Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

ആമുഖം


ആമുഖം

  • ബി.സി. എട്ടാംശതകത്തിന്റെ ഉത്തരാര്‍ഥത്തില്‍ വടക്കന്‍രാജ്യമായ ഇസ്രായേലില്‍ ജറോബോവാമിന്റെ അന്തിമനാളുകളിലാണ് ഹോസിയാ പ്രവാചകദൗത്യം ആരംഭിച്ചത് (ബി.സി. 746). ഇസ്രായേലിന്റെ തിരോധാനത്തില്‍ കലാശിച്ച സീറോ - എഫ്രായിംയുദ്ധത്തിനിടയില്‍ പ്രവാചകന്‍ രംഗം വിട്ടിരിക്കണം (ബി.സി. 734). പ്രധാനമായും ഇസ്രായേലിനെ (എഫ്രായിം) ഉദ്‌ദേശിച്ചാണ് പ്രവചനങ്ങളെങ്കിലും ചിലപ്പോഴൊക്കെ യൂദായും പരാമര്‍ശനവിഷയമാകുന്നുണ്ട്. പതിന്നാല് അധ്യായങ്ങളുള്ള ഹോസിയായുടെ പുസ്തകത്തിന്റെ ആദ്യത്തെ മൂന്ന് അധ്യായങ്ങളില്‍ സ്വന്തം വിവാഹജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് പ്രവാചകന്‍ (1, 1-3, 5). ഇസ്രായേലിന്റെ അവിശ്വസ്തതയും പാതകങ്ങളും എടുത്തുകാട്ടി അവര്‍ക്കെതിരേ വിധി പ്രസ്താവിക്കുകയാണ് അടുത്ത പത്ത് അധ്യായങ്ങളില്‍ (4, 1-13, 16). പശ്ചാത്താപത്തിനുള്ള ആഹ്വാനവും രക്ഷയുടെ വാഗ്ദാനവുമാണ് അവസാന അധ്യായത്തില്‍ (14, 1-9). ജനത്തിന്റെ അവിശ്വസ്തതയും അകൃത്യങ്ങളും മറന്ന് അവരെ തന്റെ സ്‌നേഹത്തിലേക്കു തിരിച്ചു കൊണ്ടുവരുന്ന ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ പ്രഘോഷണമാണ് ഹോസിയായുടെ പുസ്തകം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Nov 05 17:17:48 IST 2024
Back to Top