Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സെഫാനിയ

,

ആമുഖം


ആമുഖം

  • ജോസിയായുടെ മതനവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അല്‍പംമുന്‍പ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവര്‍ത്തനമാരംഭിച്ചത് (ബി.സി. 630-625). അസ്‌സീറിയന്‍ സ്വാധീനത്തില്‍പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമണ്‍ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ ഘോരപാപങ്ങള്‍ക്കുള്ള ശിക്ഷയുടെ നാന്ദിയായി ഷിത്യരുടെ ആക്രമണത്തെ പ്രവാചകന്‍ കണ്ടു. ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും തുടച്ചുമാറ്റും (1,2) എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രവാചകന്‍ യൂദായുടെയും ജറുസലെമിന്റെയും അവിശ്വസ്തതയ്ക്കും അകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷയുടെ സമയം - കര്‍ത്താവിന്റെ ദിനം - അടുത്തിരിക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നല്‍കുന്നു (1, 1-2, 3). കര്‍ത്താവിന്റെ ദിനത്തില്‍ ജറുസലെമിനോടൊപ്പം ചുറ്റുമുള്ള ജനതകളും ശിക്ഷയേല്‍ക്കും (2, 4-3,8). ജറുസലെമിലെ പ്രഭുക്കന്‍മാര്‍,ന്യായാധിപന്‍മാര്‍, പ്രവാചകന്‍മാര്‍, പുരോഹിതന്‍മാര്‍ എന്നിവരെ പ്രവാചകന്‍ നിശിതമായി വിമര്‍ശിക്കുന്നു. ശിക്ഷയുടെ മുന്നറിയിപ്പോടൊപ്പം രക്ഷയുടെ വാഗ്ദാനവും ഉണ്ട്. കര്‍ത്താവ് ശിക്ഷിക്കുന്നത് രക്ഷിക്കാനാണ് (3, 9-20). സെഫാനിയായുടെ ആശയങ്ങളും ശൈലിയും തൊട്ടുപിന്നാലെ വന്ന ജറെമിയായെ സ്വാധീച്ചിട്ടുണ്ടാകണം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Sep 13 23:38:15 IST 2024
Back to Top