Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 19

    ഉടഞ്ഞമണ്‍കലം
  • 1 : കര്‍ത്താവ് അരുളിച്ചെയ്തു: നീ പോയി കുശവനോട് ഒരു മണ്‍കലം വിലയ്ക്കു വാങ്ങുക. ജനപ്രമാണികളില്‍നിന്നും പുരോഹിതശ്രേഷ്ഠരില്‍നിന്നും കുറച്ചുപേരെ കൂട്ടിക്കൊണ്ട്, Share on Facebook Share on Twitter Get this statement Link
  • 2 : കലക്കഷണക്കവാടം കടന്ന് ബന്‍ഹിന്നോം താഴ്‌വരയില്‍ ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ നീ പ്രഘോഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : നീ പറയണം: യൂദാരാജാക്കന്‍മാരേ, ജറുസലെംനിവാസികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ സ്ഥലത്ത് അനര്‍ഥം വര്‍ഷിക്കാന്‍ പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്റെയും ചെവി തരിപ്പിക്കുന്ന അനര്‍ഥം. Share on Facebook Share on Twitter Get this statement Link
  • 4 : എന്തെന്നാല്‍, ജനം എന്നെ ഉപേക്ഷിച്ചു. അവര്‍ ഈ സ്ഥലം അശുദ്ധമാക്കി. അവരോ അവരുടെ പിതാക്കന്‍മാരോ യൂദാ രാജാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്‍മാര്‍ക്ക് അവര്‍ ഇവിടെ ധൂപം അര്‍പ്പിച്ചു. നിഷ്‌കളങ്ക രക്തംകൊണ്ട് ഈ സ്ഥലം അവര്‍ നിറച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ബാലിനു ദഹനബലിയായി തങ്ങളുടെ മക്കളെ അഗ്‌നിയില്‍ ഹോമിക്കാന്‍വേണ്ടി അവര്‍ പൂജാഗിരികള്‍ പണിതു. അങ്ങനെ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുകയോ വിധിക്കുകയോചെയ്തിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകപോലും ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ സ്ഥലം തോഫെത് എന്നോ ബന്‍ഹിന്നോം താഴ്‌വര എന്നോ വിളിക്കപ്പെടാത്ത ദിനങ്ങള്‍ വരുന്നു. കൊലയുടെ താഴ്‌വര എന്നായിരിക്കും അതു വിളിക്കപ്പെടുക. Share on Facebook Share on Twitter Get this statement Link
  • 7 : യൂദായുടെയും ജറുസലെമിന്റെയും പദ്ധതികള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ പരാജയപ്പെടുത്തും. അവയില്‍ ജനങ്ങള്‍ ശത്രുക്കളുടെ വാളിനിരയാകും. അവരെ വേട്ടയാടുന്നവര്‍ അവരെ വെട്ടിവീഴ്ത്തും. അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായി ഞാന്‍ നല്‍കും. Share on Facebook Share on Twitter Get this statement Link
  • 8 : ഈ നഗരത്തെ ഞാന്‍ ഭീകരവും അവജ്ഞാപാത്രവുമാക്കും; സമീപത്തുകൂടെ കടന്നുപോകുന്നവര്‍ അതിന്റെ കെടുതികള്‍ കണ്ടു ഭയപ്പെടുകയും വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : അവരുടെ ജീവനെ തേടുന്ന ശത്രുക്കള്‍ അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരുടെയും അയല്‍ക്കാരന്റെയും മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും. Share on Facebook Share on Twitter Get this statement Link
  • 10 : ഇതു പറഞ്ഞിട്ട് നിന്റെ കൂടെ പോന്നവര്‍ കാണ്‍കേ കലം ഉടയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 11 : എന്നിട്ട് അവരോടു പറയണം, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം കുശവന്റെ കലം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും. വേറെ ഇടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ മറവുചെയ്യും. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും. Share on Facebook Share on Twitter Get this statement Link
  • 13 : ജറുസലെമിലെ ഭവനങ്ങളും യൂദാരാജാക്കന്‍മാരുടെ കൊട്ടാരങ്ങളും തോഫെത്‌പോലെ മലിനമാക്കപ്പെടും. ഈ ഭവനങ്ങളുടെ മേല്‍പ്പുരകളില്‍ ആകാശശക്തികള്‍ക്കു ധൂപാര്‍ച്ചനയും അന്യദേവന്‍മാര്‍ക്കു പാനീയബലിയും നടത്തിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : തോഫെത്തില്‍ പ്രവചിക്കാന്‍ ദൈവം അയച്ച ജറെമിയാ അവിടെനിന്നു മടങ്ങി. ദേവാലയാങ്കണത്തില്‍ നിന്നുകൊണ്ട് അവന്‍ സകലരോടുമായി പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 15 : ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പ്രഖ്യാപിച്ച എല്ലാ അനര്‍ഥങ്ങളും ഈ നഗരത്തിന്‍മേലും ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്‍മേലും ഞാന്‍ വരുത്താന്‍ പോകുന്നു. എന്തെന്നാല്‍, അവര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുകയും എന്റെ വാക്കു നിരസിക്കുകയും ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Mon Apr 29 04:10:18 IST 2024
Back to Top