Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

ആമുഖം


ആമുഖം

  • ഹഗ്ഗായി പ്രസംഗമാരംഭിച്ച് രണ്ടു മാസങ്ങള്‍ക്കകം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി (ബി.സി. 522). ഒരു പുരോഹിതന്‍കൂടിയായിരുന്ന സഖറിയാ ഹഗ്ഗായിയെപ്പോലെ ദേവാലയനിര്‍മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും ചെയ്തു. 9-14 അധ്യായങ്ങള്‍ മറ്റൊരു കാലഘട്ടത്തിന്റെയും ഗ്രന്ഥകാരന്റെയും സൃഷ്ടിയായി കരുതി രണ്ടാം സഖറിയാ എന്നു വിളിക്കുന്നവരുമുണ്ട്. അനുതാപത്തിനുള്ള ആഹ്വാനത്തോടെയാണ് ഗ്രന്ഥം ആരംഭിക്കുക (1, 1-6). ഇസ്രായേലിന്റെ ശിക്ഷയുടെ നാളുകള്‍ അവസാനിച്ചു എന്നും രക്ഷയുടെ കിരണങ്ങള്‍ വീശിത്തുടങ്ങിയെന്നും സൂചിപ്പിക്കുന്ന ഏഴു ദര്‍ശനങ്ങളുടെ വിവരണമാണു തുടര്‍ന്നുള്ളത് (1, 7-6, 15). ഉപവാസത്തെക്കുറിച്ചു ള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് അടുത്തുവരുന്ന അധ്യായങ്ങള്‍. ഉപവാസം ഉത്‌സവമായി മാറുമെന്നു പ്രവാചകന്‍ പ്രഖ്യാപിക്കുന്നു( 7, 1-8, 23). പ്രതീക്ഷിച്ചിരുന്ന രക്ഷകന്റെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്ന പ്രവചനങ്ങളാണ് പിന്നീടുള്ളവ. സമാധാനരാജാവായ അവന്‍ വിനീതനായി കഴുതപ്പുറത്ത് ആഗതനാകുന്ന ചിത്രം പുതിയ നിയമത്തില്‍ പരിചിതമാണല്ലോ (9, 1-11, 27). കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ളയുഗാന്തദര്‍ശനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ശത്രുക്കളും വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും ഉന്‍മൂലനം ചെയ്യപ്പെടും. ജറുസലെമിനു സുരക്ഷിതത്വം കൈവരും. കര്‍ത്താവ് തന്റെ വിശുദ്ധരോടൊത്ത് രാജാവായിവാഴും (12, 1-14, 21). Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Sep 14 00:49:46 IST 2024
Back to Top