Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

നാല്പത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 45

    ബാറൂക്കിനു സന്‌ദേശം
  • 1 : യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി. Share on Facebook Share on Twitter
    Get this statement Link
  • 2 : ബാറൂക്ക്, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് നിന്നോട് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter
    Get this statement Link
  • 3 : ഞാനെത്ര ദുര്‍ഭഗന്‍! കര്‍ത്താവ് എന്റെ യാത നകള്‍ക്കുമേല്‍ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീര്‍പ്പുകളാല്‍ ഞാന്‍ തളര്‍ന്നു. എനിക്ക് ഒരാശ്വാസവും ഇല്ല എന്നു നീ പറഞ്ഞു. Share on Facebook Share on Twitter
    Get this statement Link
  • 4 : അവനോട് ഇപ്രകാരം പറയുക എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിത തു ഞാന്‍ തന്നെ ഇടിച്ചു തകര്‍ക്കുന്നു. ഞാന്‍ നട്ടത് ഞാന്‍ തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവന്‍ ഞാന്‍ ഇതുചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 5 : നീ വലിയ കാര്യങ്ങള്‍ നിനയ്ക്കുന്നുവോ? ഒന്നും ആഗ്രഹിക്കേണ്ടാ. ഇതാ, സര്‍വമര്‍ ത്യരുടെയുംമേല്‍ ഞാന്‍ അനര്‍ഥം വരുത്തുന്നു. എന്നാല്‍, നീ എവിടെപ്പോയാലും നിനക്കു ജീവന്‍മാത്രം സുരക്ഷിതമായിരിക്കും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Nov 18 04:49:31 IST 2017
Back to Top