Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

വിലാപങ്ങള്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

  • 1 : കര്‍ത്താവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്ന് ഓര്‍ക്കണമേ! ഞങ്ങള്‍ക്കു നേരിട്ട അപമാനംഅവിടുന്ന് കാണണമേ! Share on Facebook Share on Twitter Get this statement Link
  • 2 : ഞങ്ങളുടെ അവകാശം അന്യര്‍ക്ക്, ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്,നല്‍കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : ഞങ്ങള്‍ അനാഥരും അഗതികളുമായി.ഞങ്ങളുടെ അമ്മമാര്‍വിധവകളെപ്പോലെയായി. Share on Facebook Share on Twitter Get this statement Link
  • 4 : കുടിനീരും വിറകും ഞങ്ങള്‍ക്കുവിലയ്ക്കുവാങ്ങേണ്ടിവരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കഴുത്തില്‍ നുകവുമായി ഞങ്ങള്‍ക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്നു. ഞങ്ങള്‍ ക്ഷീണിച്ചു തളര്‍ന്നു,ഞങ്ങള്‍ക്കു വിശ്രമമില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ആവശ്യത്തിന് ആഹാരം ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഈജിപ്തിന്റെയുംഅസ്‌സീറിയായുടെയും നേരേ കൈനീട്ടേണ്ടി വന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഞങ്ങളുടെ പിതാക്കന്‍മാര്‍ പാപം ചെയ്തു; അവര്‍ മരിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അടിമകള്‍ ഞങ്ങളെ ഭരിക്കുന്നു. അവരുടെ കൈയില്‍നിന്നു ഞങ്ങളെമോചിപ്പിക്കാന്‍ ആരുമില്ല. Share on Facebook Share on Twitter Get this statement Link
  • 9 : മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണന്‍പണയംവച്ചാണ് ഞങ്ങള്‍ അപ്പം നേടുന്നത്. Share on Facebook Share on Twitter Get this statement Link
  • 10 : ക്ഷാമത്തിന്റെ പൊള്ളുന്ന ചൂടുകൊണ്ട് ഞങ്ങളുടെ തൊലി ചൂളപോലെ തപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : സീയോനില്‍ സ്ത്രീകളും യൂദാനഗരങ്ങളില്‍ കന്യകമാരും അപമാനിതരായി. Share on Facebook Share on Twitter Get this statement Link
  • 12 : പ്രഭുക്കന്‍മാരെ അവര്‍ തൂക്കിക്കൊന്നു. ശ്രേഷ്ഠന്‍മാരോട് ഒട്ടും ബഹുമാനംകാണിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 13 : യുവാക്കന്‍മാര്‍ തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബന്ധിതരായി. ബാലന്‍മാര്‍ വിറകുചുമടിന്റെഭാരംകൊണ്ടു തളര്‍ന്നുവീഴുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : വൃദ്ധന്‍മാര്‍ നഗര കവാടങ്ങള്‍ ഉപേക്ഷിച്ചു. യുവാക്കന്‍മാര്‍ സംഗീതമാലപിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 15 : ഞങ്ങളുടെ ഹൃദയത്തിന്റെ സന്തോഷംഅവസാനിച്ചു. ഞങ്ങളുടെ നൃത്തം വിലാപമായി മാറി. Share on Facebook Share on Twitter Get this statement Link
  • 16 : ഞങ്ങളുടെ ശിരസ്‌സില്‍നിന്നു കിരീടം വീണു പോയി. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ പാപം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : ഞങ്ങളുടെ ഹൃദയം വിങ്ങുന്നു; ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. Share on Facebook Share on Twitter Get this statement Link
  • 18 : എന്തെന്നാല്‍, സീയോന്‍മല ശൂന്യമായിക്കിടക്കുന്നു. അവിടെ കുറുനരികള്‍ പതുങ്ങി നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : എന്നാല്‍, കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : എന്തുകൊണ്ടാണ് അവിടുന്ന് ഞങ്ങളെഎന്നേക്കുമായി മറന്നത്? എന്തുകൊണ്ടാണ് ഇത്രയേറെനാള്‍ ഞങ്ങളെ പരിത്യജിച്ചത്? Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ! Share on Facebook Share on Twitter Get this statement Link
  • 22 : എന്തെന്നാല്‍, അവിടുന്ന് ഞങ്ങളെ നിശ്‌ശേഷം ഉപേക്ഷിച്ചു. അവിടുന്ന് ഞങ്ങളോട് അത്യധികം കോപിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 07:37:43 IST 2024
Back to Top