Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    സമാധാനബലി
  • 1 : സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍ നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 2 : ബലിമൃഗത്തിന്റെ തലയില്‍ കൈ വയ്ക്കുകയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍വച്ച് അതിനെ കൊല്ലുകയും വേണം. അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 3 : സമാധാന ബലിമൃഗത്തിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സ് കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 4 : അതിന്റെ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 5 : അഹറോന്റെ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. അത് ദഹനബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും. Share on Facebook Share on Twitter
    Get this statement Link
  • 6 : ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 7 : ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍കൊണ്ടുവരട്ടെ. Share on Facebook Share on Twitter
    Get this statement Link
  • 8 : അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുന്‍പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 9 : സമാധാന ബലിമൃഗത്തിന്റെ മേദസ്‌സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സും, നട്ടെല്ലോടു ചേര്‍ത്തു മുറിച്ചെടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 10 : അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 11 : പുരോഹിതന്‍ അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 12 : ബലിമൃഗം കോലാടാണെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവരണം. Share on Facebook Share on Twitter
    Get this statement Link
  • 13 : അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം. Share on Facebook Share on Twitter
    Get this statement Link
  • 14 : അതിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 15 : അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം. Share on Facebook Share on Twitter
    Get this statement Link
  • 16 : പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്‌സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ. Share on Facebook Share on Twitter
    Get this statement Link
  • 17 : രക്തവും മേദസ്‌സും ഭക്ഷിച്ചുകൂടാ എന്നത് നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തല മുറതോറും എന്നേക്കുമുള്ള ഒരു നിയമമായിരിക്കും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Fri Sep 22 02:49:24 IST 2017
Back to Top