Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ബാറൂക്ക്

,

ആമുഖം


ആമുഖം

  • ബാറൂക്ക് ജറെമിയായുടെ ഗുമസ്തനായിരുന്നുവെന്നുള്ളതിനു പക്ഷഭേദമില്ല (ജറെ 36, 4-8; ബാറൂ 1,1). പുസ്തകത്തിലെതന്നെ സൂചനകളനുസരിച്ച് ബാറൂക്ക് ബാബിലോണില്‍ വച്ച് എഴുതി ജറുസലെമിലേക്ക് അയച്ചുകൊടുത്തതാണ് ഈ ഗ്രന്ഥം. എന്നാല്‍ പല കരങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇത് ഒരു സമാഹാരമാണെന്നും ഇന്ന് പ്രബലമായ അഭിപ്രായം ഉണ്ട്. ദീര്‍ഘമായ ഒരു ആമുഖത്തിനുശേഷം (1,1-14) തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടും പാപമോചനംയാചിച്ചു കൊണ്ടും വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഒരു പ്രാര്‍ഥനയാണ് ആദ്യഭാഗം (1, 15-3,8). ജ്ഞാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ഗീതമാണ് അടുത്തഭാഗം (3, 9-4,4). പ്രവാസത്തിലാണ്ടുപോയ മക്കളെച്ചൊല്ലി വിലപിക്കുന്ന ജറുസലെമിന് ആശ്വാസം പകരുന്ന വചനങ്ങളാണ് തുടര്‍ന്നു നാം കാണുന്നത്. പ്രവാസം അവസാനിക്കാറായി. അവളുടെ മക്കള്‍ താമസിയാതെ തിരിച്ചുവരും (4,5-5,9). അനുബന്ധമെന്നോണം നില്‍ക്കുന്ന അവസാന അധ്യായം വിഗ്രഹങ്ങളെ പുച്ഛിച്ചുകൊണ്ടും വിഗ്രഹാരാധകര്‍ക്കെതിരേ താക്കീതു ചെയ്തുകൊണ്ടും ജറെമിയാ എഴുതിയ ഒരു കത്താണ് (44,1-72). പ്രവാസികളുടെ മതാത്മകജീവിതത്തിലേക്കു വെളിച്ചം വീശുകയും പ്രവാസം എങ്ങനെ ജീവിതനവീകരണത്തിന് ഉപകരിച്ചു എന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഈ ഗ്രന്ഥം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:39:39 IST 2024
Back to Top