Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹഗ്ഗായി

,

ആമുഖം


ആമുഖം

  • ജറുസലെമില്‍ കര്‍ത്താവിന് ഒരു ആലയം നിര്‍മിക്കാനുള്ള ആഹ്വാനവുമായി സൈറസ് പുറപ്പെടുവിച്ച കല്‍പന (2 ദിന 31, 23) ഏറെനാള്‍ നിറവേറ്റപ്പെടാതെ കിടന്നു. ദാരിയൂസ് ഭരണമേറ്റതോടെ ഉണ്ടായ സംഭവവികാസങ്ങള്‍ ജനത്തിന്റെ പ്രതീക്ഷയുണര്‍ത്തി. ഈ സന്ദര്‍ഭത്തിലാണ് തകര്‍ന്നുകിടക്കുന്ന ദേവാലയം പുനരുദ്ധരിക്കുക എന്ന സന്‌ദേശവുമായി ഹഗ്ഗായി പ്രവാചകന്‍ കടന്നുവരുന്നത് (ബി.സി. 522). ബാബിലോണില്‍നിന്നു തിരിച്ചെത്തിയ പ്രവാസികളിലൊരുവനായിരുന്നിരിക്കണം പ്രവാചകന്‍ എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും നമുക്കില്ല. തങ്ങള്‍ക്കായി മന്ദിരങ്ങള്‍ പടുത്തുയര്‍ത്താനുള്ള വ്യഗ്രതയില്‍ തകര്‍ന്നുകിടക്കുന്ന ദേവാലായത്തെക്കുറിച്ചു ചിന്തിക്കാത്തതാണ് ഇസ്രായേലിന്റെ ദുഃസ്ഥിതിക്കു കാരണമെന്നു ഹഗ്ഗായി വാദിക്കുന്നു. അവിടുത്തേക്കു ആലയം പണിയുക, അപ്പോള്‍ അവിടുന്ന് ഐശ്വര്യം പ്രദാനം ചെയ്യും (1, 1-15). ഇപ്പോള്‍ പണിയുന്ന ആലയം നിസ്‌സാരമെന്നു തോന്നിയേക്കാമെങ്കിലും അതു മഹത്വപൂര്‍ണവും ജനത്തിന്റെ ഐശ്വര്യത്തിനു നിദാനവുമാകും. സെറുബാബേല്‍ കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായി വിരാജിക്കും (2, 1-23). Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sun Jul 06 03:56:57 IST 2025
Back to Top