്‍, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, യാക്കോബിന്റെ ശിഷ്യരില്‍ ഒരാളാണ് ഇതു രചിച്ചത്. ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ ഈ ലേഖനത്തില്‍, വിശ്വാസം എന്നത് ഒരു തത്വസംഹിതയുടെ സ്വീകരണവും അതിലേറെ, അതനുസരിച്ചുള്ള ജീവിതവുമാണെന്നും, സല്‍പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കാത്ത വിശ്വാസപ്രഘോഷണം അര്‍ത്ഥശൂന്യമാണെന്നും ( 1, 19-27; 2, 10-26), ദരിദ്രര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകയാല്‍ അവരോടു പ്രത്യേക സ്‌നേഹവും കാരുണ്യവും കാണിക്കണമെന്നും (2, 1-13)വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവര്‍ എവിടെയായിരുന്നാലും പുലര്‍ത്തേണ്ട വിവിധ മനോഭാവങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്. ( 1, 12-18; 3, 1-12; 4, 1-17). രോഗീലേപന''ത്തെക്കുറിച്ചുള്ള പരാമര്‍ശം ( 5, 13-20) ഈ ലേഖനത്തിന്റെ ഒരു സവിശേഷതയാണ്. '