കൊളോസോസുകാരനായ ഹിലെമോന് പൗലോസ് എ.ഡി 61-നും 63-നും ഇടയ്ക്ക് റോമായിലെ കാരാഗൃഹത്തില്‍നിന്ന് സ്വന്തം കൈപ്പടയില്‍ത്തന്നെ എഴുതിയ, വളരെ ചെറിയൊരു ലേഖനമാണിത്. ഫിലെമോന്റെ അടിമയായിക്കേ, ഒളിച്ചോടിയ ഒനേസിമോസ് തന്റെ അടുത്തെത്തിയിട്ടുണ്ടെന്നും, താന്‍ അവനെ മാനസാന്തരപ്പെടുത്തിയെന്നും, അവന്‍ തനിക്ക് പ്രയോജനമുള്ളവനാണെങ്കിലും ഉടമസ്ഥന്റെ അടുത്തേക്കുതന്നെ പറഞ്ഞയയ്ക്കാനാണുദ്ദേശിക്കുന്നതെന്നും പൗലോസ് ഈ ലേഖനത്തിലൂടെ ഫിലെമോനെ അറിയിക്കുന്നു. ഒനേസിമോസ് അടിമയാണെങ്കിലും അവനെ സഹോദരനെപ്പോലെ സ്‌നേഹിക്കാന്‍ പൗലോസ് ഉപദേശിക്കുന്നു.