ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമന്‍ അല്ല ഗ്രന്ഥകര്‍ത്താവ്. യഹൂദമതത്തില്‍ അഗാധപാണ്‍ഡിത്യമുള്ള ഒരു വ്യക്തിയാണ് ഇതെഴുതിയത് എന്നതില്‍ സംശയമില്ല. സോളമന്റെ വിജ്ഞാനത്തെക്കുറിച്ചുള്ള പ്രശസ്തിയായിരിക്കാം അദ്‌ദേഹത്തിന്റെ പേരില്‍ ഗ്രന്ഥം അറിയപ്പെടണം എന്ന് ആഗ്രഹിക്കാന്‍ ഗ്രന്ഥകര്‍ത്താവിനെപ്രേരിപ്പിച്ചത്. വിദേശശക്തികളുടെയും സംസ്‌കാരങ്ങളുടെയും പിടിയിലമര്‍ന്ന് വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ദൈവജനത്തിനു സ്വാവബോധം നേടിക്കൊടുക്കുകയും അവരെ ധൈര്യപ്പെടുത്തി വിശ്വാസത്തില്‍ ഉറപ്പിക്കുകയുമായിരുന്നു ഗ്രന്ഥകാരന്റെ ലക്ഷ്യം. ഘടന 1, 1-6, 21:നീതിമാന്‍മാരുടെ ഓഹരി 6, 22 - 11, 1 :വിജ്ഞാനത്തിന്റെ ശ്രേഷ്ഠത 11, 2-16; 12 :23 - 27; 15, 18-19, 23 ഈജിപ്തിലെ മഹാദ്ഭുതങ്ങള്‍ 11, 17-12, 22 :ദൈവത്തിന്റെ കാരുണ്യം 13, 1-15, 17 :വിഗ്രഹാരാധനയുടെ ഭോഷത്തം