Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

യോനായുടെ പുസ്തകം

,

ആമുഖം


ആമുഖം

  • യോനായുടെ പ്രവചനത്തെക്കാള്‍ യോനായെപ്പറ്റിയുള്ള ഒരു കഥയാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ല്‍ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയില്‍ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല. പ്രബോധനാത്മകമായ ഈ കഥ ബി.സി. അഞ്ചാം നൂറ്റാണ്ടിനുശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. ദൈവത്തിന്റെ സന്‌ദേശം ലഭിച്ച പ്രവാചകന്‍ അതിനു വഴങ്ങാതെ ഒളിച്ചോടാന്‍ നടത്തുന്ന വിഫലശ്രമമാണ് ആദ്യഭാഗം. (1, 1-2, 10). കര്‍ത്താവ് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് യോനാ നിനെവേയില്‍ എത്തി പ്രസംഗിക്കുന്നു. അവരുടെ പശ്ചാത്താപം കണ്ടു മനസ്‌സലിഞ്ഞ് കര്‍ത്താവ് ശിക്ഷ വേണ്ടെന്നു നിശ്ചയിക്കുന്നു (3, 1-10). ഇതില്‍ നീരസം തോന്നിയ പ്രവാചകനെ കര്‍ത്താവ് ഒരു പാഠം പഠിപ്പിക്കുന്നതായി അവസാനഭാഗത്തു കാണുന്നു (4, 1-11). രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചുവച്ചിരുന്ന ഇസ്രായേലിന്റെ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. ദൈവത്തിന്റെ കാരുണ്യത്തിന് അതിരുകളില്ല. ഇസ്രായേലിനെപ്പോലെ തന്നെ ജനതകളും അവിടുത്തെ മക്കളാണ്. എല്ലാവരും രക്ഷപെടണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Dec 10 22:19:07 IST 2024
Back to Top