Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍
  • 1 : മനുഷ്യപുത്രാ, നീ ഒരു ഇഷ്ടികയെടുത്തു മുമ്പില്‍വച്ച് അതില്‍ ജറുസലെം പട്ടണത്തിന്റെ പടം വരയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും പാളയം പണിയുക. എല്ലായിടത്തുംയന്ത്രമുട്ടി സ്ഥാപിക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും പട്ടണത്തിനും മധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിന് അഭിമുഖമായി നില്‍ക്കുക. നീ അതിനെ ആക്രമിക്കാന്‍ പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇത് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : നീ ഇടത്തുവശം ചരിഞ്ഞു കിടക്കുക. ഇസ്രായേല്‍ ഭവനത്തിന്റെ പാപം ഞാന്‍ നിന്റെ മേല്‍ ചുമത്തും. അങ്ങനെ നീ കിടക്കുന്നിടത്തോളംനാള്‍ അവരുടെ പാപഭാരം നീ ചുമക്കും. Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്‌സരങ്ങള്‍ക്കനുസരിച്ചാണ് - മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ ഭവനത്തിന്റെ പാപഭാരം അത്രയും നാള്‍ നീ വഹിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : അതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടക്കുക.യൂദാഭവനത്തിന്റെയും പാപഭാരം നീ വഹിക്കണം. ഒരു വര്‍ഷത്തിന് ഒരു ദിവസംവച്ച് നാല്‍പതു ദിവസം നിനക്കായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നീ ജറുസലെമിന്റെ ഉപരോധത്തിനുനേരേ മുഖം തിരിക്കുക. നിന്റെ കൈ നഗ്‌നമാക്കിക്കൊണ്ട് നഗരത്തിനെതിരായി പ്രവചിക്കണം. Share on Facebook Share on Twitter Get this statement Link
  • 8 : നിന്റെ ഉപരോധത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്ന് മറുവശത്തേക്കു തിരിയാതിരിക്കാന്‍ ഇതാ, നിന്നെ ഞാന്‍ കയറുകൊണ്ടു വരിഞ്ഞുകെ ട്ടുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഗോതമ്പ്, ബാര്‍ലി, പയര്‍, തുവര, തിന, ചോളം എന്നിവ ഒരു പാത്രത്തിലെടുത്ത് അതുകൊണ്ട് അപ്പമുണ്ടാക്കുക. നീ വശം ചരിഞ്ഞുകിടക്കുന്ന കാലം മുഴുവന്‍, മുന്നൂറ്റിത്തൊണ്ണൂറു ദിവസവും, അതു ഭക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : ഒരു ദിവസം നീ ഇരുപതു ഷെക്കല്‍ മാത്രമേ ഭക്ഷിക്കാവൂ. അതു പലപ്രാവശ്യമായി കഴിക്കണം. Share on Facebook Share on Twitter Get this statement Link
  • 11 : വെള്ളവും അളവനുസരിച്ചേ കുടിക്കാവൂ. ഒരു ഹിന്നിന്റെ ആറിലൊന്ന് പലപ്രാവശ്യമായി കുടിക്കുക. Share on Facebook Share on Twitter Get this statement Link
  • 12 : ബാര്‍ലിയപ്പംപോലെ വേണം നീ അതു ഭക്ഷിക്കാന്‍. അവരുടെ കണ്‍മുമ്പില്‍വച്ച് മനുഷ്യമലം കൊണ്ടുവേണം അതു ചുട്ടെടുക്കാന്‍. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ ചിതറിക്കുന്ന ഇടങ്ങളില്‍, വിജാതീയരുടെ ഇടയില്‍, ഇസ്രായേല്‍ മക്കള്‍ ഇതുപോലെ അശുദ്ധ മായ അപ്പം ഭക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതല്‍ ഇന്നുവരെ ഞാനൊരിക്കലും ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ ഒന്നിനെയും ഭക്ഷിച്ചിട്ടില്ല; ചീഞ്ഞമാംസം ഞാന്‍ ഒരിക്കലും രുചിച്ചിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇതാ, അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം പശുവിന്‍ ചാണകം ഉപയോഗിക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുന്നു: Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്ന് തുടര്‍ന്നു: മനുഷ്യപുത്രാ, ജറുസലെമില്‍ അപ്പത്തിന്റെ അളവു ഞാന്‍ കുറയ്ക്കും. അവര്‍ ഭയത്തോടെ അപ്പം തൂക്കി ഭക്ഷിക്കുകയും പരിഭ്രാന്തിയോടെ വെള്ളം അളന്നു കുടിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവും ഇല്ലാതാവുകയും അവര്‍ പരിഭ്രാന്തിയോടെ പരസ്പരം നോക്കുകയും അവരുടെ ദുഷ്‌കൃത്യങ്ങള്‍മൂലം നശിച്ചുപോവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri May 03 15:43:32 IST 2024
Back to Top